- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ സ്ത്രീകളുടെ മുഖംമൂടികെട്ടിയുള്ള വസ്ത്രധാരണത്തിനെതിരെ പ്രതിഷേധം; യുവതി 'അടിവസ്ത്രം' മാത്രം ധരിച്ച് കോളേജിലെത്തി; കൂളായി നടന്നു; അന്തം വിട്ട് നോക്കി വിദ്യാർത്ഥികൾ; അധ്യാപകരുടെ തലയിൽ പൊന്നീച്ച പറന്നു; യുവതിയുടെ വേറിട്ട രീതി സമരമുറ ചർച്ചയാക്കി സോഷ്യൽ മീഡിയ..!
ടെഹ്റാൻ: ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് 2022 സെപ്തംബറിൽ പോലീസ് കസ്റ്റഡിയിലായ ഇറാനിലെ കുർദിഷ് യുവതി മഹ്സാ അമീനി മരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. തെരുവിൽ ഇറങ്ങിയ സ്ത്രീകൾ സംഘങ്ങളായി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇത് ഇറാനിൽ കടുത്ത പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.
ഇറാനിൽ ഓരോ ദിവസവും കഴിയുതോറും സ്ത്രീകൾക്ക് ശക്തമായ നിബന്ധനകളാണ് നൽകുന്നത്. ശരീരം മുഴുവൻ മറച്ച് മുഖംമൂടി കെട്ടിയുള്ള വസ്ത്രരീതിയാണ് പ്രധാനമായും സ്ത്രീകൾ ഉപോയോഗിക്കേണ്ടത്. എന്നാൽ അവിടെത്തെ മിക്ക സ്ത്രീകളും ഈ വസ്ത്രധാരണ രീതിക്കെതിരെയാണ്. സ്ത്രീകൾ ഒരുമിച്ച് വലിയ പ്രതിഷേധങ്ങൾ വരെ നടത്തിയിട്ടുണ്ടും ഒരു കാര്യവും ഇല്ലാതെയാകുന്നു. ഇപ്പോഴിതാ അതിനെയെല്ലാം മറികടന്ന് ഒരു യുവതിയുടെ വേറിട്ട പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ നടന്നതാണ് വിഷയം. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിൽ യുവതി വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതും വീഡിയോയിൽ ഉണ്ട്.
മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയിൽ എത്തിയതെന്നും നിലവിൽ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതയാണെന്നും സർവകലാശാല വക്താവ് അമീർ മഹ്‌ജോബ് എക്സിൽ കുറിച്ചു. അതേസമയം,യുവതിയുടേത് ബോധപൂർവമായ പ്രതിഷേധമാണെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
കടുത്ത മതനിയമങ്ങളുളള ഇറാനിൽ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തിൽ അൽപവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ യുവതിയുടെ പ്രതികരണം നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന നിമയമത്തിനെതിരെയാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.