- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഭീകരരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നു; പച്ചയായ ശരീരത്തില്‍ അനസ്തേഷ്യ പോലുമില്ലാതെ ശസ്ത്രക്രിയ; അസുഖം വന്നാല്‍ മരുന്നുപോലും കൊടുക്കില്ല; തുരങ്കങ്ങളിലെ ഇരുട്ടുമുറികളില്‍ മാറിമാറി ജീവിതം; പെരുമാറ്റം മനുഷ്യത്വരഹിതം; ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി യഹൂദ ബന്ദികള്‍
ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി യഹൂദ ബന്ദികള്‍
2023-ഒക്ടോബര്‍ 7ലെ ഭീകരാക്രമണത്തില്‍ ഹമാസിന്റെ ബന്ദികളായി മോചിതരായവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷത്തോളം ഹമാസ് ഭീകരരുടെ ബന്ദിയായി, ഒടുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിതരായാവരാണ് തങ്ങളുടെ കനലെരിയുന്ന അനുഭവങ്ങള്‍ പറയുന്നത്. മോചിതനായ ലൂയിസ് ഹര് എന്നയാളുടെ അഭിമുഖം പ്രമുഖ പത്രമായ ജെറുസലേം പോസ്റ്റ് കൊടുത്തിട്ടുണ്ട്. അതില്‍ ഹമാസ് ഭീകരര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന ഗുരതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
എന്നാല്‍ ഇത് ഒറ്റപ്പെട്ട ആരോപണമല്ല. നേരത്തെയും പലരും, ഹമാസിന്റെ മയക്കുമരുന്ന് ഉപയോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓപ്പിയം തൊട്ട് രാസലഹരികള്‍ വരെ ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിലും എത്തുന്നുണ്ട്. പല ഹമാസ് ഭീകരര്‍ക്കും ഇത്ര മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്, അവര്‍ ലഹരിയുടെ കിറുക്കത്തിലായതുകൊണ്ട് കൂടിയാണെന്ന് രക്ഷപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
മുടി വലിച്ച് എടുത്തെറിയും
തങ്ങളെ മനുഷ്യരെപ്പോലെയല്ല, വേസ്റ്റ് കൈകാര്യം ചെയ്യുന്നതുപോലെയാണ് ഹമാസുകാര്‍ കൈകാര്യം ചെയ്തത് എന്നാണ് ബന്ദികള്‍ പറയുന്നത്. തലമുടി പിടിച്ച് വലിച്ചാണ് എഴുന്നേല്‍പ്പിക്കുക. മുടിയില്ലാത്തവരെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് വലിക്കും. ഏത് നിമിഷവും നിങ്ങള്‍ കൊല്ലപ്പെടുമെന്ന് അവര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. ഇടക്കിടെ താവളങ്ങള്‍ മാറുകയും ഹമാസിന്റെ രീതിയാണ്.
ആദ്യമൊക്കെ ആവശ്യത്തിന് ഭക്ഷണവും വെളളവും ഉണ്ടെങ്കിലും ക്രമേണെ അതൊക്കെ തീര്‍ന്നു. പിന്നെ നായ്ക്കളെപ്പോലെ ഒരു പാത്രത്തില്‍ നിന്ന് നാലും അഞ്ചും ബന്ദികള്‍ കഴിക്കേണ്ടി വന്നു. പലപ്പോഴും ഇരുട്ടുമുറികളിലായിരുന്നു താമസം. ഗസ്സയിലെ തകര്‍ന്നുകിടക്കുന്ന പല വീടുകള്‍ക്കിടയിലും ബന്ദികളെ പാര്‍പ്പിച്ചിരുന്നു. ഹമാസുകാര്‍ പലരും ഇത്തരം വീട് കൊള്ളയടിക്കുന്നതിനും ബന്ദികള്‍ സാക്ഷിയായി.
