- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവുകടല്‍ ചുരുളുകള്‍ക്ക് ശേഷം കണ്ടെത്തുന്ന ഏറ്റവും പുരാതനമായ ശിലാലിഖിതം; ഇസ്രയേലില്‍ നിന്ന് കിട്ടിയ രേഖ അമേരിക്കയില്‍ പ്രദര്‍ശനത്തിന്; യേശു ക്രിസ്തുവിനെ ദൈവമെന്ന് പ്രഖ്യാപിക്കുന്ന ഒരു പുരാതന ശിലാ ലിഖിതം ചര്‍ച്ചകളില്‍
യേശുക്രിസ്തുവിനെ ദൈവമാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരു പുരാതന ശിലാ ലിഖിതം ഇസ്രയേലില്‍ കണ്ടെത്തിയത് ഇപ്പോള്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇസ്രയേലിലെ ഒരു ജയിലില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ജയിലിലെ അടിത്തറയില്‍ നിന്നാണ് ഇത് കണ്ടു കിട്ടിയത്. ഈ ശിലാഫലകത്തിന് 1800 വര്‍ഷത്തെ പഴക്കം വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മെഗിഡോ ജയിലിലെ ഒരു തടവുകാരനാണ് ഇത് കണ്ടെടുത്തത്. ചാവുകടല്‍ ചുരുളുകള്‍ക്ക് ശേഷം കണ്ടെത്തുന്ന ഏറ്റവും പുരാതനമായ ശിലാലിഖിതമാണ് ഇത്. 1947നും നും 1956 നും ഇടയില്‍ ചാവുകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഖിര്‍ബെറ്റ് കുമ്രാനിനടുത്തുള്ള പതിനൊന്ന് ഗുഹകളില്‍ നിന്ന് കണ്ടെത്തിയ പുരാതന കൈയെഴുത്തുപ്രതികളാണ് ചാവുകടല്‍ ചുരുളുകള്‍. ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ സിഇ ഒന്നാം നൂറ്റാണ്ട് വരെയുള്ള ഇവയ്ക്ക് ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുണ്ട്.
ചുരുളുകളില്‍ ഭൂരിഭാഗവും ഹീബ്രുവിലാണ് എഴുതിയത്. ഇത് ലോകത്തിലെ ബൈബിള്‍ പാഠത്തിന്റെ ആദ്യകാല തെളിവുകളെ പ്രതിനിധീകരിക്കുന്നു. ചാവുകടല്‍ ചുരുളുകളുടെ കണ്ടെത്തല്‍ പുരാതന കാലത്തെ യഹൂദ ജനതയുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിലെ ശ്രദ്ധേയമായ വഴിത്തിരിവാണ്. കാരണം ഇത്രയും വലിയൊരു സാഹിത്യ സമ്പത്ത് മുമ്പൊരിക്കലും വെളിച്ചത്ത് വന്നിട്ടില്ല.
ഇസ്രയേലില്‍ നിന്ന് കണ്ടെടുത്ത ശിലാലിഖിതത്തിന് 581 ചതുരശ്ര അടി വിസ്തീര്‍ണമമുണ്ട്. ലോകത്തെ ആദ്യത്തെ പ്രാര്‍ത്ഥനാ മുറിയിലായിരിക്കാം ഇത് സ്ഥിത ചെയ്തിരുന്നത് എന്നാണ് കരുതപ്പെടുന്നത്. യേശുക്രസ്തുവിനെ ദൈവപുത്രനായി ആദ്യം മുതല്‍ തന്നെ ജനം വിശ്വസിച്ചിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. ക്രിസ്തുവര്‍ഷം 230 ലാണ് ഇത് രചിച്ചത് എന്നാണ് പറയപ്പെടുന്നത്.
ഇതില്‍ മത്സ്യത്തിന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. അയ്യായിരം പേരെ ഊട്ടാനായി യേശുക്രിസ്തു രണ്ട് മത്സ്യങ്ങളെ പെരുപ്പിച്ച കഥയാണ് ഇതില്‍ പരാമര്‍ശിക്കുന്നതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. 2005-ലാണ് ജയിലിന്റെ അടിയില്‍ മറഞ്ഞിരുന്ന ഈ ശിലാലിഖിതം കണ്ടെത്തിയത്. 2025 ജൂലൈ വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു മ്യൂസിയത്തിന് ഇത് പ്രദര്‍ശിപ്പിക്കാനായി നല്‍കിയിരിക്കുകയാണ്.
മ്യൂസിയത്തിന്റെ സി.ഇ.ഒയായ കാര്‍ലോസ് കാമ്പോ ഇതിനെ ചാവുകടല്‍ ചുരുളുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആദിമ ക്രിസ്ത്യന്‍ സഭയെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ വിശ്വാസ രീതികളെ കുറിച്ച് പുതിയ തലമുറക്ക് ഒട്ടേറെ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായകമാകും എന്നും ഗവേഷകര്‍ പറയുന്നു.
നാല് വര്‍ഷം ഇസ്രയേല്‍ അധികൃതര്‍ നടത്തിയ പര്യവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ ശിലാലിഖിതം കണ്ടെടുത്തത്. റോമാക്കാര്‍ ജുദയ കീഴടക്കിയ സമയത്ത് അതിന് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥന്റെ പേരും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഗയാനസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അഞ്ച് വനിതകളുടെ പേരും ഇതില്‍ കാണാന്‍ കഴിയും.
അടുത്ത വര്‍ഷം അമേരിക്കയില്‍ നിന്ന് തിരികെ എത്തിക്കുന്ന ഈ ശില കണ്ടെത്തിയ സ്ഥലത്ത് തന്നെ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇത്തരത്തില്‍ വിശുദ്ധമായ ഒരു ശിലാഫലകത്തെ അമേരിക്കയില്‍ കൊണ്ട് പോയി പ്രദര്‍ശനത്തിന് വെച്ചതിന് എതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.