- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത് 2900 രൂപയാണ്; 390 രൂപയുടെ സാരി 1600 ന് നല്‍കിയിട്ടില്ല; 3.5 കോടി രൂപ ശേഖരിച്ചു; 3.10 കോടി രൂപ ചെലവായി'; വിവാദങ്ങളില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍
വിവാദങ്ങളില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍
തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവ് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ എംഡി എം നിഘോഷ്‌കുമാര്‍ രംഗത്ത്. മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാര്‍ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 2900 രൂപ ഒരാളില്‍ നിന്ന് വാങ്ങിയെന്നും അതില്‍ ഉള്‍പ്പെടുത്തിയാണ് സാരി നല്‍കിയതെന്നും നിഘോഷ്‌കുമാര്‍ വ്യക്തമാക്കി.
'2900 രൂപയാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. അതില്‍ ഉള്‍പ്പെടുത്തിയാണ് സാരി നല്‍കിയത്. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയിട്ടില്ല. രണ്ട് പാട്ടുസാരി, ലഷു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്. 3.5 കോടി രൂപ ശേഖരിച്ചു. 3.10 കോടി രൂപ ചെലവായി. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോഡിന് കൈമാറി. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. ജിഎസ്ടി കഴിച്ച് ഉള്ള കണക്ക് ആണ് 3.56കോടി. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളില്‍ നിന്ന് 2900 വാങ്ങി.
ഇന്‍ഡിവിജ്വലായി ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ട് മാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.എംഎല്‍എക്ക് സംഭവിച്ച അപകടത്തില്‍ ഖേദിക്കുന്നു. റെക്കോഡ് പൂര്‍ത്തിയയതിന് ശേഷമുള്ള നാല് മണിക്കൂര്‍ പ്രോഗ്രാമുകള്‍ ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ റെക്കോഡിനായുള്ള പരിപാടി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. പല സ്ഥലത്ത് നിന്ന് എത്തിയ ആളുകളാണ്. അവരെ മടടക്കി അയയ്ക്കാന്‍ കഴിയില്ല. കൊച്ചിയിലെ ഇവര്‍മാനേജ്‌മെന്റ് കമ്പനിയാണ് പെര്‍മിഷന്‍ കാര്യങ്ങള്‍ നോക്കിയത്. അതിനുള്ള പണം അവര്‍ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെര്‍മിഷനും അവര്‍ എടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല',- നിഘോഷ്‌കുമാര്‍ പറഞ്ഞു.
അതേസമയം, ഒരു മന്ത്രിയും എംഎല്‍എയുമടക്കം വിഐപികളും 15000ലേറെ പേര്‍ പങ്കെടുക്കുകയും ചെയ്ത മെഗാ നൃത്തസന്ധ്യ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ സംഘടിപ്പിച്ചത് പല അനുമതികളുമില്ലാതെയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നൃത്തപരിപാടി സംഘടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം നിഘോഷ്‌കുമാര്‍ (40), ഇയാളുടെ ഭാര്യ, മൃദംഗ വിഷന്‍ സി.ഇ.ഒ ഷെമീര്‍ അബ്ദുള്‍ റഹീം, നൃത്ത അദ്ധ്യാപിക എന്നിവരടക്കം അഞ്ച് പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നര്‍ത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂര്‍ണിമ എന്ന യുവതിയും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂര്‍ണിമ അമേരിക്കന്‍ പൗരത്വമുളള വ്യക്തിയാണ്. ഒന്ന് മുതല്‍ അഞ്ചു വരെയുളള പ്രതികള്‍ക്ക് നര്‍ത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്‌ഐആറില്‍ പറയുന്നു. 2000 രൂപ കൊടുത്താല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപ വെറെയും കൈപ്പറ്റിയതായും എഫ്‌ഐആറില്‍ പറയുന്നു. 12000 ത്തോളം പേരുടെ അടുത്ത് നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്‌ഐആറിലുണ്ട്.
പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്‌ട്രേഷന്‍ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് വാങ്ങിയത് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം.
കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയതായി ആരോപണമുണ്ട്. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചും സംഘാടകര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയില്‍ കോര്‍പറേഷന്‍ നല്‍കുന്ന പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് എടുക്കാതെയാണ് ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നല്‍കണമെന്ന് റവന്യൂ വിഭാഗം നല്‍കിയ നോട്ടീസില്‍ പറയുന്നു. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.