- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറാ ഷെരീഫിന്റെ കൊലയാളി പിതാവിന്റെ കഴുത്ത് മുറിച്ചു; വോക്കിംഗില്‍ പത്ത് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ പാകിസ്ഥാന് വംശജന് പുതുവര്‍ഷ ദിനത്തില്‍ ബ്രിട്ടണിലെ സഹ തടവുകാര്‍ നല്കിയ ശിക്ഷ ചര്‍ച്ചകളില്‍
ലണ്ടന്‍: യുകെയിലെ വോക്കിംഗില്‍, പത്തു വയസ്സുകാരിയായ സ്വന്തം മകളെ നിഷ്ഠൂരം മര്‍ദ്ദിച്ചു കൊന്ന ഉര്‍ഫാന്‍ ഷറീഫിന്റെ കഴുത്ത് ട്യൂണ കാനിന്റെ അടപ്പുകൊണ്ട് സഹ തടവുകാര്‍ മുറിച്ചു. തെക്കന്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ തന്റെ സെല്ലില്‍ വെച്ചായിരുന്നു രണ്ട് സഹ തടവുകാര്‍ ഷെറീഫിനെതിരെ അക്രമം അഴിച്ചു വിട്ടത്. 40 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനായി ഈ 43 കാരനെ ജയിലില്‍ അടച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളു.
മുറിപ് ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ ഈ കൊലയാളി പിതാവ് അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്ത് വയസ്സുകാരിയെ അതിക്രൂരമായി മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതില്‍ സഹ തടവുകാര്‍ക്ക് ഇയാളോട് അതിയായ കോപം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്. 71 ഓളം മുറിവുകളായിരുന്നു സാറാ ഷെരീഫിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്.
ട്യൂണ ടിന്നിന്റെ അടപ്പുകൊണ്ട് താത്ക്കാലികമായി ഉണ്ടാക്കിയ മൂര്‍ച്ഛയുള്ള ആയുധവുമായി രണ്ട് തടവുകാര്‍ ഷെറീഫിന്റെ സെല്ലില്‍കയറി അയാളെ ആക്രമിക്കുകയായിരുന്നു. വളരെ അസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ആക്രമണമായിരുന്നു ഇതെന്നാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. കഴുത്തിലും മുഖത്തും വെട്ടി പരിക്കേല്‍പ്പിച്ചു. ഷെറീഫ് ഇപോഴും ചികിത്സയിലാണ്.
മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഷെറീഫിന്റെ മുഖത്തെ സ്റ്റിച്ചിംഗ്പാടുകള്‍ ഈ ആക്രമണത്തിന്റെ ഒരു ഓര്‍മ്മയായി എക്കാലവും നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാറയുടെ കൊലപാതകം വന്‍ വാര്‍ത്ത ആയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഭീഷണി ഉണ്ടെന്ന് അറിയാവുന്ന ഗാര്‍ഡുമാര്‍ ഇയാള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കിയിരുന്നു. എന്നിരുന്നാലും, ഇത്തരത്തിലൊരു ആക്രമണം ഏതു സമയത്തും ഉണ്ടാകാമെന്ന ആശങ്കയും ഉണ്ടായിരുന്നു. പോലീസ് ഈ ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
ജയിലില്‍ വന്നതു മുതല്‍ തന്നെ ഷെറീഫ് മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചാണ് കഴിഞ്ഞിരുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ആരാണെന്ന് എല്ലാവരും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. കൊടും കുറ്റവാളികള്‍ ആ ജയിലില്‍ ഉണ്ടെങ്കില്‍ പോലും ഒരു പിഞ്ചു കുഞ്ഞിനെ മൃഗീയമായി കൊല ചെയ്തതിനെ അംഗീകരിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ അത്തരമൊരു കുറ്റവാളിയെ തങ്ങള്‍ക്കൊപ്പം പാര്‍പ്പിക്കുന്നതില്‍ പല അന്തേവാസികള്‍ക്കും അതൃപ്തിയുണ്ടായിരുന്നു എന്നും വിശ്വസനീയമായ ചില സ്രോതസ്സുകളെ ഉദ്ധരിച്ച് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.