- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ചുദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ; നിനക്കെന്താണ് പറ്റിയത് ദിലീപേ'; എന്ത് എഴുതണമെന്നു അറിയില്ലെന്ന് സീമ.ജി.നായര്‍; വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവര്‍; ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്ന് സംവിധായകന്‍
ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്ന് സംവിധായകന്‍
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാഗ്‌നി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കര്‍ ആയിരുന്നു.
മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചെയ്യുന്നു.
ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നു. രോഗത്തെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഫോണില്‍ വിളിച്ചിരുന്നു. തുടരെ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ ഹോട്ടലില്‍ നേരിട്ടെത്തുകയായിരുന്നു.
ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി തോന്നുന്നില്ലെന്നും മനോജ് പറഞ്ഞു.
ദിലീപ് ശങ്കര്‍ എല്ലാ ദിവസവും റസ്റ്റോറന്റില്‍ കഴിക്കാന്‍ വരുമായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരനും പ്രതികരിച്ചു. രണ്ട് ദിവസമായി കണ്ടിരുന്നില്ല. സീരിയലുമായി ബന്ധപ്പെട്ട് പുറത്താണെന്നാണ് കരുതിയത്. സംശയം ഒന്നും തോന്നിയില്ല. ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പരിശോധിച്ചതെന്നും ജീവനക്കാരന്‍ പറഞ്ഞു.
നിരവധി സിനിമകളിലൂടെയും സീരയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദിലീപ് ശങ്കര്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് അമ്മയറിയാതെ പരമ്പരയില്‍ ശക്തമായ വേഷം ചെയ്തു , സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരിയിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മാവന്‍ ആയിരുന്നു. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും താന്‍ ഒഴിവാക്കിയതെങ്ങിനെക്കുറിച്ച് മുന്‍പൊരിക്കല്‍ ദിലീപ് പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായിരുന്നു ദിലീപ്. അടുത്തിടെയാണ് അദ്ദേഹത്തിന് സത്യജിത് റേ പുരസ്‌കാരം ലഭിച്ചത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
നടി സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ്
'ആദരാഞ്ജലികള്‍...5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ല ..ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വരാ, എന്ത് എഴുതണമെന്നു അറിയില്ല ...ആദരാഞ്ജലികള്‍' സീമി.ജി.നായരുടെ വാക്കുകള്‍.
കേസ് രജിസ്റ്റര്‍ ചെയ്തു
സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുന്‍പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞു. ഇതിനിടെയാണ് സീരിയലിന്റെ പ്രൊഡക്ഷന്‍ വിഭാഗം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്. ഫോണില്‍ കിട്ടാതെ വന്നതോടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ നേരിട്ടെത്തി. ഹോട്ടല്‍ അധികൃതര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് മുറിയില്‍ നടത്തിയ പരിശോധനയിലാണ് തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ ദിലീപ് ശങ്കറിനെ കാണുന്നത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസിനെ വിവരം അറിയിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.