- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ സ്ത്രീകളുടെ കായിക മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയോ? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുകഞ്ഞ് കത്തുന്ന വിഷയത്തില്‍ ധീരമായ നിലപാടെടുത്ത് ഗോള്‍ഫ് യൂണിയന്‍; ജനിക്കുമ്പോഴേ സ്ത്രീകളായാല്‍ മാത്രം ഇനി അനുമതി
ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ സ്ത്രീകളുടെ കായിക മല്‍സരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ എന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചോദ്യത്തിന് കൃത്യമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഗോള്‍ഫ് യൂണിയന്‍. ജനിക്കുമ്പോള്‍ തന്നെ സ്ത്രീകളായാല്‍ മതി ഇനി മുതല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റായ ഹെയ്ലി ഡേവിഡ്സണെ പോലെയുളളവരെ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അത്ലറ്റുകള്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ലേഡീസ് പ്രൊഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്റെ ഭാരവാഹികള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാം.
നേരത്തേ ഇത് സംബന്ധിച്ച് സംഘടനക്ക് ഉണ്ടായിരുന്ന നിയമാവലി തന്നെ മാറ്റിയെഴുതുകയാണ് സംഘടന. പുരുഷന്‍മാരായി ജനിച്ച വ്യക്തികള്‍ ലിംഗമാറ്റശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയാല്‍ അവര്‍ക്ക് ഇനി മുതല്‍ സ്ത്രീകളുടെ കായിക മല്‍സരത്തില്‍ പങ്കെടുക്കാനും കഴിയില്ല എന്ന് ഇതോടെ കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് സംഘടന. അടുത്ത വര്‍ഷം മുതലായിരിക്കും പുതുക്കിയ നിയമം നിലവില്‍ വരുന്നത്.
എല്‍.പി.ജി.എ ടൂര്‍, എപ്സണ്‍ ടൂര്‍, ലേഡീസ് യൂറോപ്യന്‍ ടൂര്‍ തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇനി മതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും ഇനി മുതല്‍ പങ്കെടുക്കാമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. എല്‍.പി.ജി.എ മുന്‍ കമ്മിഷണര്‍ മൈക്ക് വാന്‍ ആണ് മാധ്യമങ്ങളോട് പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. കായികമേഖലയില്‍ ലിംഗവ്യത്യാസം ഇല്ലാതാക്കുകകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് സംഘടന പറയുന്നത്.
ഹെയ്ലി ഡേവിഡസണ്ണിനെ പോലയുള്ള കായിക താരങ്ങളെ പുതിയ തീരുമാനം ഗുരുതരമായി തന്നെ ആയിരിക്കും ബാധിക്കുക എന്നത് ഉറപ്പാണ്. 2015 ല്‍ ഡേവിഡ് സണ്‍ പുരുഷനായിട്ടാണ് മല്‍സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ 2021 ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. അത് കൊണ്ട് തന്നെ നേരത്തേ നടന്ന ചില പ്രമുഖ വനിതാ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ഹെയ്ലി ഡേവിഡ്സണ് അനുമതി നിഷേധിക്കുകയായിരുന്നു.