- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച ശേഷവും പീഡനാരോപണം; ശതകോടീശ്വരനായ മുഹമ്മദ് അല്‍ ഫയാദിനെതിരെ പരാതിയുമായി 65ഓളം സ്ത്രീകള്‍; പുറത്തു വരുന്നത് ഹാരോഡ് മുന്‍ ഉടമയുടെ അരനൂറ്റാണ്ട് മുമ്പത്തെ വിക്രിയകള്‍
അന്തരിച്ച ശതകോടീശ്വരനും ഹാരോഡ്സ് മുന്‍ ഉടമയുമായ മുഹമ്മദ് അല്‍ ഫയാദിനെതിരെ വീണ്ടും പീഡനാരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്തെത്തി. 65 ഓളം സ്ത്രീകളാണ് പരാതി നല്‍കിയിരിക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നടന്ന പീഡനങ്ങളെ കുറിച്ചാണ് ഇവര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ബി.ബി.സി സംപ്രേഷണം ചെയ്ത ഒരു പരിപാടിയിലാണ് ഫയാദിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ലണ്ടനിലെ ഹാരോഡ്സില്‍ ജോലി ചെയ്തിരുന്ന 20 ഓളം സ്ത്രീകളാണ് ഫയാദ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന് കാര്യം വെളിപ്പെടുത്തിയത്. 1985 ല്‍ ഹാരോഡ്സ് ആരംഭിച്ച കാലം മുതല്‍ തന്നെ ഫയാദ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 1977 ന് മുമ്പ് ഫയാദ് പീഡിപ്പിച്ചു എന്നാണ് ഇപ്പോള്‍ ആരാപണം ഉന്നയിക്കുന്ന 65 പേരും പറയുന്നത്. ഇയാളുടെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ 1990കളിലാണ് ആദ്യമായി പുറത്ത് വന്നത്.
എന്നാല്‍ അന്ന് ഫയാദിനെ പിടികൂടാനുള്ള യാതൊരു ശ്രമവും പോലീസ് നടത്തിയിരുന്നില്ല. അഞ്ച് വര്‍ഷം മുമ്പ് എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ഇയാള്‍ മരിച്ചത്. എങ്കിലും ഫയാദ് പീഡിപ്പിച്ച സ്ത്രീകള്‍ക്ക് നീതി ലഭിക്കണം എന്നാണ് അവരുടെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹാരോഡ്സിന്റെ പുതിയ ഉമടകള്‍ പറയുന്നത് ഫയാദ് പണം കൊടുക്കാനുള്ള ഇരുനൂറിലധികം പേര്‍ ഇപ്പോള്‍ കേസുമായി മുന്നോട്ട് വന്നിരിക്കുന്നു എന്നാണ്.
ഇപ്പോള്‍ ഫയാദിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന 65 സ്ത്രീകളില്‍ 37 പേര്‍ നേരത്തേ ഹാരോഡ്സില്‍ ജോലി ചെയ്തിരുന്നവരാണ്. മറ്റുള്ളവര്‍ പലരും ഇയാളുടെ വീട്ടിലും മറ്റും ജോലി ചെയ്തിരുന്നവരാണ്. 1977 ല്‍ ഫയാദ് പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച സ്ത്രീക്ക് ഇപ്പോള്‍ 72 വയസാണ് പ്രായം. എങ്കിലും ഇയാളുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുളള ബി.ബി.സി പരിപാടി കണ്ടപ്പോഴാണ് എന്ത് കൊണ്ട് തനിക്കും പരാതി നല്‍കിക്കൂടാ എന്ന് ചിന്തിച്ചത് എന്നാണ് പറയുന്നത്. അക്കാലത്ത് താന്‍ ദുബായിയിലെ ഒരു ബാങ്കിലാണ് ജോലി ചെയ്തിരുന്നതെന്ന് അവര്‍ പറയുന്നു.
ഇക്കാലത്താണ് തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫയാദും അവിടെയെത്തിയത്. ബാങ്കില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയിരുന്ന ഇയാള്‍ പിന്നീട് താനുമായി സൗഹൃദത്തിലാകുക ആയിരുന്നു. അങ്ങനെ ഒരിക്കല്‍ ഫയാദിന്റെ ഓഫീസിലേക്ക് തന്നെ ക്ഷണിച്ചു വരുത്തിയ ശേഷം ഫയാദ് തന്നെ ശരീരത്തില്‍ കടന്ന് പിടിക്കുകയായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. അയാളെ പിടിച്ചുതള്ളിയിട്ട് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് അതിജീവിത പറയുന്നത്.
2015 ല്‍ തന്റെ ഭര്‍ത്താവ് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന സമയത്താണ് താന്‍ ഈ രഹസ്യം വെളിപ്പെടുത്തിയത് എന്നും അവര്‍ വ്യക്തമാക്കി. ഫയാദിന്റെ വീട്ടിലെ ജോലിക്കാരി ആയിരുന്ന സ്ത്രീയും അയാള്‍ നിരന്തരമായി തന്നെെൈ ലംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.