- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?
അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡിലേക്ക് കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന സംശയത്തെ തുടര്‍ന്നാണ് ഫിന്‍ലന്‍ഡ് ഈ നടപടി സ്വീകരിച്ചത്. ബാള്‍ടിക് സമുദ്രത്തിലൂടെയുള്ള കേബിള്‍ ശൃംഖലയാണ് മുറിഞ്ഞത്. ഈഗിള്‍-എസ് എന്ന് പേരുള്ള കപ്പലാണ് ഫിന്‍ലന്‍ഡ് പോലീസും അതിര്‍ത്തി സംരക്ഷണ സേനയും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെ ആണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഹെല്‍സിങ്കി പോലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന ഈ കപ്പലിനെ കുറിച്ച് നിരവധി സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കപ്പല്‍ റഷ്യയുടെ വകയാണെന്നും പല രാജ്യങ്ങളുടേയും ഉപരോധം മറികടക്കാന്‍ റഷ്യയുടെ പല എണ്ണക്കപ്പലുകളും ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളുടെ വകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എണ്ണ കടത്തുന്നതായും സംശയിക്കപ്പെടുന്നുണ്ട്.
ഈ കപ്പലുകള്‍ പലതും വളരെ പഴക്കം ചെന്നതാണ്. ഇവയുടെ പലതിന്റെയും ഉടമകള്‍ ആരാണെന്ന കാര്യം പോലും പലപ്പോഴും വ്യക്തമായിരിക്കില്ല. യുക്രൈനുമായുളള യുദ്ധത്തിന്റെ പേരില്‍ പല രാജ്യങ്ങളും റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നേരിടാനാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ അനുശാസിക്കുന്ന വിധത്തിലുള്ള ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും ഈ കപ്പലുകള്‍ക്ക് ഉണ്ടാകില്ല. കാലപ്പഴക്കം ചെന്ന ഈഗിള്‍ എസിന്റെ നങ്കൂരം കാരണമാണ് തങ്ങളുടെ സുപ്രധാന കേബിലുകള്‍ക്ക് തകരാറ് സംഭവിച്ചതെന്നാണ് ഫിന്‍ലന്‍ഡ് പറയുന്നത്. ബാള്‍ട്ിക്ക് സമുദ്രത്തിന് അടിയിലൂടെ ഫിന്‍ലന്‍ഡില്‍ നിന്ന് എസ്തോണിയയിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന എസ്റ്റ്ലിഹ്ക്-2 കേബിളുകളാണ് കപ്പലിന്റെ നങ്കൂരം കാരണം തകരാറിലായത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് ശേഷമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.
ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കേബിളുകള്‍ കടന്ന് പോകുന്ന മാര്‍ഗ്ഗത്തില്‍ രണ്ട് കപ്പലുകള്‍ കണ്ടാതായിട്ടാണ് ഫിന്‍ലന്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന് തൊട്ടു പിന്നാലെ ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സിങ്-സിങ് സിയാങ് 2 എന്ന കപ്പലും ഇതു വഴി കടന്നു പോയിരുന്നു. ഈ കപ്പലിന്റെ ഉടമകളായ ഹൈനാന്‍യാഹ്പുവിനും റഷ്യയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
എങ്കിലും ഫിന്‍ലന്‍ഡ് അധികൃതര്‍ ഇപ്പോഴും സംശയിക്കുന്നത് ഈഗിള്‍-എസിനെ തന്നെയാണ്. കാരണം ഈ ഭാഗത്ത് കൂടി കടന്ന പോയ സമയത്ത് കപ്പല്‍ വളരെ ചെറിയ വേഗത്തിലാണ് സഞ്ചരിച്ചത് എന്നതാണ് കാരണം. അതേ സമയം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തന്നെയാണ് നടക്കുന്നതെന്നാണ് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി പെട്ടേറി ഓര്‍്പ്പോ വ്യക്തമാക്കിയത്.
കേബിള്‍ തകരാറ് നിലവില്‍ എസ്തോണിയയിലെ വൈദ്യുതി സംവിധാനത്തെ ബാധിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ സാങ്കേതിക തകരാറ് കാരണം നിര്‍ത്തിയിട്ടിരുന്ന ഈഗിള്‍-എസ് കഴിഞ്ഞ സെപ്തംബര്‍ മുതലാണ് വീണ്ടും പ്രവര്‍ത്തനസജ്ജമായത്.