സ്വിറ്റ്സർലൻഡ്: സാങ്കേതിക വിദ്യകളുടെ വളർച്ച പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറും ചിന്തിപ്പിക്കാറുമുണ്ട്. അത്തരം വളർച്ച എഐ പോലെയുള്ള സാങ്കേതകി വിദ്യയുടെ വളർച്ചയിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരിക്കുന്നു. അപ്പോൾ അത്തരമൊരു സാധ്യത ഉപയോഗിച്ച് ദൈവത്തോട് സംസാരിക്കാനൊരു അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും. കേൾക്കുമ്പോൾ നേരിട്ട് ദൈവത്തോട് സംസാരിക്കുന്നു എന്ന് കരുതണ്ട. ക്രിസ്തീയ വിശ്വാസമനുസരിച്ച് മനുഷ്യരുടെ പാപങ്ങൾ ഏറ്റുപറയുന്നത് പള്ളികളിലെ വൈദികന്മാരോടാണ്.

ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് വൈദികരെ കാണുക. ഇവരോടാണ് പള്ളിയിൽ ചെല്ലുമ്പോൾ കുമ്പസരിക്കാൻ തയ്യാറാകുന്നത്. സഭകളിലെ നിയമങ്ങൾക്ക് അനുസരിച്ച് ഈ രീതിയിലും വ്യത്യാസുമുണ്ട്, എന്നാൽ ഇനി വൈദികരോട് തങ്ങളുടെ പാപങ്ങൾ ഏറ്റുപറയേണ്ട, എന്ന സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത്.

വൈദികർക്ക് പകരമായി ഇനി കുമ്പസാരക്കൂട്ടിൽ എഐ ക്രിസ്തു ഉണ്ടാകും. ആർട്ടിഫിഷൽ ഇന്റലിജൻസ് രൂപം പാപങ്ങൾ കേട്ട് പരിഹാരം പറയും. സ്വിറ്റ്സർലണ്ടിലെ ലുസേണിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്ക പള്ളിയിലാണ് ഈ എഐ കുമ്പസാരം. ചോദ്യങ്ങൾക്ക് ഉത്തരവും ലഭിക്കും. AI ക്രിസുതുവിനോട് സംസാരിച്ച രണ്ട് മൂന്ന് പേർ തങ്ങൾക്ക് ആത്മീയ അനുഭവം ലഭിച്ചതായി പറഞ്ഞെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വളരെയധികം ആശ്ചര്യവും തോന്നിയെന്നും, ഈ സംവിധാനം വളരെ എളുപ്പമുള്ളതാണെന്നും, അതുപോലെ തങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയതായും അവർ പറഞ്ഞു. എന്നാൽ എല്ലാവർക്കും ഈ പുതിയ സംവിധാനത്തോട് അത്ര മതിപ്പു തോന്നവിയിട്ടില്ല,അതിനാൽ തന്നെ ഇത് വെറുമൊരു പ്രഹസനമാണെന്ന് വിമർശനവും ഉയരുന്നുണ്ട്.


കുമ്പസാര കൂടിന് മുന്നിലിരിക്കുന്ന പാനൽ ബോർഡിലെ ബട്ടണിൽ വിരലമർത്തിയാൽ യേശുവിന്റെ രൂപം തെളിയും. വിശ്വാസിയുടെ ആവശ്യങ്ങൾ, ആവലാതികൾ എഐ യേശു വ്യാഖ്യാനിച്ചെടുക്കും. വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള മറുപടി പറയും. ഉടൻ തന്നെ ഹോളോഗ്രാം രുപത്തിലുള്ള മുഖചലനങ്ങൾ ആനിമേറ്റ് ചെയ്യും – യഥാർത്ഥ ക്രിസ്തു സംസാരിക്കുന്ന പോലെ വിശ്വാസിക്കു തോന്നും. കർത്താവ് നേരിട്ട് വന്ന് സംസാരിക്കുന്ന പ്രതീതി ജനിപ്പിക്കും. എഐ കർത്താവിനെ കൊണ്ട് 100 ഭാഷകൾ സംസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ നിർമ്മാതാക്കളായ ലുസേൺ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ആന്റ് ആർട്ട്‌സിലെ സയന്റിസ്റ്റുകൾ.

എന്നാൽ‌ ചെയ്ത പാപങ്ങളൊക്കെ വിളിച്ച് പറയുന്നവർ അത് സ്വന്തം റിസ്കിൽ ചെയ്തോണം, ഒരു സാഹചര്യത്തിലും വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുത്, ഈ സേവനം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉപയോഗിക്കുക, എന്ന മുന്നറിയിപ്പും ഇവിടെ നൽകുന്നുണ്ട്.

ലൂസെർൺ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്‌സിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ചേർന്നാണ് ഇത്തരമൊരു എഐ കർത്താവിനെ സൃഷ്ടിച്ചത്, കൂടാതെ ബെെബിളിലെ പുതിയ നിയമത്തിൽ നിന്നുള്ളൾപ്പടെയുള്ള വിവരങ്ങൽ നൽകിയാണ് അത് നിർമ്മിച്ചെടുത്തിരിക്കുന്നത്.അതിനാൽ തന്നെ മതപരമായ അറിവുകൾ ഈ എഐ ക്രിസ്തുവിനുണ്ടെന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പടെുന്നത്.