- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂരില്‍ അതീവ രഹസ്യമായി എത്തി മലയാളി ഡോക്ടറുടെ സുഖ ചികിത്സ നടത്തി മടങ്ങിയ ബ്രീട്ടീഷ് രാജ്ഞി കാമില രോഗബാധിതയായി; നെഞ്ചിലെ അണുബാധമൂലം പൊതു പരിപാടികള്‍ റദ്ദാക്കുമ്പോള്‍
ലണ്ടന്‍: ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ന് ആയിരുന്നു ബ്രിട്ടീഷ് രാജാവും രാജ്ഞിയും സുഖ ചികിത്സയ്ക്കായി ബംഗലൂരുവിലെത്തിയത്. സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ സുഖ ചികിത്സയ്ക്ക് ശേഷം ഇരുവരും ഒക്ടോബര്‍ 30 ന് തിരികെ യാത്രയാവുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ്, കിരീടധാരണത്തിന് ശേഷം നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. സമോവയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന് ശേഷം ഇരുവരും നേരിട്ട് ബംഗലൂരുവില്‍ എത്തുകയായിരുന്നു.
ഹോളിസ്റ്റിക് ഹീലിംഗിന്റെ വക്താവായ ചാള്‍സ് രാജാവ് ഇതിന് മുന്‍പ് ഒന്‍പത് തവണ ഇവിടെ എത്തിയിട്ടുണ്ട്. മൂന്ന് തവണ അദ്ദേഹം ഇവിടെ ദീപാവലി ആഘോഷിക്കുകയും ചെയ്തു. മാത്രമപ്പ, തന്റെ എഴുപത്തിയൊന്നാം പിറന്നാല്‍, 2019 നവംബറില്‍ ഇവിടെയായിരുന്നു അദ്ദേഹം ആഘോഷിച്ചത്. ഇത്തവണത്തേത് അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
ചികിത്സ കഴിഞ്ഞ് തിരികെ എത്തിയ കാമില രാജ്ഞി ഇപ്പോള്‍ രോഗ ബാധിതയായിരിക്കുന്നു എന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നെഞ്ചില്‍ അണുബാധയുണ്ടായി എന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, 77 കാരിയായ കാമില രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇതോടെ വരുന്ന വ്യാഴാഴ്ച ലണ്ടന്‍ വെസ്റ്റ്മിനിറ്റര്‍ ആബെയില്‍ നടക്കുന്ന ഫീല്‍ഡ് ഓഫ് റിമംബറന്‍സ് ചടങ്ങില്‍ രാജ്ഞി പങ്കെടുക്കില്ല എന്ന് വ്യക്തമായിട്ടുണ്ട്. അതുപോലെ തന്നെ ഈ വര്‍ഷത്തെ പാരിസ് ഗെയിംസില്‍ നിന്നുള്ള ഓളിമ്പിക്സ്, പാരാലിമ്പിക് വിജയികള്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിലും രാജ്ഞി പങ്കെടുക്കില്ല. വെസ്റ്റ്മിനിസ്റ്റര്‍ അബെയിലെ ചടങ്ങില്‍ രാജ്ഞിക്ക് പകരമായി ഡച്ചസ് ഓഫ് ഗ്ലസ്റ്റര്‍ ബിര്‍ജിറ്റ പങ്കെടുക്കും.
ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ചാള്‍സ് രാജാവ് നേരത്തെ പല പൊതുപരിപാടികളും ഉപേക്ഷിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം വീണ്ടും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അടുത്തിടെ ആസ്‌ട്രേലിയയിലും സമാവോയിലേക്കും അദ്ദേഹം പോയിരുന്നു.