- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമനിച്ചു വളർത്തിയ നായയെ കാണാതായി; തിരച്ചിൽ നടത്തിയിട്ടും രക്ഷയില്ല; കടുത്ത നിരാശയിൽ കുടുംബം; പിന്നാലെ 'ക്രിസ്മസ്' രാവിലെ പരിപാടികൾക്കിടെ 'സർപ്രൈസ് എൻട്രി'; പ്രതീക്ഷയുടെ ഡോർ 'ബെല്ലടി'; തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; വീണ്ടുമൊരു ഒത്തുചേരലിൽ കുടുംബം; ഫ്ലോറിഡയിലെ വീട്ടിൽ നടന്നത്!
ഫ്ലോറിഡ: വീട്ടിൽ ഒമാനിച്ചുവളർത്തുന്ന മൃഗങ്ങളെ ഒരു നിമിഷം കാണാതെ ഇരിക്കുമ്പോൾ തന്നെ വലിയ സങ്കടമാണ്. പ്രത്യേകിച്ച് ജോലിക്ക് പോയിട്ട് വരുമ്പോൾ അവരുടെ ഓമനത്തുമുള്ള മുഖം കാണുമ്പോൾ തന്നെ പാതി ടെൻഷൻ മാറും. അപ്പോൾ അവരെ കാണാതാകുമ്പോൾ ഉള്ള അവസ്ഥ എങ്ങനെയായിരിക്കും അങ്ങനെയൊരു സംഭവമാണ് ഫ്ലോറിഡയിലെ ഒരു വീട്ടിൽ നടന്നത്.
ഒരു കുടുംബം അവർ ഓമനിച്ചു വളർത്തിയ ജർമ്മൻ ഷെപ്പേർഡിനെ നഷ്ടപ്പെട്ടതാണ് സംഭവം. ഒടുവിൽ ക്രിസ്മസ് രാത്രിയിൽ അവളെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കുടുംബം.ഗ്രീൻ കോവ് സ്പ്രിംഗ്സിലെ വീട്ടിൽ നിന്ന് അഥീന എന്ന് പേരിട്ടിരിക്കുന്ന അവരുടെ പ്രിയപ്പെട്ട നായയെ കാണാതാവുന്നത്. ഇത് കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. അങ്ങനെ അഥീനയെ കണ്ടെത്താൻ കുടുംബം വ്യാപകമായ തിരച്ചിൽ തുടങ്ങി. അതിനായി ഡോർബെൽ ക്യാമറ സൂക്ഷ്മമായി പരിശോധിച്ചു. മറ്റുള്ളവരുടെ കൂടി സഹായത്തോടെ അയൽപക്കത്തെല്ലാം പോയി നോക്കി. എന്നാൽ, അഥീനയെ കണ്ടെത്താൻ മാത്രം കഴിഞ്ഞില്ല.
അങ്ങനെ ആ തിരച്ചിൽ കുറച്ചുകൂടി ദൂരത്തേക്ക് അവർ വ്യാപിപ്പിച്ചു. ജാക്സൺവില്ലെ, സെൻ്റ് അഗസ്റ്റിൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാരും നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ വേണ്ടി കുടുംബത്തിനൊപ്പം തിരച്ചിലിനിറങ്ങി.
എന്നാൽ, അവിടേയും നിരാശയായിരുന്നു ഫലം. അവർക്കാർക്കും നായയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, കുടുംബം അഥീനയെ കണ്ടെത്താനാവുമെന്ന അവരുടെ പ്രതീക്ഷ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലെത്തി.
എന്നാൽ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ക്രിസ്മസ് രാത്രിയിൽ അഥീന വീട്ടിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അത് വീട്ടുകാരെ ആകെ അമ്പരപ്പിലെത്തിച്ചു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.
പുലർച്ചെ 2.30 -നായിരുന്നു സംഭവം നടന്നത്. തിരികെയെത്തിയ അഥീന ഡോർബെൽ അടിക്കുകയായിരുന്നത്രെ. ഉടമയായ ബ്രൂക്ക് കോമർ ആണ് റിംഗ് ക്യാമറ പരിശോധിച്ചത്. അഥീനയെ കണ്ടതും അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
കുട്ടികളെ ഉണർത്തണ്ട എന്ന് കരുതിയെങ്കിലും അവർ ഉണർന്നുവെന്നും അഥീനയെ കണ്ടതോടെ അവർ വലിയ സന്തോഷത്തിലായി എന്നും കോമർ പറയുന്നു. നായയെ തിരികെ കിട്ടിയപ്പോൾ ഉള്ള വീട്ടുകാരുടെ സന്തോഷവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.