ലോകത്തെ ഏററവും പരിഷ്‌കൃത സമൂഹങ്ങളിലും ഇന്നും നരഭോജികള്‍ ഉണ്ടോ... അതെ എന്നാണ് ഉത്തരം എന്ന് പറയേണ്ട അവസ്ഥയിലാണ് നമ്മള്‍. തെക്കന്‍ കൊറിയയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ഇത്തരത്തിലുളള ആളുകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി മാറുകയാണ്. 1994 ല്‍ തെക്കന്‍ കൊറിയയിലെ ഒറ്റപ്പെട്ട ചെറിയൊരു പട്ടണമായ ബുള്‍ഗാപ് മയോണിലാണ് സംഭവം നടക്കുന്നത്.

ഇവിടെയുള്ള ചിജോണ്‍ കുടുംബം അയല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി ഗംഭീരമായൊരു സദ്യ നടത്തി. സമൂഹത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഈ കുടുംബം ഒരാള്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതുമായി ബന്ധപ്പെട്ടാണ് സദ്യ നടത്തിയത്. തീന്‍മേശയില്‍ പ്രധാന വിഭവമായി അവര്‍ വിളമ്പിയത് ചുട്ടെടുത്ത പന്നിയിറച്ചി ആയിരുന്നു. എന്നാല്‍ പന്നിയിറച്ചി എന്ന പേരില്‍ ഇവര്‍ വിളമ്പിയത് മനുഷ്യമാംസമായിരുന്നു എന്ന സത്യം അതിഥികള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. മാത്രമല്ല പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞ കാര്യം ചിജോണ്‍ കുടുംബം എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍ ഒരു കുടംബത്തില്‍ പെട്ടവര്‍ ആയിരുന്നില്ല എന്നതാണ്. ഇവര്‍ ഒരു അധോലോക ഗ്യാങ് ആയി പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു. പണമുള്ള ആളുകളെ കണ്ടെത്തി അവരുടെ പണം തട്ടിയെടുത്ത് കൊല ചെയ്യുന്നതായിരുന്നു ഗ്യാങിന്റെ പ്രധാന പരിപാടി.

തട്ടിക്കൊണ്ട് പോകുന്നവരെ കൊല്ലുക മാത്രമല്ല ഇവര്‍ ചെയ്തിരുന്നത്. കൂട്ട ബലാല്‍സംഗം നടത്തുക, കൊല്ലുക എന്നിവ കൂടാതെ കൊല്ലപ്പെട്ട മനുഷ്യരുടെ മാംസം പാകം ചെയ്ത ഭക്ഷിക്കുന്നതും ഇവരുടെ രീതിയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിച്ചുകളയാന്‍ പ്രത്യേക ഇന്‍സിനേറ്ററും ഇവര്‍ സ്ഥാപിച്ചിരുന്നു. ഇവര്‍ തട്ടിക്കൊണ്ട് പോയ ഒരു സ്ത്രീയെ കൊണ്ട് ഇവര്‍ ബലം പ്രയോഗിച്ച് മനുഷ്യരുടെ കരള്‍ കഴിപ്പിക്കുകയും ചെയ്തിരുന്നു. 1993ലാണ് ഈ ഗ്യാങ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊറിയയിലെ സമ്പന്ന വിഭാഗത്തിനോടുളള വിരോധമാണ് ഇവരെ ഇത്തരത്തില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.

കിംജിഹ്വാന്‍, മൂണ്‍സാങ് റോക്ക്, കിംഹുയാന്‍യാങ്ങ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. പണക്കാരെ വെറുക്കുക, കൂട്ടത്തില്‍ ചതിക്കുന്നവരെ കൊല്ലുക, സ്ത്രീകളെ വിശ്വസിക്കാതിരിക്കുക എന്നീ മൂന്ന് തത്വങ്ങളാണ് സംഘടനക്കായി ഇവര്‍ തയ്യാറാക്കിയത്. പണക്കാരെ കൊള്ളയടിച്ച് നേടിയ പണം ഉപയോഗിച്ച് അവര്‍ രണ്ട് വാഹനങ്ങളും വോക്കിടോക്കികളും എല്ലാം വാങ്ങി. കൂടാതെ വന്‍തോതില്‍ ആയുധശേഖരണവും നടത്തി. തുടര്‍്ന്നാണ് ഇവര്‍ ഓരോരുത്തരെയായി തട്ടിക്കൊണ്ട് പോകാനും വധിക്കാനും ആരംഭിച്ചത്. ആദ്യമായി ഒരു ബാങ്ക് ജീവനക്കാരിയെ ആണ് ഇവര്‍ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന് ശേഷം കൊന്നത്.

പിന്നീട് സമ്പന്നരെ മാത്രമല്ല സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളെ വഞ്ചിച്ചവരേയും ഇവര്‍ കൊന്ന് തളളി. ഒടുവില്‍ നിയമത്തിന്റെ പിടിയിലായ ഇവരെ കോടതി വധശിക്ഷക്കാണ് വിധിച്ചത്. സമൂഹത്തില്‍ മാന്യന്‍മാരായി ചമഞ്ഞ് സാമൂഹ്യസേവനം നടത്തിയിരുന്ന ഇവര്‍ ഇത്തരക്കാര്‍ ആണെന്ന് നാട്ടുകാര്‍ മനസിലാക്കുന്നത് ഇവരെ പോലീസ് പിടികൂടിയപ്പോഴാണ്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടവും സര്‍ക്കാര്‍ പൊളിച്ചുതളളി.