- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4000 കോടിയുടെ കൊട്ടാരം; 700 ആഡംബരക്കാറുകള്‍; അനേകം പ്രൈവറ്റ് ജെറ്റുകള്‍; ഓയില്‍ ഫീല്‍ഡ് മുതല്‍ ബാങ്ക് വരെ സ്വന്തം; ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം ഇവിടെയുണ്ട്
ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ ആ് ശതമാനം ഈ കുടുംബത്തിന്റെ സ്വന്തമാണ്
ലണ്ടന്‍: മൂന്ന് പെന്റഗണുകളുടെ മൂല്യത്തിന് തുല്യമാണ് ഈ അതിസമ്പന്ന കുടുംബത്തിന്റെ വീടിന്റെ വില, 4,078 കോടി രൂപ. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബമായ അബുദാബി അല്‍ നഹ്യാന്‍ രാജകുടുംബത്തിന്റെ മൊത്തം ആസ്തി 300 ബില്യന്‍ ഡോളറാണ്. കൊട്ടാരം, സ്വകാര്യ ജറ്റ് വിമാനങ്ങള്‍, എണ്ണപ്പാടങ്ങള്‍, ഫുട്‌ബോള്‍ ക്ലബ്ബ് എന്നിവ തുടങ്ങി നിരവധി ആസ്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതിനു പുറമെ റിഹാനയുടെ ഫെന്റി, എലന്‍ മസ്‌കിന്റെ സ്പേസ് എക്സ് എന്നീ ഗ്ലാമര്‍ കമ്പനികളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്.
ജി ക്യു വിന്റെ കണക്കുകള്‍ പ്രകാരം അല്‍ നഹ്യാന്‍ കുടുംബത്തിന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ മൂല്യം മാത്രം 4,078 കോടി രൂപ വരും അതിനു പുറമെ എട്ട് സ്വകാര്യ ജറ്റുകള്‍ കൂടിയുള്ള ഇവര്‍ക്ക് ഏറെ പ്രശസ്തമായ ഒരു ഫുട്‌ബോള്‍ ക്ലബ്ബും ഉണ്ട്. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ (എം ബി സെഡ്) ആണ് കുടുംബത്തിന്റെ തലവന്‍. 18 സഹോദരന്മാരും 11 സ്ദഹോദരിമാരും ഒന്‍പത് കുട്ടികളും 18 പേരക്കുട്ടികളുമാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.
ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ ആ് ശതമാനം ഈ കുടുംബത്തിന്റെ സ്വന്തമാണ്. അതിനു പുറമെ, മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കിയ ഇവര്‍ക്ക് റിഹാനയുടെ ബ്യൂട്ടി ബ്രാന്‍ഡായ ഫെന്റിയിലും എലന്‍ മസ്‌കിന്റെ സ്പേസ് എക്സിലും ഓഹരികളുണ്ട്. അബുദാബിയില്‍, 94 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്വാസര്‍ അല്‍ വതന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലാണ് ഇവരുടെ താമസം. 3.5 ലക്ഷം ക്രിസ്റ്റലുകള്‍ കൊണ്ട് തീര്‍ത്ത അതിമനോഹരമായ ഷാന്‍ഡിലയര്‍ വിളക്ക് ഇവിടെയാണുള്ളത്.
പ്രസിഡണ്ടിന്റെ സഹോദരനായ തഹ്നൂന്‍ ബിന്‍ സയദ് അല്‍ നഹ്യാനാണ് കുടുംബത്തിന്റെ പ്രധാന നിക്ഷേപ കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നത്. ഇതിന്റെ മൂല്യം 235 ബില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൃഷി, ഊര്‍ജ്ജം, വിനോദം, സമുദ്ര വ്യാപാര എന്നി മേഖലകളിലെല്ലാം തന്നെ ഈ കമ്പനിക്ക് നിക്ഷ്്യുഎപമുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇവരുടെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നത്.
പ്രസിഡണ്ടിന്റെ ഇളയ സഹോദരനായ ഷെയ്ഖ് ഹമദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന് 700 ല്‍ അധികം ആഡംബര കാറുകളുടെ ഒരു ശേഖരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എസ് യു വി, ബുഗാടി വെയ്‌റോണ്‍, ലംബോര്‍ഗീനി റെവെന്റണ്‍, മെഴ്സിഡസ് ബെന്‍സ് സി എല്‍ കെ ജി ടി ആര്‍, ഫെറാരി 599 എക്സ് എക്സ്, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
അതിനു പുറമെ ലണ്ടന്‍, പാരിസ് തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അബുദാബി രാജകുടുംബത്തിന് നിരവധി ആഡംബര സൗധങ്ങളും സ്വന്തമായി ഉണ്ട്. ലണ്ടന്‍ നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് നിര്‍വധി സൗധങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ഈ കുടുംബത്തിന്റെ മുന്‍ തലവന്‍ ലണ്ടനിലെ ഭൂവുടമ എന്നാണ് അറിയപ്പെട്ടിരുന്നത്.