- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് പറക്കവേ വിമാനത്തിന്റെ കണ്ട്രോൾ നഷ്ട്ടപെട്ടു; ഹൈവേയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു; കാൽനടക്കാർ ചിതറിയോടി; കുതിച്ചെത്തി കുത്തനെ വന്ന് മൂന്ന് കാറുകളിലേക്ക് ഇടിച്ചുകയറി; വിമാനം രണ്ടായി പിളർന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; സൗത്ത് ടെക്സസിലെ ഹൈവേയിൽ സംഭവിച്ചത്!
ടെക്സസ്: അടുത്ത കാലങ്ങളിലായി പുറം രാജ്യങ്ങളിൽ ചെറു വിമാനങ്ങളുടെ കണ്ട്രോൾ നഷ്ടപ്പെടുമ്പോൾ ഹൈവേയിൽ ഇടിച്ചിറക്കുന്ന സംഭവങ്ങൾ തുടർകഥയാണ്. ഇപ്പോഴിതാ വീണ്ടും അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ്. ടെക്സസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി.
നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളരുകയും ചെയ്തു.
അമേരിക്കയിലെ ടെക്സസിലാണ് സംഭവം നടന്നത്. സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463ൽ വിക്ടോറിയ സിറ്റിയിലാണ് വിമാനം ഇടിച്ചിറങ്ങിയത്. വൈകുന്നേരം മൂന്ന് മണിയോടെ ഹൈവേയ്ക്ക് മുകളിൽ വളരെ താഴ്ന്ന് പറന്ന വിമാനം റോഡിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം ചിതറിയോടി.
ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകളിലേക്ക് വിമാനം ഇടിച്ചുകയറി. വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിരക്കേറിയ ഹൈവേയിൽ ചിന്നിച്ചിതറുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പരിക്കേറ്റ മൂന്ന് പേരും അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഒരാളെ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വലിയ അപകടം സംഭവിക്കാതിരുന്നത് ആശ്വാസകരമാണെന്ന് വിക്ടോറിയ പോലീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി പൊലീസ് ചീഫ് എലിൻ മോയ പറഞ്ഞു. ലാൻഡിങിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ ദൃശ്യങ്ങൾ ചില ക്യാമറയിൽ പകർത്തുകയും ചെയ്തു.
രണ്ട് എഞ്ചിനുകളുള്ള പൈപർ പിഎ-31 വിമാനമാണ് തകർന്നത്. പൈലറ്റ് മാത്രമാണ് വിമാനത്തിൽ ആ സമയത്ത് ഉണ്ടായിരുന്നത്. വിക്ടോറിയ പോലീസ് വകുപ്പും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിമാന വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ പ്രകാരം രാവിലെ 9.52നാണ് ഈ വിമാനം വിക്ടോറിയ റീജ്യണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നത്. തകരുന്നതിന് മുമ്പ് അഞ്ച് മണിക്കൂറോളം വിമാനം പറക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.