- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി വില്ലനായി എത്തി ന്യൂമോണിയായി; പിന്നാലെ കളിക്കൂട്ടുകാരൻ മരണത്തിന് കീഴടങ്ങി; കൂടെ നിന്ന് പന്ത് തട്ടിയ കൂട്ടുകാരൻ ഇനി ഇല്ലെന്ന സത്യം അവർ മനസിലാക്കി; ദുഃഖം സഹിക്കാൻ വയ്യാതെ ഫുട്ബോൾ സ്‌കൂളിലെ സഹപാഠികൾ; ഡെയ്‌വിഡിന് നൽകിയ വിട പറയൽ വീഡിയോ വൈറൽ; കണ്ണീരോടെ സോഷ്യൽ ലോകം
സാവോപോളോ: ഫുട്ബോൾ കളി ഞെഞ്ചോട് ചേർത്ത് പിടിക്കുന്ന നിരവധി മനുഷ്യർ ഉണ്ട്. ചിലർ കുഞ്ഞിലെ പന്ത് തട്ടി വളരുന്നു. അവർ അത്രയും കളിയെ ഇഷ്ട്ടപ്പെടുന്നു.അങ്ങനെ ചുരുക്കം ചിലരിൽ ഒരാളായി ഇപ്പോൾ ഡെയ്‌വിഡ് എന്ന കുട്ടി ഫൂട്ബോളറും സോഷ്യൽ ലോകം കൈയ്യടക്കി ഇരിക്കുകയാണ്. ആ കുട്ടിക്ക് കളിക്കിടെ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് അവന്റെ കൂട്ടുകാർ.
ശേഷം അകാലത്തില്‍ മരിച്ച ഡെയ്‌വിഡിനെ അവസാന ഗോള്‍ അടിപ്പിച്ച് സഹതാരങ്ങളുടെ യാത്രയയപ്പാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ച വിഷയം. അപ്രതീക്ഷിതമായി ഡെയ്‌വിഡിന് പനി പിടിച്ചപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ശേഷം പനി ന്യൂമോണിയയ്ക്ക് വഴിമാറി. പിന്നാലെ ഡെയ്‌വിഡ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശേഷം കളിക്കൂട്ടുകാരന്‍റെ വിയോഗത്തിൽ വിങ്ങിയ ആ കുട്ടികൾ തങ്ങളുടെ കൂടി ഭാഗമായിരുന്ന ഡെയ്‌വിഡിന് ഇപ്പോൾ നൽകിയ അന്തിമോപചാരത്തിന്‍റെ വിഡിയോയാണ് ഇപ്പോഴത്തെ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഒരു ടീമായി നിന്ന് ഗോൾ വല കുലുക്കി കൊണ്ട് അവസാന യാത്രയിൽ സെറ ഫെലിസ് ഫുട്‌ബോൾ സ്‌കൂളിലെ കൂട്ടുകാരനെ അവർ യാത്രയാക്കി.
ഇന്നലെ കൂടെ നിന്ന് ഫുട്ബോൾ തട്ടിയ കൂട്ടുകാരൻ ഇനി ഇല്ലെന്ന സത്യം അവർ മനസിലാക്കി. ഒടുവിൽ തങ്ങളുടെ കൂട്ടുകാരന് അവർ ഒരിക്കലും മറക്കാത്ത യാത്രമൊഴി നൽകുകയായിരുന്നു. ആ വിട പറയൽ വീഡിയോ കാഴ്ചക്കാരുടെ ഉള്ളകം ഉലച്ചു.
ബ്രസീലിലാണ് സംഭവം നടന്നത്. വടക്കൻ സംസ്ഥാനമായ പാരയിലെ ചെറിയൊരു ഗ്രാമമായ കൂരിയനോപോളിസിലെ സെറ പെലാഡയിലെ സെറ ഫെലിസ് ഫുട്‌ബോൾ സ്‌കൂളിലെ വിദ്യർത്ഥി ആയിരുന്നു ഡെയ്‌വിഡ്. അവനെ ബാധിച്ച പനി പെട്ടന്നൊയിരുന്നു നൂമോണിയ ആയി മാറിയത്. പിന്നാലെ ഓക്ടോബർ ഒന്നിനുണ്ടായ ശ്വാസതടസം ഡെയ്‌വിഡിന്‍റെ ജീവനെടുക്കുകയായിരിന്നു. തങ്ങളുടെ കൂട്ടുകാരന് യാത്രാമൊഴി നൽകാനായി അവർ അവന്‍റെ ശവമഞ്ചം തങ്ങളുടെ കളി സ്ഥലത്ത് എത്തിച്ച് ഗോൾ പോസ്റ്റിന്‍റെ ഒരു വശത്തായി വെച്ചു. പിന്നെ കൂട്ടുകാരോരുത്തരും പന്ത് പരസ്പരം പാസ് ചെയ്ത് കൊടുത്തു.
ടീമിലെ ഏറ്റവും ചെറിയ കളിക്കാരന്‍ ആ പന്ത് ഡെയ്‌വിഡിന്‍റെ ശവമഞ്ചത്തിന് നേരെ പാസ് ചെയ്തു. പന്ത് ശവമഞ്ചത്തിൽ തട്ടി ഗോൾ പോസ്റ്റിലേക്ക് ഉരുണ്ടു കയറിയപ്പോൾ കൂട്ടുകാരെല്ലാം ഓടി വന്ന് ശവമഞ്ചത്തെ പൊതിയുന്ന കാഴ്ച കണ്ണുനിറയാതെ അല്ലാതെ ആർക്കും കാണാനാകില്ല. വീഡിയോ നിരവധി പേരാണ് ഇതിനോടകം പങ്കുവച്ചത്. വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാണ്.