- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്.. ശ്.... എന്നെ മനസിലായില്ലേ? ഞാന്‍ വലിയ വീട്ടില്‍ ബെന്നിച്ചന്‍; മ്മളൊന്നിച് ണ്ടാര്‍ന്ന്; ഇപ്പോള്‍ എവിടെയാ? ഫാമിലി ഒക്കെ കൂടെ ഉണ്ടോ?'; പരിചയം ഭാവിച്ച് കോട്ടയം നഗരത്തില്‍ ആളെ പറ്റിക്കുന്ന സുമുഖന്‍; ഫോട്ടോയും വീഡിയോയും പങ്കുവച്ച് മുന്നറിയിപ്പായി ഫേസ്ബുക്ക് കുറിപ്പ്
പരിചയം ഭാവിച്ച് കോട്ടയം നഗരത്തില്‍ ആളെ പറ്റിക്കുന്ന സുമുഖന്‍
കോട്ടയം: കോട്ടയം നഗരത്തില്‍ പരിചയം ഭാവിച്ച് അടുത്തുകൂടി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് പതിവാക്കിയ മധ്യവയസ്‌കന്റെ ഫോട്ടോയും വീഡിയോയും പങ്കുവച്ച് മുന്നറിയിപ്പായി ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് പരിചയം ഭാവിച്ച് യാത്രക്കാരനോട് നടത്തിയ സംഭാഷണമടക്കം പങ്കുവച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. ചിത്രത്തിലുള്ള വ്യക്തിയെ എല്ലാവരും സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
വീട്ടുകാര്യങ്ങളടക്കം ചോദിച്ച് പരിചയം പുതുക്കിയ ശേഷം സാമ്പത്തിക സഹായം ചോദിക്കുന്നത് പതിവാക്കിയതോടെയാണ് ഇയാളുടെ ഫോട്ടോയും വീഡിയോയും പങ്കുവച്ചതെന്ന് യാത്രക്കാരന്‍ പറയുന്നു. പിള്ളേരുടെ ആവശ്യത്തിന്/അല്ലെങ്കില്‍ ജോലി പോയത് കൊണ്ട് ഇത്തിരി സാമ്പത്തിക സഹായം വേണമെന്നാകും ആവശ്യപ്പെടുക. പതിനായിരം മുതല്‍ നൂറ് വരെ ഏത് തുകയും ചോദിക്കും. അവസാനം ഇതൊന്ന് ഒഴിവാകാന്‍, തിരക്ക് മൂലം എന്തേലും കൊടുത്ത് പോകും. അടുത്ത ഇരയെ നോക്കി ഇയാള്‍ നീങ്ങുമെന്നും കുറിപ്പില്‍ പറയുന്നു.
സംഭാഷണം ഇങ്ങനെ
ശ്.. ശ്....
കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ ക്രോസ്സ് ചെയ്യാന്‍ നിക്കുമ്പോള്‍ ആണ് ഈ വിളി.
എന്നെയാണോ എന്നറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരാള്‍ എന്നെ കൈ കാണിക്കുന്നു. അടുത്ത് എത്തിയപ്പോള്‍ ഉള്ള സംഭാഷണം.
സുമു: ഹാ, ഇത് എന്നെത്തി?
ഞാന്‍: മനസിലായില്ല! .
സുമു: ഹാ, അതെനിക്കും തോന്നി. ഞാന്‍ കുറച്ച് നേരമായി വിളിക്കുന്നു. എന്ന് വന്നു?
ഞാന്‍: വന്നിട്ട് കുറച്ച് കാലം ആയി.
സുമു: എനിക്കറിയാം. ങ്ങള് കോട്ടയത്തല്ലേ പഠിച്ചത്?
ഞാന്‍: (സംഭവം പിടികിട്ടിയത് കൊണ്ട് ഞാനും പുള്ളിക്കൊപ്പം കളിക്കാന്‍ തീരുമാനിച്ചു ) അതേ, അതേ.
സുമു: എന്നെ മനസിലായില്ലേ? ഞാന്‍ വലിയ വീട്ടില്‍ ബെന്നിച്ചന്‍. മ്മളൊന്നിച് ണ്ടാര്‍ന്ന്.
ഞാന്‍: ഹാ! ബെന്നി.. ഇപ്പോഴാ മനസിലായെ.. എനിക്കങ്ങട് പിടിക്കിട്ടിയില്ലാരുന്ന്..
സുമു : അതെനിക്കും തോന്നി. പിന്നെ, ഇപ്പോള്‍ എവിടെയാ? ഫാമിലി ഒക്കെ കൂടെ ഉണ്ടോ?
ഞാന്‍ : ആ, ഉണ്ട്..
