- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാരുടെ സന്തോഷം കെടുത്തുന്ന ഉദ്ധാരണശേഷിക്കുറവിന് ദാ, ദീര്‍ഘകാല പരിഹാരം വരുന്നു; വയാഗ്രയും വേണ്ട, വാക്വം പമ്പും വേണ്ട! ലോകത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; പേടിസ്വപ്നങ്ങള്‍ക്ക് ഇനി അവധി
പുരുഷന്മാരുടെ സന്തോഷം കെടുത്തുന്ന ഉദ്ധാരണശേഷിക്കുറവിന് ദാ, ദീര്‍ഘകാല പരിഹാരം വരുന്നു
കിടപ്പറയിലെ പരാജയം പുരുഷന്മാരുടെ പേടിസ്വപ്‌നമാണ്. അതിന് ആക്കം കൂട്ടുന്നതാകട്ടെ ലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന ഉദ്ധാരണ ശേഷിക്കുറവും. പുരുഷന്മാരില്‍ ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെയാണ് 'ഉദ്ധാരണക്കുറവ് അഥവാ 'ഉദ്ധാരണശേഷിക്കുറവ്' എന്ന് വിളിക്കുന്നത്. ഇംഗ്ലീഷില്‍ 'ഇറക്ടൈല്‍ ഡിസ്ഫക്ഷന്‍' എന്ന് വിളിക്കുന്നു. ഏതു പ്രായത്തിലുള്ള പുരുഷന്മാര്‍ക്കും ഉദ്ധാരണക്കുറവ് ഉണ്ടാകാം. ഇതിന് ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ട്. എന്തായാലും ആ പ്രശ്‌നമുള്ള പുരുഷന്മാരുടെ ആധി അകറ്റി കൊണ്ട് ശാസ്ത്രജ്ഞന്മാര്‍ ദീര്‍ഘകാല പരിഹാാരം കണ്ടെത്തിയിരിക്കുകയാണ്.
എന്താണ് കണ്ടുപിടിത്തം?
സൗത്ത് ചൈന സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ധര്‍ ലോകത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് സൃഷ്ടിച്ചിരിക്കുകയാണ്.
ലിംഗത്തിലെ ഉദ്ധാരണ കോശമാണ് കോര്‍പ്പസ് കാവര്‍നോസം. അവ രക്തം കൊണ്ട് നിറയുമ്പോഴാണ് ലിംഗം ദൃഢമാകുകയും യോനീ പ്രവേശം സാധ്യമാവുകയും ചെയ്യുന്നത്. കോര്‍പസ് കാവര്‍നോസത്തിന്റെ ജോലി ശരിയായി ചെയ്യാനാണ് ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് വേണ്ടിവരുന്നത്. ഇതിന് 2.46 ഇഞ്ച് നീളം ഉണ്ടാകും.
മുയലുകളിലും, പന്നികളിലും നടത്തിയ പഠനം ഗംഭീര വിജയമായിരുന്നു. ഉദ്ധാരണ കലകളില്‍ തകരാറുള്ള പന്നികളില്‍ ഇത് പരീക്ഷിച്ചപ്പോള്‍ ഉദ്ധാരണം ഉണ്ടായി എന്നതു മാത്രമല്ല, പ്രത്യുല്‍പ്പാദനശേഷിയും മെച്ചപ്പെടുന്നതായി കണ്ടെത്തി.
എന്നാല്‍, ഉടനടി, ത്രിഡി ഇംപ്ലാന്റ് ഉപയോഗിച്ചുകളയാം എന്നുകരുതരുത്. മനുഷ്യരില്‍ ഇത് പരീക്ഷിക്കാനിരിക്കുന്നതേയുള്ളു. ഭാവിയില്‍, പുരുഷന്മാരില്‍ ഈ ഇംപ്ലാന്റ് പരീക്ഷിക്കും.
സാധാരണഗതിയില്‍ അമിത സമ്മര്‍ദ്ദം, ക്ഷീണം, അമിത മദ്യപാനം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവ കൊണ്ട് ഉദ്ധാരണ ശേഷിക്കുറവുണ്ടാകാം. അടിക്കടി അത് സംഭവിക്കുന്നുവെങ്കില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ, ഉയര്‍ന്ന കൊളസ്‌ട്രോളോ, പ്രമേഹമോ, വിഷാദരോഗമോ, ഉത്കണ്ഠാ ഹോര്‍മോണ്‍ പ്രശ്‌നമോ ഒക്കെയാകാം. ഉദ്ധാരണ ശേഷിക്കുറവുള്ള പുരുഷന്മാര്‍ക്ക് വയാഗ്രയും വാക്വം പമ്പുകളും അടക്കം ചികിത്സാരീതികള്‍ ലഭ്യമാണ്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരം തേടുകയായിരുന്നു. അതിനൊരു പരിഹാര നിര്‍ദ്ദേശമാണ് ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ്. കോര്‍പ്പസ് കാവര്‍നോസത്തിന്റെ മാതൃകയുടെ ത്രി ഡി പ്രിന്റ് സൃഷ്ടിക്കാന്‍ ഹൈഡ്രോജെല്ലാണ് ഗവേഷകര്‍ ഉപയോഗിച്ചത്.
പന്നികളില്‍ നടത്തിയ പരീക്ഷണത്തിന് മുമ്പ് അവയുടെ പ്രത്യുത്പാദന വിജയ നിരക്ക് 20 ശതമാനം ആയിരുന്നെങ്കില്‍ ഇംപ്ലാന്റ് സ്ഥാപിച്ച ശേഷം അത് 100 ശതമാനമായി ഉയര്‍ന്നു. എന്തായാലും ഭാവിയില്‍ ഉദ്ധാരണശേഷിക്കുറവിന് ഇതൊരു ഫലപ്രദമായ ദീര്‍ഘകാല പരിഹാരം ആയിരിക്കുമെന്ന് ഗവേഷകര്‍ ഉറപ്പു പറയുന്നു.