മേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയാണ്. രണ്ടാം തവണയും പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ട്രംപ് വന്‍ മാറ്റങ്ങളായിരിക്കും എല്ലാ മേഖലകളിലും നടപ്പിലാക്കുക എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത ട്രംപ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്-ടോക്ക്് ട്രംപ് നിരോധിക്കുമെന്ന സൂചന പുറത്ത് വന്നതോടെ മറ്റൊരു ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിന്റെ പിന്നാലെയാണ് ഇപ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍.

റെഡ്നോട്ട് ഡൗണ്‍ലോഡ് ചെയ്യാനാണ് അമേരിക്കയിലെ പുതിയ തലമുറ മല്‍സരിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവുമധികം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സിയാവോഹോങ്്ഷൂ എന്നാണ് ചൈനയില്‍ ഈ ആപ്പ് വിളിക്കപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയുടെ നിറവുമായി ബന്ധപ്പെട്ടാണ് ആപ്പിന് ഈ പേര് നല്‍കിയിരിക്കുന്നത്. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായിട്ടാണ് ചൈനക്കാര്‍ ചുവപ്പ്് നിറത്തെ നോക്കിക്കാണുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

ചൈനക്കാര്‍ സമ്മാനങ്ങളും ആശംസകളും നല്‍കുന്നതും ചുവന്ന കാര്‍ഡുകളിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ റെഡ്നോട്ട് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ ടിക്ക്ടോക് ഉപേക്ഷിച്ച്് തങ്ങള്‍ക്കൊപ്പം ചേരാനെത്തിയവരെ അഭയാര്‍ത്ഥികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രംപ് അമേരിക്കയില്‍ ടിക്ടോക്ക് നിരോധിക്കുകയാണെങ്കില്‍ പിന്നെ തങ്ങള്‍ക്ക് റെഡ്നോട്ട് മാത്രമാണ് ആശ്രയം എന്നാണ് അമേരിക്കയിലെ യുവതലമുറ പറയുന്നത്. റെഡ് നോട്ട്് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നാണ് പലരും സംശയം ചോദിക്കുന്നത്.

സിയാവോഹോങ്്ഷൂ അഥവാ റെഡ്നോട്ട്് ടിക്-ടോക്് ചെയ്യാന്‍ മാത്രമല്ല ഇ-കൊമേഴ്സിന് കൂടി സംവിധാനമുള്ള ആപ്പാണ്. ഇത് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും കഴിയും. വീഡിയോ ക്ലിപ്പുകള്‍ ലൈവ് സ്ട്രീമിംഗ് നടത്താനുള്ള സൗകര്യവും ഇതിലുണ്ട്. 2013 ല്‍ ചൈനയിലെ ഷാങ്ഹായിലാണ് ആദ്യമായി ഈ ആപ്പ് പുറത്തിറക്കിയത്. ഇന്‍സ്റ്റഗ്രാമിന്റയും ടിക്ക്ടോക്കിന്‍രെയും പിന്ററെസറ്റിന്റയും അംശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 300 ദശലക്ഷം പേരാണ് റെഡ്നോട്ടിന്റെ ഉപഭോക്താക്കളായിട്ടുള്ളത്. കോവിഡ് പടര്‍ന്ന് പിടിച്ച സമയത്ത് റെഡ്നോട്ടിന് വന്‍തോതിലാണ് സബ്സ്‌ക്രൈബേഴ്സിേനെ ലഭിച്ചത്.

രണ്ട് ആപ്പുകളും കാഴ്ചയില്‍ സാദൃശ്യം ഉള്ളതാണെങ്കിലും രണ്ട് ക്മ്പനികളാണ് ഇവയുടെ ഉടമകള്‍. ടിക്-ടോക്കിനും മൂന്ന് വര്‍ഷം മുമ്പാണ് റെഡ്നോട്ട് രംഗത്ത് എത്തിയത്. ചൈനയില്‍ ഇതിന് വന്‍ പ്രചാരവും ലഭിച്ചിരുന്നു. റെഡ് നോട്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുന്നതും വളരെ ലളിതമാണ്. അതേ സമയം ടിക്-ടോക്ക് അമേരിക്കയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. ഇത് അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കൈകടത്തലാണ് എന്നാണ് ടിക്-ടോക്ക് അനുകൂലികള്‍ പറയുന്നത്.