സുമു : പിന്നെ, പറഞ്ഞില്ലല്ലോ, ഇപ്പോള്‍ എവിടാണ്?
ഞാന്‍, പതിയെ അടുത്തേക്ക് നീങ്ങി നിന്ന് തോളില്‍ കൈയ്യിട്ട് കോളറില്‍ പിടിച്ചിങ് അടുപ്പിച്ചു നിര്‍ത്തി ചെവിയില്‍ ഒന്നോതി
'ഇപ്പോള്‍ നിന്റെ @#?# @#3%&* ആണ്, പോരുന്നോ?'
സുമുഖന്റെ മുഖത്തു ചോര വറ്റി, തൊണ്ടയില്‍ വാക്കുകള്‍ തടഞ്ഞു.. പിന്നെ കണ്ണ് പൊട്ടുന്ന കുറച്ച് സുഭാഷിതങ്ങള്‍.. കലിയടങ്ങും വരെ.. 'ഇനി മേലാല്‍ നിന്നെ ഇവിടെ കണ്ടാല്‍ പോലീസില്‍ ഏല്പിക്കും' എന്ന് പറഞ്ഞപ്പോഴേക്കും പുള്ളി വഴി ക്രോസ്സ് ചെയ്യാന്‍ ഓടാന്‍ തുടങ്ങി.. ചുറ്റുമുള്ളവര്‍ സംഭവം മനസിലാകാതെ അന്തം വിട്ട് നില്‍ക്കുന്നു.. ഞാന്‍ പാര്‍ക്ക് ചെയ്ത വണ്ടിക്കടുത്തേക്ക് പോകാന്‍ തുടങ്ങി കഴിഞ്ഞാണ് ഓര്‍ത്തത്, ഈ മലരന്റെ ഒരു ഫോട്ടോ എടുത്തില്ലല്ലോന്ന് .. തിരിച്ചോടി വന്നു റോഡ് ക്രോസ്സ് ചെയ്ത് അവന്റെ പിന്നാലെ ചെന്ന് ക്യാമറ ഓണാക്കി ഞാനും വിളിച്ച്..
ശ്.. ശ്.... ??
(മോഡസ് ഓപ്പറാണ്ടി: വസ്ത്രധാരണത്തിലൂടെയും നടപ്പിലൂടെയും ഒക്കെ ലോക്കല്‍ ആളല്ല എന്ന് മനസിലാക്കി പുറകെ കൂടും. മൂന്ന് നാല് കോണ്‍വെര്‍സേഷണിലൂടെ എന്തേലും പരിചയം അല്ലേല്‍ കണക്ഷന്‍ തമ്മില്‍ ഉണ്ടെന്ന് നമ്മളെ തോന്നിപ്പിക്കും. നമ്മുക്ക് ഉറപ്പില്ലാത്തതിനാല്‍ പരിചയമില്ല എന്ന് പറഞ്ഞ് ഒഴിവാകാനാവാത്ത ഒരു സിറ്റുവേഷനില്‍ എത്തിച്ചു കഴിഞ്ഞാല്‍ പിന്നെ പുള്ളിയുടെ ചില്ലറ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കല്‍ ആയി.. അവസാനം ഇപ്പോള്‍ പിള്ളേരുടെ ആവശ്യത്തിന്/അല്ലെങ്കില്‍ ജോലി പോയത് കൊണ്ട് ഇത്തിരി സാമ്പത്തിക സഹായം വേണമെന്നാകും. പതിനായിരം മുതല്‍ നൂറ് വരെ ഏത് തുകയും പുള്ളി പിടിക്കും. അവസാനം ഇതൊന്ന് ഒഴിവാകാന്‍, തിരക്ക് മൂലം എന്തേലും കൊടുത്ത് നമ്മള്‍ പോകും. അവന്‍ അടുത്ത ഇരയെ നോക്കി നീങ്ങും. മറ്റൊരാള്‍ ഈ അനുഭവം പല പ്രാവശ്യമായി പറഞ്ഞിരുന്നത് കൊണ്ടാണ് എനിക്ക് പെട്ടെന്ന് ലവനെ കണക്ട് ചെയ്യാന്‍ പറ്റിയത്. വീഡിയോ കാണിച്ച് പാര്‍ക്കിംഗ് ഫീ വാങ്ങുന്ന ആളില്‍ നിന്നും, മുന്‍പ് എന്നോട് ഇവന്റെ ഉഡായിപ്പില്‍ പെട്ട് കാശ് പോയ കാര്യം പറഞ്ഞ ആളില്‍ നിന്നും വ്യക്തത വരുത്തിയാണ് ഈ വീഡിയോയും ഫോട്ടോയും ഇടുന്നത്. കോട്ടയത്തു എത്തുന്നവര്‍ സൂക്ഷിക്കുക..)