- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിമൂന്നാം വയസ്സില്‍ ഷെറില്‍ ട്വീഡിയില് പിറന്ന കുഞ്ഞിന് കിട്ടാന്‍ പോകുന്നത് ശതകോടികള്‍; ലിയാം പെയ്‌നിന്റെ സ്വത്തുക്കള്‍ എല്ലാം അമേരിക്കയില്‍ താമസിക്കുന്ന യാതൊരു ബന്ധവുമില്ലാത്ത ഏഴ് വയസ്സുകാരന്
ലിയാം പെയ്‌നിന്റെ മരണം ഞെട്ടിച്ച ആരാധകര്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് 2017 മാര്‍ച്ചില്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. തന്റെ നവജാത ശിശുവിനെ കൈയ്യിലെടുത്തുകൊണ്ടുള്ള ചിത്രത്തിന് അടിക്കുറിപ്പായി പോപ്പ് താരം കുറിച്ചത്, താന്‍ മൗനിയാകുന്ന ചില വിരള നിമിഷങ്ങള്‍ ഏതെല്ലാമെന്ന് തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം എന്നായിരുന്നു. ചെല്‍സിയ ആന്‍ഡ് വെസ്റ്റ്മിനിസ്റ്റര്‍ ഹോസ്പിറ്റലില്‍ 2017 മാര്‍ച്ച് 22 ന് ആയിരുന്നു ബേര്‍ എന്ന് പേര് നല്‍കിയ കുഞ്ഞിന്റെ ജനനം.
ബേറിന്റെ മാതാവ്, ഗായികയും എക്സ് ഫാക്റ്റര്‍ ജഡ്ജുമായ ഷെറില്‍ ട്വീഡിയാണ് ഈ ചിത്രം എടുത്തത് എന്നാണ് കരുതപ്പെടുന്നത്. ഇനി ആ കുഞ്ഞിന് തന്റെ പിതാവിനെ കാണാന്‍ കഴിയില്ല. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ആ പിതാവ് ഇക്കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞു.
ജീവിതത്തില്‍ എല്ലാം വളരെ വേഗത്തില്‍ ചെയ്ത് തീര്‍ത്ത വ്യക്തിയാണ് ലിയാം പെയ്ന്‍. പതിനാറാം വയസ്സില്‍ പ്രശസ്തനായി, ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു കുഞ്ഞിന്റെ പിതാവായി ഇപ്പോള്‍, തന്റെ മകന് തിരിച്ചറിവ് വരുന്നതിന് മുന്‍പേ അവനെ വിട്ട് യാത്രയാവുകയും ചെയ്തു. ലിയാമിന്റെ വേര്‍പാട് ഷെറിലിന് നല്‍കുന്നത്, വലിയൊരു വേദനയുടെ തുടര്‍ക്കഥയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലിയാമിന്റെ കിറുക്കന്‍ പെരുമാറ്റങ്ങള്‍ മൂലം തന്റെ മുന്‍ കാമുകനും തങ്ങളുടെ മകനും ഇടയിലുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ഏറെ പാടുപെടുകയായിരുന്നു.
പരമ്പരാഗത പിതൃ സങ്കല്പത്തിന് യോജിച്ചതായിരുന്നില്ല ലിയാമിന്റെ പെരുമാറ്റമെങ്കിലും, താന്‍ ഒരു പിതാവാണെന്നത് അദ്ദേഹം അംഗീകരിച്ചിരുന്നു. സ്ഥിരമായി തന്റെ മകനുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു. എന്നാല്‍, ആ കുഞ്ഞിനെ നേരിട്ട് കണ്ടിട്ടുള്ളത് വിരളമായി മാത്രവും. എന്നാല്‍, ഒരു പിതാവ് എന്ന നിലയിലുള്ള കടമകള്‍ അദ്ദേഹം മറന്നില്ല.
ഇപ്പോഴിതാ ഈ ഏഴുവയസ്സുകാരന്‍ 30 മില്യന്‍ പൗണ്ടിന്റെ സ്വത്തുക്കള്‍ക്കാണ് അവകാശിയായിരിക്കുന്നത്. തന്റെ കൗമാരകാലത്തെ സമ്പാദ്യം, പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായപ്പോഴും ലിയാം പെയ്ന്‍ കാത്തു സൂക്ഷിച്ചിരുന്നു. ബക്കിംഗ്ഹാംഷയറിലെ ഒരു ആഡംബര സൗധം ഉള്‍പ്പടെ നിരവധി ആസ്തികളിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തന്റെ മരണശേഷം സ്വത്തുക്കള്‍ എല്ലാം തന്നെ മകന് ലഭിക്കുന്നതിലുള്ള നടപടികള്‍ ലിയാം പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. മൈലുകള്‍ക്കപ്പുറം താമസിക്കുന്ന, നേരിട്ട് അധികം ബന്ധപ്പെടാത്ത മകന്റെ കാര്യത്തില്‍ അത്ര നിഷ്‌കര്‍ഷയായിരുന്നു ലിയാമിന്. അവര്‍ തമ്മിലുള്ള ബന്ധം കൂടുതലായും നിലനിന്നത് വീഡിയോ കോളുകള്‍ വഴി മാത്രമായിരുന്നു.
എന്നാല്‍, ഈ മരണം ഏറ്റവുമധികം തളര്‍ത്തുക ഷെറിലിനെയായിരിക്കും എന്ന് ലിയാമിന്റെ സുഹൃത്തുക്കള്‍ പറയുന്നു. 2018 ല്‍ ലിയാമുമായി വേര്‍പിരിഞ്ഞതിന് ശേഷം ചില ഷെറിലിന് ചില ബന്ധങ്ങള്‍ ഉണ്ടായെങ്കിലും കാമുകന്‍ എന്ന് പറയാവുന്ന തരത്തിലുള്ള ഒരു ബന്ധം ലിയാമിന് ശേഷം അവര്‍ ആരുമായും കാത്തുസൂക്ഷിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു. തന്റെ മകനെ ചിറകിനടിയില്‍ കാത്തു സൂക്ഷിക്കുന്ന പിടക്കോഴിയെ പോലെയായിരുന്നു അവരുടെ ജീവിതം.