- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാന്‍ഡിങ്ങിനിടെ വേലിയില്‍ ഇടിച്ച് പൊട്ടിത്തെറിച്ച ദക്ഷിണ കൊറിയന്‍ വിമാനം; മുവാനിലെ തീ ഗോളത്തില്‍ ജീവന് പോയത് 29 പേര്‍ക്ക്; നിരവധി പേരുടെ നില ഗുരുതരം; റഷ്യയെ പ്രതിക്കൂട്ടിലാക്കിയ അസര്‍ബൈജാന്‍ വിമാന ദുരന്തത്തിന് തൊട്ടു പിന്നാലെ മറ്റൊരു ദുരന്തം; ജെജു എയര്‍ലൈന്‍സിനെ തകര്‍ത്തത് പക്ഷിക്കൂട്ടമോ അതോ ഉത്തരകൊറിയന്‍ അട്ടിമറിയോ?
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടാ അപകടവും അട്ടിമറിയോ? ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 29 പേരുടെ മരണം സ്ഥിരീകരിച്ചു. മരണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്.
തായ്ലന്‍ഡില്‍നിന്നും 181 യാത്രക്കാരുമായെത്തിയ മുവാന്‍ വിമാനത്താവളത്തിലെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നത്. നിരവധിപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. പക്ഷി ഇടിച്ചാണ് അപകടമെന്നുള്‍പ്പെടെ വാദമുണ്ട്. എന്നാല്‍ സംശങ്ങളും ചര്‍ച്ചകളിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ വിമാനത്തെ അഗ്‌നി ഗോളം വിഴുങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിമാന ദുരന്തം ലോകത്തെ നടുക്കിയിരുന്നു. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ആ വിമാനത്തേയേും പക്ഷിക്കൂട്ടം ഇടിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ റഷ്യ വെടിവച്ചിട്ടു എന്ന് അസര്‍ബൈജാന്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ദക്ഷിണകൊറിയയിലെ അപകടം. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും രണ്ടു ധ്രുവങ്ങളിലാണ്. റഷ്യയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. റഷ്യയും ഉത്തരകൊറിയയും ശത്രുക്കള്‍ക്കെതിരെ ഒരുമിച്ച് നീങ്ങാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയിലെ വിമാനം തകര്‍ന്നു വീഴലും പലവിധ സംശയം നല്‍കുന്നത്. അസര്‍ബൈജാന്‍ വിമാന ദുരന്തത്തിന് സമാനമാണ് മുവാനിലേതും.
അസര്‍ബൈജാന്‍ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. ഡാഗെസ്താന്‍ റിപ്പബ്ലിക്കിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അപകടത്തില്‍ പെട്ടത്. തകര്‍ന്ന വീണ ആ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വിമാനം വെടി വെച്ചിട്ടതാണോ എന്ന സംശയത്തിന് കാരണമായി മാറുകയായിരുന്നു.