- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തടി കൂടിയ യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും ഔട്ട്; ഇക്കുറി മിസ് യൂണിവേഴ്സ് ആയത് ഡാനിഷ് സുന്ദരി; മെക്സിക്കോയില്‍ നടന്ന സൗന്ദര്യ മത്സരം ശ്രദ്ധ നേടിയത് തായ് സുന്ദരി സുചാതയുടെ വിജയം തട്ടിപ്പറിച്ചെടുത്തെന്ന ആരോപണത്തോടെ
ഡെന്മാര്‍ക്കില്‍ നിന്നുള്ള സുന്ദരി, വിശ്വ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത്തവണത്തെ സൗന്ദര്യറാണി, ജീവശാസ്ത്രപരമായും സ്ത്രീയായ വ്യക്തിയാണെന്ന ആക്ഷേപഹാസ്യം നിറഞ്ഞ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. വിക്ടോറിയ കെയാര്‍ തീല്‍വിഗ് എന്ന 21 കാരിയാണ് മെക്സിക്കൊ സിറ്റിയില്‍ നടന്ന കടുത്ത മത്സരത്തില്‍ എഴുപത്തിമൂന്നാമത് വിശ്വ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.വിവാഹിതരും, വണ്ണം കൂടിയവരും, ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പടെ 120 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഇവര്‍ വിജയിയായത്.
ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ത്തുന്ന ഒരുതായ് മാധ്യമ ഭീമനാണ് മത്സരത്തിന്റെ നടത്തിപ്പവകാശം ഇത്തവണ കരസ്ഥമാക്കിയതെങ്കിലും, പതിവിലും കൂടുതല്‍ പരമ്പരാഗത രീതിയിലായിരുന്നു മത്സരം ഇത്തവണ സംഘടിപ്പിച്ചത്. അതിനു മുന്‍പായി പലരും കാലഹരണപ്പെട്ട സൗന്ദര്യ സങ്കല്പം പ്രതിനിധാനം ചെയ്യുന്നു എന്ന ആരോപണം ഉയരുന്നതിനിടെ പോര്‍ച്ചുഗലില്‍ നിന്നുള്ള ട്രാന്‍സ് വുമന്‍ മറീന മഷാറ്റെ കഴിഞ്ഞ വര്‍ഷം ആദ്യ 20 പേരില്‍ ഇടം കണ്ടെത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് 22 കാരിയായ റിക്കി വലേരിയ കോള്‍, മിസ്സ് നെതര്‍ലാന്‍ഡ്‌സ് ആകുന്ന ആദ്യ ട്രാന്‍സ് വ്യക്തി എന്ന ബഹുമതിയും നേടിയിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മിസ് സ്പെയിന്‍ ആയി കിരീടധാരണം നടത്തിയ ഏഞ്ചെല പോണ്‍സ് ആണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് മിസ്സ് യൂണിവേഴ്സ് മത്സരത്തിലേക്കുള്ള വഴി തുറന്നത്. എന്നാല്‍, ഈ മാറ്റത്തിന് പൊതു സ്വീകാര്യത ലഭിച്ചിട്ടില്ല എന്ന വ്യക്തമാക്കുന്നതായിരുന്നു ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത ഒരു വ്യക്തി വിജയിയായതില്‍ അതിശയം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു പലരുടെയും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ പ്രതികരണങ്ങള്‍.
വെള്ളക്കാരിയായ, ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത, ജീവശാസ്ത്രപരമായി സ്ത്രീയായ ഒരു വ്യക്തി വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് ആരാധകരെ ഞെട്ടിക്കുന്നു എന്നായിരുന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ മാറ്റ് വാലസ് പ്രതികരിച്ചത്. തന്റെ ഇരുപത് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. യാഥാര്‍ത്ഥ്യ ബോധം തിരിച്ചെത്തിയിരിക്കുന്നു,, അഭിനന്ദനങ്ങള്‍ ഡെന്മാര്‍ക്ക് എന്നാണ് ഇതിന്റെ താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വോക്കിസത്തിന്റെ വൈറസുകള്‍ നമ്മില്‍ നിന്നും അകന്നു പോകുന്നതായി തോന്നുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എല്ലാം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു എന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തായ്ലാന്‍ഡില്‍ നിന്നുള്ള സുചാത ചൗംഗശ്രീക്കായിരുന്നു ഒന്നാം സ്ഥാനത്തിനുള്ള അര്‍ഹത എന്നും അത് അന്യായമായ രീതിയിലൂടെ ഡെന്മാര്‍ക്കിലെ സുന്ദരി കൈക്കലാക്കുകയായിരുന്നു എന്നുമുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളില്‍, പ്രത്യേകിച്ചും എക്സില്‍ നിറയുന്നുണ്ട്. തമ്മസാറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്റ്റഡീസ് പൂര്‍ത്തിയാക്കിയ, ഫൂക്കെറ്റ് പ്രവിശ്യയില്‍ നിന്നുള്ള ഈ 21 കാരി ചോദ്യോത്തര വേളയില്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതരാക്കിയിരുന്നു.
ഏറ്റവും മികച്ച നേതാവിനുള്ള ഗുണം എന്തായിരിക്കണം എന്ന ചോദ്യത്തിന് സഹാനുഭൂതി എന്നായിരുന്നു സുചാത ഉത്തരം നല്‍കിയത്. 'നിങ്ങള്‍ എത്ര നല്ല മനുഷ്യനാണ് എന്നത് വിഷയമല്ല, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നത് വിഷയമല്ല, ആത്യന്തികമായി ജനങ്ങളെ സഹായിക്കാനും സംരക്ഷിക്കുവാനും നിങ്ങള്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടായിരിക്കണം' അവര്‍ കൂടുതല്‍ വിശദീകരിച്ചു. ഇതായിരുന്നു കാണികളെ ഏറെ സ്വാധീനിച്ചത്. വിക്ടോറിയയെ വിജയിയായി പ്രഖ്യാപിച്ച ഉടന്‍ തന്നെ അവരില്‍ പലരും സമൂഹമാധ്യമങ്ങളിലെത്തി എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തു. മത്സരത്തിലെ മൂന്നാം റൗണ്ട് അപ്പാണ് സുചാത.