സോൾ: അസർബെജാൻ എയർലൈൻസിന്റെ തീരാദുഃഖത്തിൽ നിന്ന് കരകയറും മുൻപെയാണ് ഇന്ന് രാവിലെ വീണ്ടും ലോകത്തെ നടുക്കി പ്രാദേശിക സമയം രാവിലെ ഒന്‍പതോടെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നെത്തിയ ബോയിംഗ് 737-800 ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സിഗ്‌നല്‍ സംവിധാനത്തിലും സമീപത്തെ കോണ്‍ക്രീറ്റ് വേലിയിലും ഇടിച്ചുതകർന്നത്. വിമാനത്തിലെ പാതിപേരും ഇപ്പോൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കൊല്ലപ്പെട്ട 167ല്‍ 79 പേര്‍ പുരുഷന്മാരാണ്. 77 പേര്‍ സ്ത്രീകളും. കത്തിക്കരിഞ്ഞുപോയതിനാല്‍ 11 പേരുടെ ജെന്‍ഡര്‍ തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിരക്ഷാസേനയുടെ 32 വാഹനങ്ങളും അനേകം ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തിയിരുന്നു.

ഇപ്പോഴിതാ, വിമാനം തകരും മുൻപേയുള്ള കരളലയിപ്പിക്കുന്ന കാഴ്ചകളാണ് വൈറലായിരിക്കുന്നത്. വിമാന ദുരന്തത്തിന് തൊട്ടുമുമ്പ് യാത്രക്കാരൻ തന്റെ അവസാന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോർട്ട്. വിമാനത്തിന്റെ ചിറകിൽ ഒരു പക്ഷിയിടിച്ചു, എൻ്റെ അവസാന വാക്കുകൾ ഞാൻ പറയട്ടെ എന്നായിരുന്നു സന്ദേശമെന്ന് കുടുംബം പറഞ്ഞു.

സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ വിമാന അപകടമുണ്ടായി. യാത്രക്കാരുടെ കുടുംബങ്ങൾ ഉറ്റവരെ തേടി വിമാനത്താവളത്തിലേക്ക് ഓടിയെത്തിയെങ്കിലും നെഞ്ച് കലങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. 181 പേരുമായി പറന്ന ഒരു വിമാനം തകർന്ന് തീപിടിക്കുകയും 179 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. വിമാനത്തിൻ്റെ ചിറകിൽ പക്ഷി കുടുങ്ങിയതായി അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിലുണ്ടായിരുന്ന വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതായി യാത്രക്കാരന്റെ കുടുംബം പറഞ്ഞു.


എഞ്ചിനിൽ തീ പടരുകയും ഒന്നിലധികം സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അപകടത്തിന് അഞ്ച് മിനിറ്റ് മുമ്പ് രണ്ട് തവണ മെറ്റൽ സ്ക്രാപ്പിംഗ് ശബ്ദം കേട്ടതായി മറ്റൊരു സാക്ഷി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ജെജു എയർ' എന്ന ബോയിംഗ് 737-800 വിമാനമാണ് ബാങ്കോക്കിൽ നിന്ന് മുവാനിലേക്ക് പറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.


വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു. വിമാനം ബെല്ലി ലാൻഡിംഗ് ശ്രമിച്ചതാണെന്ന് വീഡിയോകളിൽ വ്യക്തമായി. പക്ഷി ഇടിക്കുന്നതും കാലാവസ്ഥാ സാഹചര്യങ്ങളുമാണ് അപകടത്തിന്റെ പ്രാഥമിക കാരണങ്ങളായി വിലയിരുത്തുന്നതെങ്കിലും കൂടുതൽ അന്വേഷണം ഇപ്പോൾ നടക്കുകയാണ്.

ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടമത്തെ വിമാന ദുരന്തമായി ജെജു എയർ മാറിയിരിക്കുകയാണ്. ആദ്യത്തെ ക്രിസ്മസ് ദിനത്തിൽ അസർബെജാൻ എയർലൈൻസ് തകർന്നുവീണത് ലോകത്തെ നടുക്കിയിരിന്നു.