- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എർത്ത് ടു എർത്ത്' അതാണ് എന്റെ സ്വപ്നം; ലോങ്ങ് ഫ്ലൈ ചെയ്ത് മുഷിയണ്ട; ഒരു മണിക്കൂറിനുള്ളിൽ എത്താം; സ്പേസ് എക്സിനെ അതിനായി ഒരുക്കും; ദൂരയാത്രകൾ ഇനി 60 മിനിട്ടിൽ താഴെ?; വന്നാൽ ഏവിയേഷൻ രംഗത്തെ മാറ്റിമറിക്കും; ഈലോൺ മസ്കിന്റെ പുത്തൻ ആശയത്തിൽ ചൂട് പിടിച്ച് ചർച്ചകൾ..!
ന്യൂയോർക്ക്: ട്രംപ് യുഗം വന്നതിന് ശേഷം ലോക രാജ്യങ്ങളുടെ കണ്ണ് മുഴുവനും വീണ്ടും അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. അതിന്റെ പ്രധാന കാരണം ശതകോടിശ്വരനായ ട്രംപും ഈലോൺ മാസ്കും തമ്മിലുള്ള കൂട്ട്കെട്ടാണ്. യുഎസ് ക്യാബിനെറ്റിലേക്കും ടെസ്‍ല സിഇഒ ഇലോൺ മസ്ക്കിനെ നിയോഗിച്ചതും വലിയ വാർത്തകൾ ആയിരിന്നു. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ക്യാബിനെറ്റിലെ സുപ്രധാന ചുമതല ഇലോൺ മസ്കിന് നൽകുകയായിരുന്നു. ഇനി അടുത്ത നാല് വർഷം ഗവ. എഫിഷ്യൻസി ഡിപ്പാർട്ട്മെൻ്റ് മസ്ക് നയിക്കും.
ഇപ്പോഴിതാ മാസ്ക് ലോകത്തെ തന്നെ ഞെട്ടിച്ച് പുത്തൻ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന അവകാശവാദവുമായി സ്പെയ്സ് എക്സ് ഉടമ ഇലോൺ മസ്ക്.
തൻ്റെ കമ്പനിയായ സ്‌പേസ് എക്‌സ് റെക്കോർഡ് സമയത്തിനുള്ളിൽ യാത്രക്കാരെ പ്രധാന നഗരങ്ങളിൽ എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് മസ്ക് കുറിച്ചു. തന്റെ ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോയോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷയർപ്പിച്ച മറുപടി.
ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 'എർത്ത്-ടു-എർത്ത്' ഫ്ലൈറ്റുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചേക്കുമെന്ന് ഉപയോക്താവ് വ്യക്തമാക്കി.
"ഏറ്റവും ദൈർഘ്യമേറിയ യാത്രകൾ 30 മിനിറ്റിനുള്ളിൽ. ഭൂമിയിലെവിടെയും ഒരു മണിക്കൂറിനുള്ളിൽ. ഇപ്പോൾ ഇത് സാധ്യമാണ്".മസ്ക് പറഞ്ഞു. മസ്കിന്റെ പ്രതികരണത്തിന് പിന്നാലെ പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുകയും ചെയ്തു.
ഇത് വന്നാൽ ഏവിയേഷൻ രംഗത്തെ തന്നെ മാറ്റിമറിക്കും. ലോസ് ഏഞ്ചൽസിനും ടൊറൻ്റോയ്ക്കും ഇടയിൽ 24 മിനിറ്റും ലണ്ടനും ന്യൂയോർക്കിനും ഇടയിൽ 29 മിനിറ്റും ഡൽഹിയ്ക്കും സാൻ ഫ്രാൻസിസ്കോയ്‌ക്കുമിടയിൽ 30 മിനിറ്റും മാത്രമാണ് സ്‌പേസ് എക്‌സ് സഞ്ചരിക്കാൻ എടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച 395 അടി നീളമുള്ള ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പിന് 1,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. മാസ്കിന്റെ പുത്തൻ ആശയം ഇപ്പോൾ ലോകത്ത് ചൂട് പിടിച്ച ചർച്ചകളിലേക്ക് ആണ് പോകുന്നത്. അങ്ങനെ ട്രംപിന്റെ രണ്ടാം വരവും മാസ്കിന്റെ പുത്തൻ ആശയങ്ങളും അമേരിക്കയെ വീണ്ടും 'ദി ഗ്രേറ്റ്' ആക്കുമെന്നതിൽ ഒരു സംശയവും വേണ്ട.