മ്മുടെ ഓർമ നഷ്ടപ്പെടുമ്പോൾ ഉള്ള അവസ്ഥ ആലോചിട്ടുണ്ടോ? അത് ചിന്തിക്കാൻ കൂടി കഴിയില്ല. പ്രിയപ്പെട്ടവരേ പോലും നമുക്ക് തിരിച്ചറിയാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല. ഒരു അപകടത്തില്‍ ഓര്‍മ നഷ്ടപ്പെടുകയും ബന്ധുക്കളേയും സ്വന്തക്കാരേയും മറന്നുപോകുകയും ചെയ്യുന്ന അവസ്ഥ. സിനിമകളില്‍ അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ധാരാളം കഥാപാത്രങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇപ്പോഴിതാ ഓർമ നഷ്ടപ്പെട്ട ഒരു യുവതിയുടെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജ നാഷ് പിള്ള എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷ് തന്റെ പങ്കാളിയെ ടാക്സി ഡ്രൈവറെന്നാണ് യുവതി തെറ്റിദ്ധരിച്ചത്. ഒന്‍പതാം വയസില്‍ ദക്ഷിണാഫ്രിക്കയില്‍വെച്ച് നാഷിന് ഒരു അപകടമുണ്ടായിരുന്നു. കുടുംബത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തേത്തുടര്‍ന്ന് നാഷിന് ഇടയ്ക്കിടെ അപസ്മാരവും ഉണ്ടാകുമായിരുന്നു. 2022-ല്‍ മറ്റൊരു അപകടത്തില്‍ നാഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെയാണ് അവര്‍ക്ക് ഓര്‍മ നഷ്ടപ്പെട്ടത്. അപകട ശേഷം ബോധം തെളിഞ്ഞ നാഷിന് പങ്കാളിയേയും ആറുവയസുകാരിയായ മകളെയും തിരിച്ചറിയാന്‍ സാധിച്ചില്ല.

അപകടത്തിന് പിന്നാലെ പങ്കാളി ജോഹന്നാസ് ജാകോപാണ് നാഷിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെ ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവറാണ് ജൊഹന്നാസ് എന്നാണ് നാഷ് തെറ്റിദ്ധരിച്ചത്. മൂന്ന് ദിവസത്തോളം നാഷ് ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു ന്യൂറോളജിസ്റ്റിന്റെ ചികിത്സ തേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ സമയത്തെല്ലാം നാഷിനോടൊപ്പം ജൊഹന്നാസുമുണ്ടായിരുന്നു. പിന്നീടുള്ള ചികിത്സാവേളയിലും നാഷിനൊപ്പം ജൊഹന്നാസ് നിന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായി. കുടുംബങ്ങള്‍ ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കി. രോഗമുക്തയാകുന്നത് വരെ ജോഹന്നാസ് ക്ഷമയോടെ കാത്തിരുന്നുവെന്നും എല്ലാവിധ പിന്തുണയും നല്‍കിയെന്നും നാഷ് പറഞ്ഞു. ഒരു ഘട്ടത്തില്‍ മകളെ പോലും തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നാഷ് പറഞ്ഞു. പക്ഷേ, മാതൃത്വമെന്ന വികാരം തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും നാഷ് വ്യക്തമാക്കി. പിന്നാലെ ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറക്കുകയും ചെയ്തു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ്.