- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 രൂപ വിലയുള്ള ഒരു വാഴപ്പഴം ടേപ്പ് ഒട്ടിച്ച് ഭിത്തിയില്‍ വച്ചപ്പോള്‍ വിറ്റ് പോയത് 54 കോടി രൂപക്ക്; വാങ്ങിയ ചൈനീസ് വംശജനായ അമേരിക്കന്‍ ബിസിനസ്സുകാരന് മാധ്യമങ്ങള്‍ക്ക് മുന്പില് വച്ച് ആസ്വദിച്ചു തിന്നു; ഭ്രാന്തന് ലോകത്തില്‍ സംഭവിക്കുന്നത്
വാഷിങ്ടണ്‍: ഒരു വാഴപ്പഴത്തിന് വില 54 കോടി രൂപ! വാഷിങ്ടണിലാണ് സംഭവം. മിയാബി ബീച്ചില്‍ നടന്ന പ്രദര്‍ശനത്തിനിടെയാണ് വാഴപ്പഴം ലക്ഷക്കണക്കിന് രൂപക്ക് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്. ഇറ്റാലിയന്‍ കലാകാരനായ മൗരീസിയോ കാറ്റലെന്‍ ആയിരുന്നു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ഒറിജിനല്‍ വാഴപ്പഴം ഉപയോഗിച്ചു തന്നെയാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ഗ്യാലറിയുടെ ചുമരില്‍ വെള്ളി നിറമുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ച ഫ്രഷ് വാഴപ്പഴം വിറ്റു പോയത് 6.2 ദശലക്ഷം യുഎസ് ഡോളറുകള്‍ക്കാണ്. കൊമേഡിയന്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച വാഴപ്പഴമാണ് ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റു പോയത്്. ക്രിപ്‌റ്റോകറന്‍സി സംരംഭകനാണ് വാഴപ്പഴം വാങ്ങിയത്.
ലേലം പിടിച്ച ചൈനീസ് വംശജനായ വ്യവസായി ഉടന്‍ തന്നെ പഴങ്ങള്‍ ലഘുഭക്ഷണമായി ആസ്വദിച്ച് കലാസൃഷ്ടി നശിപ്പിക്കാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. ഒരു ഹോട്ടലില്‍ വച്ച്, 34-കാരന്‍ അത് കഴിക്കുകയും ചെയ്തു: 'ഇത് മറ്റ് വാഴപ്പഴങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ്. ഇത് വളരെ നല്ലതാണ്.-ഇതായിരുന്നു പ്രതികരണം.
2019ല്‍ മൊറിസോ കാറ്റലന്‍ ആദ്യമായി കൊമേഡിയന്‍ എന്ന പേരില്‍ വാഴപ്പഴം പ്രദര്‍ശനത്തിനു വച്ചു. ബേസല്‍ മിയാമി ബീച്ചിലായിരുന്നു ആ പ്രദര്‍ശനം. വെളുതത ചുവരില്‍ പതിപ്പിച്ചു വച്ച വാഴപ്പഴം അന്നു വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതെങ്ങനെ ഒരു ആര്‍ട്ട് ആകുമെന്നും ചോദ്യം ഉയര്‍ന്നിരുന്നു. മറ്റൊരു കലാകാരന്‍ അതു പറിച്ചെടുത്ത് തിന്നുകയും ചെയ്തു. എന്തായാലും ആ എക്‌സിബിഷനില്‍ വാഴപ്പഴം ആയിരുന്നു ഹീറോ. അത്രയധികം ശ്രദ്ധയാണ് കൊമേഡിയന് കിട്ടിയത്. പിന്നീട് മൂന്നു തവണ കൂടി ഇതേ വാഴപ്പഴം പ്രദര്‍ശിപ്പിച്ചു. ഒരു ലക്ഷത്തില്‍ കുറയാത്ത ഡോളറുകള്‍ക്കാണ് അന്നെല്ലാം വിറ്റു പോയത്.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ക്രിപ്‌റ്റോകറന്‍സ് പ്ലാറ്റ്‌ഫോം ട്രോണിന്റെ ഉടമ ജസ്റ്റിന്‍ സണ്‍ ആണ് വീണ്ടും വന്‍ തുക നല്‍കി കൊമേഡിയനെ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ പ്രദര്‍ശനത്തിലും വാഴപ്പഴത്തിന് ധാരാളം ആരാധകരായിരുന്നു. സെല്‍ഫിയെടുക്കാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ വാഴപ്പഴത്തിനിരുവശത്തും പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു. മറ്റുള്ളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായിരുന്നു ചുമരിലെ ഈ വാഴപ്പഴം എന്ന് ആസ്വാദകര്‍ പറയുന്നു. ഒറിജിനല്‍ വാഴപ്പഴം ഉപയോഗിച്ചു തന്നെയാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. അതാണ് വാങ്ങിയ ആള്‍ കഴിച്ചതും.
പഴം ഉപയോഗിച്ച് പല മോഡലുകളും മൗരീസിയോ പരീക്ഷിച്ചിരുന്നു. മരപ്പലകയിലും ഓടിലും ഹോട്ടല്‍ മുറികളിലുമായി ഇത്തരത്തിലുള്ള മോഡലുകള്‍ മൗരീസിയോ തൂക്കിയിട്ടിരുന്നു. ഏറ്റവുമൊടുവിലാണ് ചുമരില്‍ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. തറയില്‍ നിന്ന് കൃത്യം 160 സെന്റി മീറ്റര്‍ അകലെ സില്‍വര്‍ ഡക്ട് ടേപ്പിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ചാണ് ചുവരില്‍ വാഴപ്പഴം ഒട്ടിച്ചത്. 'comedian' എന്ന് പേരിട്ട ഈ വാഴപ്പഴ സൃഷ്ടിയുടെ വിലയോ 6.2 മില്യണ്‍ ഡോളര്‍ അതായത് 52 കോടി രൂപയിലധികം. അതും ഒരു പഴത്തിനും ഒരു സിങ്കിള്‍ സ്ട്രിപ്പ് ടേപ്പിനുമായി കണക്കാക്കിയ വില.