- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പ് ഫ്രാന്‍സിസ് മഡോണയെ ലൈംഗികാസക്തിയോടെ കെട്ടിപ്പിടിച്ചോ? നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ഫോട്ടോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് വിശ്വാസികളെ അപമാനിച്ച് പോപ്സ്റ്റാര്‍; കത്തോലിക്കാ സഭയെ വിടാതെ വേട്ടയാടി മഡോണ
പോപ്പ് ഫ്രാന്‍സിസ് മഡോണയെ ലൈംഗികാസക്തിയോടെ കെട്ടിപ്പിടിച്ചോ?
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയെ പ്രകോപിപ്പിക്കുക പോപ് ഗായിക മഡോണയുടെ പതിറ്റാണ്ടുകളായുള്ള ശീലമാണ്. 66 ാം വയസിലും അതിനുമാറ്റമൊന്നുമില്ല. ഇക്കുറി മാര്‍പ്പാപ്പ മഡോണയെ അനുചിതമായി കെട്ടിപ്പിടിക്കുന്ന ചിത്രമാണ് മഡോണ പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമിലാണ് രണ്ടു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. സ്വാഭാവികമായും വ്യാജ ചിത്രങ്ങളാണവ. എഐ നിര്‍മ്മിത ചിത്രങ്ങള്‍.
ചിത്രങ്ങള്‍ക്ക് ചില കുസൃതി കുറിപ്പുകളുമുണ്ട് മഡോണയുടെ വകയായി. ഒരു ചിത്രത്തില്‍ പോപ്പ് മഡോണയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുന്നതും മുഖം ഗായികയുടെ മുഖത്തോട് ചേര്‍ത്തുവച്ചിരിക്കുന്നതും കാണാം.
കത്തോലിക്ക സഭയും മഡോണയും തമ്മിലുള്ള ഉരസലിന് മൂന്നുപതിറ്റാണ്ടിലേറെ ചരിത്രമുണ്ട്. ഒരു മാര്‍ച്ചട്ടയും കഴുത്തില്‍ ആഭരണങ്ങളും ചാര്‍ത്തിയാണ് മഡോണയുടെ വരവ്.
വിവാദങ്ങള്‍ പുത്തരിയല്ലാത്ത പോപ് താരത്തിന്റെ ആരാധകരും രണ്ടുതട്ടിലാണ്. എന്തിനാണ് ഇത്തരം ചിത്രങ്ങള്‍ മഡോണ പങ്കുവയ്ക്കുന്നതെന്നാണ് ചിലര്‍ ചോദിച്ചത്. എഐ അല്‍പം അതിരുകടന്നു പോയി, മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. എന്താണ് അവര്‍ക്ക് പറ്റിയതെന്ന് മറ്റൊരാള്‍. എന്നാല്‍, ചിലരാകട്ടെ, മഡോണയുടെ ഈ പ്രായത്തില്‍ അവര്‍ ആണ്‍സുഹൃത്തിനെ കണ്ടെത്തിയെന്നും പരിഹസിക്കുന്നുണ്ട്. ഈ വയസിലും പ്രസക്തയാകാനാണ് ഈ സാഹസമെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.
2022 ല്‍ മഡോണ തന്റെ ട്വീറ്റിലൂടെ പോപ്് ഫ്രാന്‍സിസിന് ഒരു സന്ദേശം അയച്ചിരുന്നു. തന്റെയീ ദൈവ നിന്ദാ സ്വഭാവം അടക്കം ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മാര്‍പ്പാപ്പയെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. താനൊരു നല്ല കത്തോലിക്കയാണെന്നും താന്‍ കുമ്പസരിച്ചിട്ട് ഏതാനും പതിറ്റാണ്ടുകള്‍ ആയെന്നും തന്നെ മൂന്നുതവണ സഭയില്‍ നിന്ന് പുറത്താക്കിയത് ശരിയായിരുന്നില്ലെന്നും മഡോണ കുറിച്ചു.
2008 ല്‍, റോമില്‍ നടന്ന സംഗീത മേളയ്ക്കിടെ മഡോണ 'ലൈക് എ വെര്‍ജിന്‍' എന്ന പഴയ ഹിറ്റ് ഗാനം അന്നത്തെ മാര്‍പാപ്പ ബെനഡ്കിറ്റ് പതിനാറാമന് സമര്‍പ്പിച്ചിരുന്നു. കത്തോലിക്കാ സഭയെ പ്രകോപിപ്പിയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മഡോണ ആ ഗാന സമര്‍പ്പണം നടത്തിയതെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു
ഇതാദ്യമായല്ല മഡോണ വത്തിക്കാനെ പ്രകോപിപ്പിയ്ക്കുന്നത്. അതിനുരണ്ട് വര്‍ഷം മുമ്പ് റോമില്‍ നടന്ന മറ്റൊരു സംഗീത വിരുന്നിനിടെ യേശുവിന്റെ ക്രൂശിത മരണത്തിനോട് സാമ്യം തോന്നിയ്ക്കുന്ന രംഗം മഡോണ സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നു.
1989ല്‍ പുറത്തിറങ്ങിയ മഡോണയുടെ ലൈക്ക് എ പ്രെയര്‍ എന്ന പോപ് ആല്‍ബത്തില്‍ യേശുവിന്റെ രൂപവും കത്തുന്ന കുരിശും ചിത്രീകരിച്ചത് വന്‍ വിവാദമായിരുന്നു. ഏറ്റവും പൈശാചികമായ പ്രകടനമെന്നായിരുന്നു വത്തിക്കാന്‍ അന്ന് പോപ് ആല്‍ബത്തെ വിമര്‍ശിച്ചത്.