- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ യാത്ര വിജയകരമായി തുടരുന്നു; നിങ്ങളുടെ മനസ്സും ശരീരവും റീചാർജ് ചെയ്ത് വരൂ...; കാരണം ഈ വിശ്രമം നിങ്ങൾ അർഹിക്കുന്നു; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീശോയുടെ ഒരൊറ്റ സന്ദേശത്തിൽ എല്ലാവരും ഞെട്ടി; ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് 'മീശോ'; തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യൽ ലോകം...!
ഡൽഹി: രാജ്യമൊട്ടാകെയുള്ള എല്ലാ ജനങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് 'മീശോ'. അപ്പോൾ അതിൽ രാപകൽ ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കു. പക്ഷെ ചില ജോലികൾ നമ്മൾ നല്ല രീതിയിൽ ചെയ്താൽ അതിനുള്ള ഫലവും നല്ലതായിരിക്കും.
അതിനുള്ള ഉദാഹരണമാണ് ഇപ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'മീശോ' യിൽ സംഭവിച്ചിരിക്കുന്നത്. മീശോയുടെ അപ്രത്യക്ഷ്യമായ ഇടപെടലിൽ ജീവനക്കാർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇതാണ് സംഭവം മീഷോ ജീവനക്കാർക്ക് 9 ദിവസത്തെ അവധി നൽകിയിരിക്കുകയാണ്. ഇതോടെ സോഷ്യൽ ലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയെ തന്നെ അകെ ഞെട്ടിച്ച വൈറൽ പോസ്റ്റ്
ഒക്‌ടോബർ 26 മുതൽ നവംബർ 3 വരെയാണ് ഒമ്പത് ദിവസത്തെ “റീസെറ്റ് ആൻഡ് റീചാർജ്” ബ്രേക്ക് അവധി ജീവനക്കാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ഭീമൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയിലെ ജീവനക്കാർക്കായി ഒക്‌ടോബർ 26 മുതൽ നവംബർ 3 വരെ ഷെഡ്യൂൾ ചെയ്‌ത ഒമ്പത് ദിവസത്തെ “റീസെറ്റ് ആൻഡ് റീചാർജ്” ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നു. അറിഞ്ഞപാടെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വരെ ഒന്നാകെ ഞെട്ടിച്ചു.
കമ്പനി പറയുന്നത് തുടർച്ചയായ നാലാം വർഷവും, മീറ്റിംഗുകൾ, ഇമെയിലുകൾ, സ്ലാക്ക് സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ജോലി സംബന്ധമായ എല്ലാത്തിൽ നിന്നും ജീവനക്കാർക്ക് പൂർണ്ണമായ ഇടവേള നൽകുന്നുവെന്നാണ്. അടുത്ത് വരുന്ന 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെ ജീവനക്കാർ ചെയ്യേണ്ടതില്ല എന്ന് അധികൃതർ പറഞ്ഞു.
2024-ലെ ബ്ലോക്ക്ബസ്റ്റർ വിൽപ്പന ഉൾപ്പെടെ, വലിയ വിജയകരമായിട്ടാണ് ഒരു വർഷം കഴിഞ്ഞത്. അതുകൊണ്ട് തന്നെ തങ്ങളുടെ ടീം അൺപ്ലഗ് ചെയ്യാനും റീചാർജ് ചെയ്യാനും ഊർജ്ജസ്വലരായി മടങ്ങി വരാനും ആഗ്രഹിക്കുന്നുവെന്ന് കമ്പനി പറയുന്നു. ഇത് സോഷ്യൽ മീഡിയ അറിഞ്ഞപ്പോൾ പ്രതികരണങ്ങളുമായി ജനങ്ങൾ എത്തി. കമ്പനിയുടെ ഈ ദീർഘവീക്ഷണത്തെ ജനങ്ങൾ എല്ലാ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
“എല്ലാ ജീവനക്കാർക്കും ഒമ്പത് ദിവസത്തെ ഇടവേള നൽകാനുള്ള തീരുമാനത്തെ അഭിനന്ദിക്കാൻ ഒരു നിമിഷം ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.
“ഇന്നത്തെ വേഗതയേറിയ ലോകത്ത്, ഒരിക്കലും പിടിക്കപ്പെടാൻ എളുപ്പമാണ്- ജോലിയുടെ ടെൻഷൻ എല്ലാം അവസാനിപ്പിച്ച് ഒരു ഇടവേള എടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മറക്കുക. എല്ലാ ജീവനക്കാർക്കും ഒമ്പത് ദിവസത്തെ ഇടവേള നൽകാനുള്ള മീഷോയുടെ തീരുമാനം നല്ലതാണെന്ന് ഒരാൾ പ്രതികരിച്ചു.