മെക്സിക്കോയിലെ ഒരു പൊതു നിരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ആരേയും അമ്പരപ്പിക്കും. മോണ്ടെറിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ പൂര്‍ണ നഗ്‌നയായി ഒരു 18 കാരി നടന്ന് വരുന്ന കാഴ്ച കണ്ട് തെരുവിലെ ജനം ഞെട്ടി. വാഹനങ്ങള്‍ കടന്ന് പോകുന്നതൊന്നും ശ്രദ്ധിക്കാതെ യുവതി വളരെ കൂളായി റോഡിലൂടെ നടക്കുകയായിരുന്നു.

നിരവധി ലൈനുകളുള്ള റോഡിലൂടെ യുവതിയുടെ നടത്തം കണ്ട് വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരും അമ്പരന്നു. ലുസ് ജാനത്ത് എന്ന18 കാരിയാണ് ഇത്തരത്തില്‍ നഗ്‌നയായി നടന്നതെന്നാണ് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞത്. വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ പലരും പെട്ടെന്ന് വേഗത കുറയ്ക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന ട്രാക്കിലൂടെ അവര്‍ നടക്കാന്‍ തുടങ്ങി.

എന്നാല്‍ അടുത്ത ലൈനിലേക്ക് കടക്കുന്നതിന് മുമ്പ് അവരെ ഒരു എസ്.യു.വി ഇടിച്ചിടുന്ന കാഴ്ചയാണ് ജനം കണ്ടത്. പരിക്കേറ്റ യുവതിയെ പെട്ടെന്ന്്് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബാറില്‍ ജോലി ചെയ്യുകയായിരുന്ന യുവതിക്ക് കഴിഞ്ഞ ദിവസമാണ് ജോലി നഷ്ടമായത്. ബാറില്‍ ശനിയാഴ്ച ഉണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് അവര്‍ക്ക് ജോലി നഷ്ടമായത്.

രാത്രി 11 മണിയോടെ യുവതിയുടെ ആണ്‍സുഹൃത്ത് അവരെ കൂട്ടിക്കൊണ്ട് വരുന്നതിനായി ഫോണില്‍ നിരവധി വിളിച്ചിരുന്നതായും എന്നാല്‍ അവര്‍ ഫോണെടുത്തില്ല എന്നും പറയപ്പെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ഒന്നര മാസം മുമ്പ് മെക്സിക്കോയിലെ ഒരു പട്ടണത്തില്‍ രാത്രിയില്‍ ഒരു യുവാവ് നഗ്‌നയായി നടക്കുന്നത് പലരും കണ്ടിരുന്നു. 2022 ഡിസംബറില്‍ ഇതേ പട്ടണത്തില്‍ നഗ്‌നനായി നടന്ന ഒരാളിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.