പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം. ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വന്‍ ആഘോഷത്തിന് ഒരുങ്ങുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്‍പിലാണ് ആഘോഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നത്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ രാവിലെ പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ആണ് ഉദ്ഘാടനം.

ഇന്ന് രാവിലെ 11 മണിക്കാണ് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. മെന്‍സ് അസോസിയേഷന്‍ തന്നെ ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

അതേ സമയം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.