റോം: ഫ്രാൻസിസ് മാർപാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരങ്ങൾ. ശ്വാസകോശ സംബന്ധമായ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വത്തിക്കാൻ ഇതിനോടകം പുറപ്പെടുവിപ്പിച്ചു. 'ബ്രോങ്കൈറ്റിസ്' ചികിത്സയ്ക്ക് വേണ്ടിയാണ് മാർപാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് 'ബ്രോങ്കൈറ്റിസ്' ബാധയേറ്റതായി സ്ഥിരീകരിച്ചത്. എന്നിട്ടും അദ്ദേഹം ഔദ്യോഗിക പരിപാടികളിൽ എല്ലാം വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ആരോഗ്യനില കുറച്ച് മോശമാവുകയും പിന്നീട് സ്വന്തമായി ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുപോലെ ഇന്ന് പതിവ് വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒടുവിൽ തന്റെ പ്രസംഗങ്ങൾ സഹായിയെ വിട്ടാണ് വായിപ്പിച്ചത്.

അതേസമയം, 2023 ജൂണിലാണ് മാർപാപ്പയെ അവസാനമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസനസംബന്ധിയായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

മാര്‍പാപ്പയ്ക്ക് ശ്വസനനാളിയിൽ അണുബാധ ഉണ്ടെന്നും കുറച്ചുദിവസം ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരുമെന്നും വത്തിക്കാന്‍ പ്രസ്താവന വഴി അന്ന് അറിയിച്ചിരിന്നു. അതുപോലെ ഇടയ്ക്ക് ഫ്രാൻസിസ് മാർപാപ്പയെ ഉദരശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ഹെർണിയയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസം ആശുപത്രിയിൽ തുടരുകയും ചെയ്തിരുന്നു. 86കാരനായ മാർപാപ്പ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മാർച്ചിൽ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപാപ്പയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം വീണ്ടും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.