- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയല്‍ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി; ലൈംഗികാതിക്രമത്തിന് ഇരയായി; സീരിയല്‍ നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്; പരാതി എസ്ഐടിക്ക് കൈമാറി; ഡിഐജി പൂങ്കുഴലി അന്വേഷിക്കും
നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്
തിരുവനന്തപുരം: സീരിയല്‍ ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ കേസെടുത്തു. സിനിമ- സീരിയല്‍ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയല്‍ നടി പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്. ഐ. ടിക്ക് കൈമാറിയിട്ടുണ്ട്. സീരിയല്‍ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ഡിഐജി പൂങ്കുഴലിയാണ് അന്വേഷിക്കുന്നത്.
നടിയുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് ആദ്യം കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേ സീരിയലില്‍ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടി മൊഴി കൊടുത്തിരുന്നു.
ഇവരുടെ നിര്‍ദേശ പ്രകാരമാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടിയുടെ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിംഗിനിടെ ഇവര്‍ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താന്‍ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലില്‍ നിന്നും പിന്‍മാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.