- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വര്‍ഷം മുന്‍പ് ആകെ വരുമാനം 11 ലക്ഷം കോടി; ഇപ്പോള്‍ 34 ലക്ഷം കോടി! ട്രംപ് ജയിച്ചതിന് ശേഷം ഉണ്ടായത് 65 ശതമാനം വര്‍ധന; ബില്‍ ഗെയ്റ്റിസിന്റെയും ജെഫ് ബെസോസിന്റെയും വരുമാനം ചേര്‍ത്താലും അടുത്തെത്തില്ല: മസ്ക്ക് ലോകം ഭരിക്കുമ്പോള്‍
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ തന്നെ, 400 ബില്യന്‍ ഡോളര്‍ ആസ്തി നേടുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് എലന്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് ബില്ല്യനെയര്‍ സൂചിക അനുസരിച്ച് മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 440 ബില്യന്‍ ഡോളറാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സിന്റെയും ആമസോണിലെ ജെഫ് ബെസോസിന്റെയും ആസ്തികള്‍ കൂട്ടിയാല്‍ പോലും ഇത്രയും വരില്ല. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചതിന് ശേഷമുള്ള ആഴ്ചകളിലായിരുന്നു മസ്‌കിന്റെ ആസ്തി കുതിച്ചുയര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നായിരുന്നു മസ്‌ക്. വിപണിയില്‍ മസ്‌കിന്റെ എതിരാളികള്‍ക്ക് സഹായകമായ ടാക്സ് ക്രെഡിറ്റ് ട്രംപ് എടുത്തു കളഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ മസ്‌കിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ദ്ധനവ് അടുത്ത കാലത്തൊന്നും നില്‍ക്കുമെന്ന സൂചനയുമില്ല. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ മസ്‌കിന്റെ ഓഹരി മൂല്യം 420 ഡോളര്‍ (35,637 രൂപ) എന്ന റെക്കോര്‍ഡ് മൂല്യത്തില്‍ എത്തിയിരുന്നു.
ടെസ്‌കിന്റെ പ്രധാന ആസ്തി ഇപ്പോഴും ടെസ്ല തന്നെയാണ്. മൊത്തം ആസ്തിയുടെ 12.8 ശതമാനം വരുന്ന ടെസ്ലയുടെ മൊത്തം മൂല്യം ഏതാണ്ട് 172 ബില്യന്‍ (ഏകദേശം 14 ലക്ഷം കോടി രൂപ) വരും. അതിനുപുറമെ ഇപ്പോള്‍ മസ്‌കിനെ സര്‍ക്കാര്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ട്രംപ്. ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് അദ്ദേഹം തനിക്ക് അനുകൂലമായ പല മാറ്റങ്ങളും വരുത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതും അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരിമൂല്യം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
മസ്‌കിന് അനുകൂലമായി ഈ ആഴ്ച സംഭവിച്ച മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ സംരംഭമായ സ്പേസ് എക്സിലെ 1.25 ബില്യന്‍ ഡോളര്‍ ( ഏകദേശം 1 ലക്ഷം കോടി രൂപ) മൂല്യം വരുന്ന ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറായി എന്നതാണ്. ഇതോടെ അദ്ദേഹത്തിന്റെ ഈ ബഹിരാകാശ ഉദ്യമ സംരംഭത്തിന്റെ മൂല്യം 29 ലക്ഷം കോടി രൂപയിലേറെയായി വര്‍ദ്ധിച്ചു. ഇതോടെ മസ്‌കിന്റെ വ്യക്തിഗത ആസ്തി 34 ലക്ഷം കോടി രൂപയായി. ഫോബ്‌സ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള, ആമസോണിന്റെ ജെഫ് ബെസോസിന്റെ മൂല്യം 20 ലക്ഷം കോടി രൂപയാണെന്ന് അറിയുമ്പോഴാണ് മസ്‌ക് എത്രമാത്രം മുന്‍പോട്ട് പോയി എന്നറിയാന്‍ കഴിയുക.
18 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നാലാം സ്ഥാനത്ത് എത്തിയപ്പോള്‍, ഗൂഗിളിന്റെ ലാറി പേജ്, 13 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ആറാം സ്ഥാനത്താണ്. അതേസമയം, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സിന് ആദ്യ പത്തില്‍ ഇടം കണ്ടെത്താനായില്ല.
9 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി അദ്ദേഹം പതിനാലാം സ്ഥാനത്താണ്. എട്ടര ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയുടെ മുകേഷ് അംബാനി ലിസ്റ്റില്‍ പതിനെട്ടാം സ്ഥാനത്താണ് ഉള്ളത്.