- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നം വച്ചത് റഷ്യന്‍ സൈന്യത്തിലെ പൈലറ്റുമാരുടെ ഭാര്യമാരെ; പിന്നാലെ പങ്കാളികളുടെ മെഡലുകളും ധരിച്ച് മിനി സ്‌കര്‍ട്ടും ഹൈഹീല്‍ ചെരിപ്പുകളുമിട്ട് 'ഹോട്ട്' ഫോട്ടോഷൂട്ട്; ഒടുവിൽ പണികൊടുത്ത് ഹാക്കർമാർ; ഭര്‍ത്താവിന് അയച്ചുകൊടുത്ത സ്വകാര്യ ചിത്രങ്ങൾ വരെ ചോർന്നു; ഭാര്യമാരുടെ 'വ്യാജ കലണ്ടര്‍' ഫോട്ടോ ഷൂട്ടിൽ തളർന്ന് ഭർത്താക്കന്മാർ; പുതിയ യുദ്ധമുറയുമായി സൈബറിടങ്ങളിലേക്ക് യുക്രൈൻ എത്തുമ്പോൾ..!
യുക്രൈൻ: റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോൾ തുടങ്ങിയിട്ട് തന്നെ രണ്ടുവർഷം ആകുന്നു. ഇപ്പോഴും ഇരുരാജ്യങ്ങൾ തമ്മിൽ വലിയ യുദ്ധമാണ് നടക്കുന്നത്. തുല്യശക്തിയായി ഇരുരാജ്യങ്ങളും നിൽക്കുന്നു. പക്ഷെ ഇപ്പോഴും അനായാസമായി യുക്രൈനെ കീഴടക്കമെന്ന കണക്കുകൂട്ടലിലാണ് റഷ്യ. അതിനെയെല്ലാം അതിജീവിച്ച് യുക്രൈന്‍ ശക്തിയായി പിടിച്ചുനിൽക്കുന്നു.
ഇതിനിടെ പല യുദ്ധമുറകളും ഇരുരാജ്യങ്ങളും പയറ്റുന്നുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടങ്ങള്‍ക്കപ്പുറം സൈബറിടങ്ങളിലേക്കും ഇപ്പോൾ ആ 'യുദ്ധം' നീണ്ടിരിക്കുകയാണ്. പക്ഷെ അതിനെയെല്ലാം കടത്തിവെട്ടി ലോകരാജ്യങ്ങളെ തന്നെ ഞെട്ടിച്ച് പുതിയ ഒരു യുദ്ധതന്ത്രം യുക്രൈന്‍ നടപ്പാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റഷ്യന്‍ സൈന്യത്തിലെ പൈലറ്റുമാരുടെ ഭാര്യമാരെ ഉപയോഗിച്ച് കലണ്ടര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുക്രൈൻ 'ഹാക്കര്‍മാര്‍'. പക്ഷെ ഇതൊരു വ്യാജ കലണ്ടര്‍ ഷൂട്ട് ആയിരുന്നു. 'അതിസാഹസികമായ അട്ടിമറി' എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. 'ഇന്‍ഫോം നപാം' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ഇന്റലിജന്‍സ് കൂട്ടായ്മയാണ് സൈനികരുടെ ഭാര്യമാരെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തിയത്.
തങ്ങളുടെ പങ്കാളികളുടെ സൈനിക യൂണിഫോമും മെഡലുകളും ധരിച്ച് പോലും സൈനികരുടെ ഭാര്യമാര്‍ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തു. റഷ്യന്‍ യുദ്ധവിമാനത്തിന്റെ മുന്നില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പട്ടാള യൂണിഫോമിന്റെ ഷര്‍ട്ടിനൊപ്പം മിനി സ്‌കര്‍ട്ടും ഹൈഹീല്‍ ചെരിപ്പുകളും ഫോട്ടോയിലുള്ള ഭാര്യമാർ ധരിച്ചിരുന്നു.
യുക്രൈന്‍ അനുകൂല ഹാക്റ്റിവിസ്റ്റ് സംഘമായ ഇന്‍ഫോം നപാം റഷ്യന്‍ പൈലറ്റുമാരുടെ ഭാര്യമാരുടെ 'വ്യാജ കലണ്ടര്‍ ഫോട്ടോഷൂട്ട്' നടത്തിയത്. യുക്രൈനെതിരെ പോരാടുന്ന ഭര്‍ത്താക്കന്മാരുടെ ആത്മവീര്യം ചോര്‍ന്നുപോകാതിരിക്കാനാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം ഇത് നടപ്പാക്കിയത്.
റഷ്യന്‍ സൈന്യത്തിലെ ഒരു കമാന്‍ഡറുടെ ഭാര്യയായ ലില്ലിയ അട്രോഷ്‌ചെന്‍കോയെ ഇന്‍ഫോം നാപാം സംഘത്തിലെ ഒരാള്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. ലില്ലിയ വഴിയാണ് മറ്റ് സ്ത്രീകളെ ഫോട്ടോഷൂട്ടിനായി വിളിച്ചത്. റെജിമെന്റിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായതിനാല്‍ ലില്ലിയ വിളിച്ചപ്പോള്‍ സംശയമൊന്നുമില്ലാതെ മറ്റ് സ്ത്രീകളും മുൻപോട്ട് വരുകയായിരിന്നു. റഷ്യൻ യുദ്ധവിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ട്. ഇതിനിടെ ലില്ലിയ പലപ്പോഴായി ഭര്‍ത്താവിന് അയച്ച സ്വകാര്യ ചിത്രങ്ങളും സംഘം പുറത്തുവിടുകയും ചെയ്തു.
റഷ്യയുടെ 960 അസാള്‍ട്ട് ഏവിയേഷന്‍ റെജിമെന്റിലെ പൈലറ്റുമാര്‍ ആരൊക്കെയാണ് എന്ന് തിരിച്ചറിയാനാണ് ഹാക്റ്റിവിസ്റ്റ് സംഘം വ്യാജ കലണ്ടര്‍ ഷൂട്ട് നടത്തിയത്. ഈ റെജിമെന്റിലെ പൈലറ്റുമാര്‍ യുദ്ധക്കുറ്റവാളികളാണ് എന്നാണ് യുക്രൈന്‍ ചുണ്ടിക്കാട്ടുന്നത്.
യുക്രൈനിലെ മരിയുപോളില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 600-ഓളം സാധാരണക്കാരെ കൊന്നതിന് പിന്നില്‍ 960 അസാള്‍ട്ട് ഏവിയേഷന്‍ റെജിമെന്റാണ് എന്നാണ് ആരോപണം. ഫോട്ടോഷൂട്ട് വഴി സമാഹരിച്ച വിവരങ്ങളെല്ലാം സംഘം ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.