- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾ ക്ലിയർ ക്യാപ്റ്റൻ ഗുഡ് ലക്ക്..; എയർപോർട്ടിൽ നിന്ന് യാത്രപറഞ്ഞ് സ്മൂത്തായി 'ടേക്ക് ഓഫ്'; 20,000 അടി ഉയരത്തിൽ കുതിച്ചുകയറി; ക്യാബിനിൽ പുക മണം; പരിഭ്രാന്തിയിൽ യാത്രക്കാർ; ആകാശത്ത് ഒരു വട്ടം കറങ്ങി വിമാനം; അടിയന്തിര ലാൻഡിംഗ്; എമർജൻസി വാതിലിലൂടെ ആളുകളെ പുറത്തെത്തിച്ചു; 'എംപ്രേർ' ജെറ്റിൽ നടന്നത്!
ഡിട്രോയിറ്റ്: വിമാനയാത്ര എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ആകാശത്ത് ജീവൻ പണം വെച്ചാണ് ആളുകൾ യാത്ര ചെയ്യുന്നത്. നമ്മുടെ ജീവനും സംരക്ഷണവും എല്ലാം പൈലറ്റിന്റെ കൈയിലാണ്. അതുപോലെയാണ് വിമാനയാത്രയിൽ നടക്കുന്ന സംഭവങ്ങൾ. ഇപ്പോൾ ഏറ്റവും ഒടുവിലായി യുണൈറ്റഡ് എയർലൈൻ വിമാനത്തിൽ നടന്ന സംഭവമാണ് ചർച്ചയായിരിക്കുന്നത്.
വിമാനം എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ ക്യാബിനിൽ പുക നിറഞ്ഞതാണ് യാത്രക്കാരെ ഭീതിയിലാക്കിയത്. ഉടനെ തന്നെ വിമാനം തിരിച്ചുവിട്ടു, എമർജൻസി ലാൻഡിംഗ്. യാത്രക്കാരെ ഒഴിപ്പിച്ചത് പ്രത്യേക വാതിലിലൂടെ.
ഡിസംബർ നാലിന് അമേരിക്കയിലെ നെവാർക്കിലാണ് സംഭവം. നെവാർക്കിൽ നിന്ന് ഡിട്രോയിറ്റിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻ വിമാനത്തിലായിരുന്നു സംഭവം. വിമാനം 19000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
പുകമണം അസഹ്യമായതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇരുപത് വർഷം പഴക്കമുള്ള 'എംപ്രേർ ഇ 170 യുണൈറ്റഡ് ജെറ്റ്' വിമാനത്തിലാണ് പുകമണം നിറഞ്ഞത്. യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി. ചെറിയ രീതിയിൽ അനുഭവപ്പെട്ട പുകമണം അതിരൂക്ഷമായതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്തിൽ തിരിച്ചിറക്കിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
തുടർന്ന് റൺവേയിലേക്ക് എത്തിയതിന് പിന്നാലെ തന്നെ എമർജൻസി സ്ലൈഡുകളിലൂടെ യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിരിക്കുന്നത്. എമർജൻസി ലാൻഡിംഗും തുടർന്നുള്ള സംഭവങ്ങളും മറ്റ് ചില സർവ്വീസുകൾ വൈകാൻ കാരണമായിട്ടുണ്ട്. ഒരു മണിക്കൂറോളമാണ് മറ്റ് വിമാനങ്ങൾ വൈകിയത്.
അതേസമയം, യുണൈറ്റഡ് എയർലൈൻ വിമാനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നവംബർ മാസത്തിൽ മാത്രം 343000 യാത്രക്കാരുടെ യാത്രകളാണ് വിവിധ യാത്രകളാണ് പല രീതിയിലാണ് ആളുകളെ ബാധിച്ചിരിക്കുന്നത്.