- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
165 യാത്രക്കാരുമായി ഫ്ളൈറ്റ് ലാന്‍ഡ് ചെയ്തത് റണ്‍വേയ്ക്ക് പുറത്ത്; ചീറിപാഞ്ഞ് പോയത് കടലിന് 15 അടിവരെ അടുത്ത്; ഞൊടിയിടയില്‍ യാത്രക്കാരെ രക്ഷിച്ച് ഉദ്യോഗസ്ഥര്‍; ഒഴിഞ്ഞുപോയ ഒരു മഹാ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഒട്ടും പ്രതീക്ഷിക്കാതെ വന്‍ അപകടങ്ങള്‍ക്ക് ദൃക്സാക്ഷിയാകേണ്ടി വരുമ്പോഴുള്ള ഞെട്ടല്‍ ഒരുപക്ഷെ ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നേക്കാം. അത്തരത്തില്‍ ഞെട്ടലുളവാക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിറയെ യാത്രക്കാരുമായി ഒരു ബോയിംഗ് 737 റണ്‍വേയില്‍ നിന്നും തെന്നിമാറി പായുന്നതും, കടലില്‍ നിന്നും വെറും 15 യാര്‍ഡുകള്‍ (ഏകദേശം 14 മീറ്റര്‍) മാത്രം ദൂരെ വന്നു നിന്നതുമായ ദൃശ്യമാണ് പുറത്തു വന്നത്.
ഡി വൈ 430 വിമാനം റണ്‍വെയെ സമീപിക്കുന്നതും, അതിവേഗത്തില്‍ തന്നെ റണ്‍വേയില്‍ നിന്നും തെന്നിമാറുന്നതുമായ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. നോര്‍വ്വേയിലെ, റോംസ്ഡാല്‍ ഉപദ്വീപിന്റെ വടക്കന്‍ തീരപ്രദേശത്തുള്ള മോള്‍ഡെയിലാണ് സംഭവം നടന്നത്. ഓസ്ലോയില്‍ നിന്നും പുറപ്പെട്ട വിമാനം അതീവ ഭയാനകമായ ഒരു ലാന്‍ഡിംഗ് ആണ് നടത്തിയത്.
വെറും 45 മിനിറ്റ് മാത്രം യാത്രയുള്ള ഈ വിമാനം പക്ഷെ ഒരു മണിക്കൂര്‍ വൈകിയായിരുന്നു. പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥ മൂലമായിരുന്നു വിമാനം വൈകിയത്. കനത്ത തണുപ്പില്‍ മരവിച്ചു കിടക്കുന്ന സമുദ്രത്തിലേക്ക് കൂപ്പുകുത്താന്‍ വെറും 14 മീറ്റര്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനം നിന്നത്. വിമാനത്താവളം ഏതാണ്ട് മൂന്ന് ഭാഗത്തോളം സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. 11 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.
ഉടനടി വിമാനത്തിനടുത്തെത്തിയ അടിയന്തിര സേവന വിഭാഗം സ്ലൈഡുകള്‍ ഉപയോഗിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചു പുറത്തു കടത്തി. 165 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാന്‍ ഉണ്ടായ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍. മരവിപ്പിക്കുന്ന തണുപ്പ് കാരണം റണ്‍വേയില്‍ വഴുക്കല്‍ ഉണ്ടായിരുന്നതായി ഒരു നോര്‍വീജിയന്‍ വക്താവ് അറിയിച്ചു.
മാത്രമല്ല, വിമാനം ഇറങ്ങുന്ന സമയം കനത്ത കാറ്റും ഉണ്ടായിരുന്നു. എന്നാല്‍, റണ്‍വേയുടെ സ്ഥിതി യഥാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിമാനത്താവളത്തിന്റെ ചുമതലയുള്ള ഏവിനോറും പോലീസും പറയുന്നത്.