ബന്ദിയായി പിടിച്ച് ആദ്യം ഖാന് യൂനുസിലെത്തിയ അനുഭവം, ലൂയിസ് ഹര് പറയുന്നു. ഭീകരരേക്കാള്‍ തങ്ങള്‍ ആ സമയം പേടിച്ചിരുന്നത് ഗസ്സയിലെ സിവിലിയന്സിനെയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. 'സുഫയിലെ സൈനിക താവളത്തിന്റെ തുറന്ന ഗേറ്റിന് സമീപം ഞങ്ങള്‍ കടന്നുപോയി, അവിടെ രണ്ട് കവചിത വാഹനങ്ങള്‍ കത്തിച്ചു. ഞങ്ങള്‍ ഖാന് യൂനിസിലേക്ക് തുടര്‍ന്നു, അവിടെ വലിയ കത്രികകള്‍ ധരിച്ച ഒരു കൂട്ടം കൗമാരക്കാര്‍ കാറിനടുത്തേക്ക് വന്നു, അവര്‍ ഞങ്ങളെ കഷണങ്ങളായി മുറിക്കാന്‍ പോകുന്നു എന്ന മട്ടില്‍ ഭീഷണിപ്പെടുത്തുന്ന ആംഗ്യങ്ങള്‍ കാണിച്ചു. ഞങ്ങളെ തല്ലിക്കൊല്ലുന്നത് തടയാന്‍ ഭീകരര്‍ വായുവില്‍ വെടിയുതിര്‍ത്തു. ജനക്കൂട്ടത്തിനിടയിലൂടെ വണ്ടി വേഗത്തില്‍ ഓടിച്ചാണ് ഭീകരര്‍ ഞങ്ങളെ രക്ഷിച്ചത്''.
അതിജീവന തന്ത്രം
ബന്ദികള്‍ തമ്മിലുള്ള ആശയവിനിമയം പരിമിതമായിരുന്നുവെന്നും, ഹര് വിശദീകരിച്ചു. -'ഞങ്ങള്‍ വളരെ കുറച്ച്, സ്പാനിഷില്‍ മാത്രം സംസാരിച്ചു. അവരെ എതിര്‍ക്കാതിരിക്കുക, സഹകരിക്കുക, അവരെ ദേഷ്യം പിടിപ്പിക്കാത്ത വിധത്തില്‍ പ്രതികരിക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഓരോ വാതില്‍ തുറക്കുമ്പോഴും ഞങ്ങള്‍ സ്വയം പറഞ്ഞു, 'ഇതാണ്, ഞങ്ങള്‍ അവസാന സ്റ്റോപ്പില്‍ എത്തി. ചില സമയങ്ങളില്‍ ഭീകരര്‍ ചോദിക്കാറുണ്ട്, 'നിങ്ങള്‍ ജൂതന്മാരാണോ?' ഞങ്ങള്‍ ഉടനെ പറയും., 'ഇല്ല, ഇല്ല, ഞങ്ങള്‍ അര്‍ജന്റീനക്കാരാണ്-മെസ്സി, ഫുട്ബോള്‍, മെസ്സി''. ബന്ദികളുടെ പെരുമാറ്റം വ്യത്യസ്തമാണെന്ന് ഹര് പറഞ്ഞു. 'മനുഷ്യത്വത്തിന്റെ ചില നിമിഷങ്ങളുണ്ടായിരുന്നു, പക്ഷേ അവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായിരുന്നു.'
ഭക്ഷണം കുറയുന്നതാണ് അവരെ ഏറ്റവും അലട്ടിയത്. വിഭവങ്ങള്‍ കുറയുന്നതിന്റെ വെല്ലുവിളികള്‍ ഹര് വിവരിച്ചു- 'ഞാന്‍ പാചകം ചെയ്തു. ആദ്യം, അത് എളുപ്പമായിരുന്നു. ടിന്നിലടച്ച സാധനങ്ങള്‍, പച്ചക്കറികള്‍, ചീസ് എല്ലാം ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഭക്ഷണം തീര്‍ന്നു. ഒടുവില്‍, ഞങ്ങള്‍ ഒരേ പ്ലേറ്റില്‍നിന്ന് കഴിക്കലായി. അരവയര്‍ നിറക്കാന്‍ പോലുള്ള ഭക്ഷണം പോലും പലപ്പോഴും കിട്ടിയില്ല''.അസുഖം വന്നാല്‍ മരുന്നില്ലാത്തതാണ് എറ്റവും വലിയ പ്രശ്നം. ബന്ദിയാക്കുമ്പോള്‍ പരിക്കേറ്റ പലരെയും അനസ്ത്യേഷ്യ പോലുമില്ലാതെ പച്ച ഇറച്ചിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹമാസിനെ സംബന്ധിച്ച് അതൊന്നും യാതൊരു പ്രശ്നവുമില്ലാത്ത കാര്യങ്ങളാണ് എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.