- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡെമോക്രാറ്റുകള്‍ ബിസിനസ് വിരുദ്ധര്‍, ക്രിപ്റ്റോ എന്നുപറയാന്‍ പോലും മടി': റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും തിരിച്ചെത്തിയതോടെ 24 മണിക്കൂറില്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ചാകര; ട്രംപിനെയും മസ്കിനെയും വിശ്വസിച്ച് മൂല്യം ഉയര്‍ന്നത് 84 ലക്ഷം കോടി
ട്രംപ് തിരിച്ചെത്തിയതോടെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ചാകര
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത് വന്‍ നേട്ടമായി മാറിയത് ക്രിപ്റ്റോ കറന്‍സിക്കാണ്. 24 മണിക്കൂറിനുള്ളില്‍ 84 ലക്ഷം കോടിയുടെ മൂല്യമാണ് ക്രിപ്റ്റോ കറന്‍സിക്ക് ഉയര്‍ന്നത്. ക്രിപ്റ്റോ കറന്‍സിയോട് അനുഭാവം കാട്ടുന്ന വ്യക്തി കൂടിയാണ് ട്രംപ് എന്നതും ഈ നേട്ടത്തിന് കാരണമാണ്. ഡെമോക്രാറ്റുകള്‍ ബിസിസ് വിരുദ്ധരാണെന്നും റിപ്പബ്ലിക്കന്‍മാര്‍, വിശേഷിച്ച് ട്രംപിന്റെ തിരിച്ചുവരവോടെ ക്രിപ്‌റ്റോ കറന്‍സി കുതിക്കുമെന്നാണ് ചില നിക്ഷേപകരുടെ പ്രതീക്ഷ.
ബിറ്റ്കോയിന്‍ വിലയില്‍ ഒരു ദിവസം കൊണ്ട് ഉണ്ടായ വര്‍ദ്ധന 8.63 ശതമാനമായിരുന്നു. ഇതോടെ വില 75120 ലേക്ക് കുതിക്കുകയായിരുന്നു.
ഇത് റെക്കോര്‍ഡ് നേട്ടമാണ്. നേരത്തേ ബിറ്റ്കോയിന്റെ റെക്കോര്‍ഡ് 73750 ഡോളറായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടികള്‍ മുടക്കിയ ശതകോടീശരന്‍ ഇലോണ്‍ മസ്‌ക്കിന് താല്‍പ്പര്യമുള്ള ഡോജികോയിന്റെ വിലയിലും 26 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ ക്രിപ്റ്റോ കറന്‍സി മൂല്യം ഉയരുമെന്ന് നേരത്തേ തന്നെ പലരും പ്രവചിച്ചിരുന്നു. ട്രംപ് കുടുംബത്തിന് തന്നെ ഒരു ക്രിപ്റ്റോ കറന്‍സി പ്ലാറ്റ്ഫോം സ്വന്തമായിട്ടുണ്ട്. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്നാണ് ഇതിന്റെ പേര്. നേരത്തേ പ്രസിഡന്റ്് ആയിരുന്ന കാലഘട്ടത്തില്‍ ക്രിപ്റ്റോ കറന്‍സിയെ രൂകഷമായി വിമര്‍ശിച്ചിരുന്ന ട്രംപ് പിന്നീടാണ് അതിന് പുകഴ്ത്താന്‍ തുടങ്ങിയത്. സ്വന്തം കുടുബവും ഒരു പ്ലാറ്റ്ഫോം തുടങ്ങിയ സ്ഥിതിക്ക് തന്റെ രണ്ടാമത്തെ ടേമില്‍ ട്രംപ് വന്‍ പ്രോത്സാഹനം നല്‍കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. അമേരിക്കയെ ഒരു ക്രിപ്റ്റോ സൗഹൃദ രാജ്യമാക്കി മാറ്റാന്‍ തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് ശ്രമിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.