- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാള്‍സ് രാജകുമാരനും കാമിലയും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നു; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒപ്പം സന്ദര്‍ശനം; ബാംഗ്ലൂരിലെ മലയാളിയുടെ ആശുപത്രിയില്‍ ചികിത്സയും ഉറപ്പിച്ച് ബ്രിട്ടീഷ് രാജാവിന്റെ യാത്ര പരിപാടി
ലണ്ടന്‍: ചാള്‍സ് രാജാവ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഒരു സന്ദര്‍ശനം ആസൂത്രണം ചെയ്യുകയാണ്. കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തിനേടുന്ന രാജാവിന്റെ ആരോഗ്യത്തിന് ഇത് കൂടുതല്‍ കരുത്തുപകരും എന്നാണ് വിശ്വസിക്കുന്നത്.
2022 സെപ്റ്റംബറില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ചാള്‍സ് രാജാവ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും എലിസബത്ത് രാജ്ഞിയുടെ മരണം മൂലം അത് ഉപേക്ഷിക്കേണ്ടതായി വന്നു. ബ്രെക്സിറ്റാനന്തര കാലത്ത് ബ്രിട്ടന്‍ പുതിയ പങ്കാളികളെ തേടുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് ഭരണകൂടവും ഇത്തരമൊരു സന്ദര്‍ശനം ഏറെ ആഗ്രഹിക്കുന്നു.
ആഗോള രംഗത്ത്, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ സന്ദര്‍ശനം എന്നാണ് പൊതുവെ ബ്രിട്ടീഷ് മാധ്യമങ്ങളും വിലയിരുത്തുന്നത്. രാജാവും രാജ്ഞിയും ഇത്തരമൊരു അവസരത്തില്‍ രാജ്യത്തിന് ഏറ്റവും അനുയോജ്യരായ അമ്പാസിഡര്‍മാര്‍ ആണെന്നും അവര്‍ വിലയിരുത്തുന്നു. പാകിസ്ഥാനും ബംഗ്ലാദേശും ഈ യാതാ പരിപാടിയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. ആതിഥേയ രാഷ്ട്രങ്ങളിലെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നീ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. 2022 ലെ യാത്രാ പരിപാടി റദ്ദ് ചെയ്തതിന് ശേഷം, രാജാവിനും കാമില രാജ്ഞിക്കും ആതിഥേയമരുളുവാനുള്ള ആഗ്രഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മോഡിയും റഷ്യന്‍ പ്രസിഡണ്ട് പുടിനുമായുള്ള അടുപ്പം യാത്രയെ സംശയത്തില്‍ ആക്കുന്നുമുണ്ട്. കഴിഞ്ഞമാസം ബ്രിക്സ് ഉച്ചകോടിയില്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും റഷ്യയുമായുള്ള നയപരമായ ബന്ധത്തെ കുറിച്ച് അന്ന് പുടിന്‍ ഏറെ വാചാലനാവുകയും ചെയ്തിരുന്നു.
അതിനു മുന്‍പായി ഈ വര്‍ഷം ആദ്യം പുടിന്‍ മോസ്‌കോയില്‍ മോദിക്ക് ആതിഥേയത്വം അരുളിയിരുന്നു. എന്നാല്‍, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര വഴികളും ചര്‍ച്ചകളുമാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്ന് അന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ഏകദേശം മൂന്ന് മാസക്കാലം രാജാവ് പൊതു പരിപാറ്റികളിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. പിന്നീട് തന്നെ ചികിത്സിച്ച ലണ്ടനിലേ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു ചാള്‍സ് രാജാവ് പൊതു പരിപാടികള്‍ക്ക് തുടക്കമിട്ടത്.