ലോകാവസാനം സംഭവിക്കാന്‍ പോകുന്നത് 2060 ല്‍ ആണോ. ഇക്കാര്യം കേട്ടാല്‍ നമുക്ക് തോന്നും ഏതോ ഭ്രാന്തന്‍മാര്‍ പറയുന്നതാണെന്ന് .എന്നാല്‍ സാക്ഷാല്‍ ഐസക്ക് ന്യൂട്ടന്‍ തന്നെയാണ് ഈ കണ്ടുപടിത്തം നടത്ിയിരിക്കുന്നത്. ലോകാവസാനത്തെ കുറിച്ച് മഹാനായ ഈ ശാസ്ത്രജേഞന്‍ കണക്ക് വെച്ച് കൃത്യമായി കണ്ടു പിടിച്ചു. ചലനത്തിന്റെയും ഭൂഗുരുത്വാകര്‍ഷണത്തിന്റെയും നിയമങ്ങള്‍ നമ്മളെ പഠിപ്പിച്ച ഐസക്ക് ്‌ന്യൂട്ടന്റെ കണ്ടത്തല്‍ നൂറ്റാണ്ടുകള്‍ മുമ്പാണ് നടത്തിയിരിക്കുന്നത്. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1704 ല്‍ ആണ് ഈപ്രവചനം നടത്തിയിരിക്കുന്നത്.

അപ്പോകലിപ്സിന്റെ ബൈബിളിനെ കുറിച്ചുള്ള ദര്‍ശനങ്ങളില്‍ പ്രത്യേകിച്ച് അര്‍മ്മഗദ്ദോന്‍ യുദ്ധത്തില്‍ അദ്ദേഹം ഗാഡമായി വിശ്വസിച്ചിരുന്നു. ബൈബിളിനെ കുറിച്ചുള്ള തന്റെ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാനത്തേയും ബൈബിളിന്റെ ചരിത്രത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളേയും ആസ്പദമാക്കിയാണ് ന്യൂട്ടന്‍ തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. വെളിപാട് പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ ഈ പ്രവചിക്കപ്പെട്ട യുദ്ധം വിവരിച്ചിരിക്കുകയാണ്. കൂടാതെ നന്മയുടെ ശക്തികളെ തിന്മയുടെ ശക്തികള്‍ക്കെതിരെ മത്സരിപ്പിക്കുന്നതായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഈ യുദ്ധം ലോകാവസാനത്തെ അടയാളപ്പെടുത്തുമെന്നും, ദൈവം കൊണ്ടുവന്ന സമാധാനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും വെളിപാട് പുസ്തകത്തില്‍ പറയുന്നുണ്ട്. ന്യൂട്ടണ്‍ ബൈബിള്‍ ചരിത്രത്തിലെ ഗണിതവും തീയതികളും ഉപയോഗിച്ച് പ്രവചനത്തെ വ്യാഖ്യാനിക്കാന്‍ ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ദിവസങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുകയും ചെയ്തു. ന്യൂട്ടനെ സംബന്ധിച്ച് ഈ കാലഘട്ടം അതായത് 1260 വര്‍ഷങ്ങള്‍ സഭയുടെ മോശം കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ലോകാവസാനം എന്ന് ഉണ്ടാകുമെന്ന് മനസിലാക്കാന്‍ ന്യൂട്ടന്‍ ചരിത്രത്തെയാണ് ആശ്രയിച്ചത്.

ലോകാവസാനത്തിന് തുടക്കം കുറിച്ചത് എ.ഡി 800ല്‍ ആണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം ഒപ്പം നേരത്തേ സൂചിപ്പിച്ച 1260 കൂടി ചേര്‍ത്തപ്പോള്‍ 2060 എന്ന വര്‍ഷമാണ് ഇതിന്റെ അവസാന വര്‍ഷമായി ലഭിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ന്യൂട്ടന്‍ ഒരു കത്തില്‍ വിശദമാക്കുന്നു. വെളിപാടുകളുടെ പുസ്തകത്തില്‍, ഭൂമിയില്‍ 1,000 വര്‍ഷം ഭരിക്കുന്ന ഒരു ആഗോള ദൈവരാജ്യം സ്ഥാപിക്കാന്‍ ക്രിസ്തുവും വിശുദ്ധന്മാരും ഇടപെടുമെന്ന് വിശദമാക്കുന്നു. ഈ സമയത്ത്, ക്രിസ്തുമതത്തിന്റെ ദുഷിച്ച ശാഖകള്‍ തകരുമെന്നും സത്യമായ സുവിശേഷം പരസ്യമായി പ്രസംഗിക്കപ്പെടുമെന്നും ന്യൂട്ടണ്‍ വിശ്വസിച്ചിരുന്നു.

ക്രിസ്തുവിന്റെ രണ്ടാം വരവിന് മുമ്പ്, ബൈബിള്‍ പ്രവചനമനുസരിച്ച്, ജൂതന്മാര്‍ ഇസ്രായേലിലേക്ക് മടങ്ങുകയും അവരുടെ പ്രാര്‍ത്ഥനാലയം പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. എന്നാല്‍ ലോകാവസാനം പ്രവചിക്കാന്‍ ശ്രമിച്ചിട്ടും, ന്യൂട്ടണ്‍ പ്രവചന തീയതി നിര്‍ണ്ണയത്തെക്കുറിച്ച് ആശങ്ക പുലര്‍ത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. തെറ്റായ മനുഷ്യ പ്രവചനങ്ങളുടെ പരാജയം ബൈബിളിന് അപമാനം വരുത്തുമെന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു. നിലവിലെ യുഗം 2060 ല്‍ അവസാനിക്കുമെന്ന സ്വന്തം പ്രവചനത്തെ പോലും ന്യൂട്ടണ്‍ ചോദ്യം ചെയ്തു.

എന്നാല്‍ ന്യൂട്ടണ്‍ ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നില്ല തത്ത്വ ചിന്തകന്‍ മാത്രമായിരുന്നു എന്നും ന്യൂട്ടന്റെ പ്രവചനത്തിന് ശാസ്ത്രീയമായ അടിത്തറയില്ല എന്നുമാണ് ആധുനിക കാലഘട്ടത്തിലെ ഗവേഷകര്‍ കരുതുന്നത്.