മെൽബൺ: ലോകം എപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യൻ ഉൾപ്പടെ നിരവധി ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ട്. അതിന്റെ ആവാസവ്യവസ്ഥയും ജീവിതശൈലിയും എല്ലാം നിഘൂഢതകൾ നിറഞ്ഞതാണ്. അതിൽ അത്ഭുതപ്പെടുത്തുന്ന ഒരു ജീവജാലമാണ് 'പെന്‍ഗ്വിൻ'. ഇപ്പോഴിതാ, 'ഗസ്' എന്ന പെന്‍ഗ്വിൻ ന്റെ വാർത്തയാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ലോകത്തെ ഞെട്ടിച്ച് അന്‍റാര്‍റ്റിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് എത്തിയ പെന്‍ഗ്വിനെ 20 ദിവസങ്ങള്‍ക്ക് ശേഷം തിരികെ വിട്ടു. അന്‍റാര്‍ട്ടിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്കുള്ള 3,200 കിലോമീറ്റര്‍ ദൂരെ സഞ്ചരിച്ച് പെന്‍ഗ്വിന്‍ എങ്ങനെ ഓസ്ട്രേലിയയിലേക്ക് എത്തിയതെന്ന് ഇപ്പോഴും അജ്ഞാതമാണ്.

പെന്‍ഗ്വിന്‍റെ തന്‍റെ സഞ്ചാര പാതയിൽ നിന്നും വഴിതെറ്റി സഞ്ചരിച്ചാകാം ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ് കരുതപ്പെടുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പെന്‍ഗ്വിന്‍ ഓസ്ട്രേലിയയിൽ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഡെൻമാർക്കിലെ കടൽത്തീരത്താണ് പെന്‍ഗ്വിനെ കണ്ടെത്തിയത്. നിരവധി ദിവസത്തെ പരിചരണത്തിനും നിരീക്ഷണത്തിനും ശേഷം നവംബർ 20 ന് ഓസ്‌ട്രേലിയയുടെ തീരത്ത് നിന്ന് ദക്ഷിണ സമുദ്രത്തിലേക്ക് പെൻഗ്വിനെ തിരികെ വിടുകയും ചെയ്തു. പോഷകാഹാര കുറവ് ബാധിച്ച് അപരിചിതമായ സ്ഥത്ത് കൂടി ഒരു പെന്‍ഗ്വിന്‍ നടക്കുന്നതായി പ്രദേശിക സര്‍ഫര്‍മാരാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

കണ്ടെത്തുമ്പോള്‍ വെറും 21 കിലോ മാത്രമായിരുന്നു ഇതിന്‍റെ ഭാരം. പ്രായപൂര്‍ത്തിയായ ഒരു പെന്‍ഗ്വിന്‍റെ പകുതിയില്‍ താഴെ ഭാരം മാത്രമാണിത്. ഇത് പെന്‍ഗ്വിന്‍ രോഗബാധിതനാണെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. 'ഗസ്' എന്ന് പേരു നല്‍കിയ ഈ പെന്‍ഗ്വിനെ ലൈസൻസുള്ള വന്യജീവി പുനരധിവാസകാരിയായ കരോൾ ബിദ്ദുൽഫും അവരുടെ വെറ്ററിനറി ഡോക്ടറായ ഭർത്താവുമാണ് ഇത്രയും ദിവസം അതിനെ പരിപാലിച്ചത്.

പരിചരണത്തെ തുടര്‍ന്ന് 20 ദിവസം കൊണ്ട് ഗസിന്‍റെ ഭാരം 3.6 കിലോഗ്രാം വർധിക്കുകയും ചെയ്തു. ഗസിനെ തിരികെ വിടുമ്പോള്‍ 'എനിക്ക് അവനെ മിസ്സ് ചെയ്യും. ഇത് അവിശ്വസനീയമായ കുറച്ച് ആഴ്‌ചകളായിരുന്നു.' എന്ന് ബിദ്ദുൽഫ് പറഞ്ഞു. സംഭവം ഗസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. അതുപ്പോലെ വളരെ നിഘൂഢതകൾ നിറഞ്ഞതാണ് ഗസ് എന്ന പെന്‍ഗ്വിൻ.