- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇത് മൂന്നുമാസത്തോളം ഗർഭധാരണം തടയും; സ്ത്രീശരീരത്തിൽ ഹോർമോണുകൾ ഇൻഞ്ചെക്റ്റ് ചെയ്ത് പ്രവർത്തനം; ഗുളികകളും സർജറികളുമില്ലാതെ അലസിപ്പിക്കൽ ഇനി ഈസിയാക്കാം; ഗർഭധാരണം തടയാൻ സ്വയം കുത്തിവെപ്പ്; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
ഇപ്പോൾ ലോകത്ത് ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഗര്‍ഭഛിദ്രം ഭരണാഘടനാ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറിയതും വലിയ വർത്തയായിരുന്നു. ഇരു സഭകളിലും സംയുക്ത സമ്മേളനം ചേര്‍ന്ന് 72നെതിരെ 780 അനുകൂല വോട്ടുകള്‍ നേടിയാണ് ഗര്‍ഭഛിദ്രം അവകാശമാക്കുന്ന ബില്ലിന് അനുമതി നല്‍കിയത്.
ഇപ്പോഴിതാ, ഗർഭധാരണം തടയാൻ പുതിയൊരു മാർഗവുമായി ഗവേഷകർ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ ഗർഭധാരണം തടയാൻ ഗുളികകളും സർജറികളുമൊക്കെ സ്വീകരിക്കുന്നവരുണ്ട്. എന്നാൽ, സ്വയം ഇൻഞ്ചെക്റ്റ് ചെയ്ത് ഗർഭധാരണം തടയാവുന്ന മാർഗം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
മൈക്രോസ്കോപ്പിക് ക്രിസ്റ്റലുകൾ അടങ്ങിയ ഈ ഇൻഞ്ചെക്ഷനിൽ നിന്നുള്ള ഹോർമോണുകൾ സ്ത്രീകളിൽ പ്രത്യുത്പാദനത്തിനായി അണ്ഡം പുറത്തുവിടുന്നതിനെ തടയുന്നു. നിലവിൽ ഗർഭധാരണം തടയാൻ സ്വീകരിക്കുന്ന ഇംപ്ലാന്റുകളിൽ പലതും വർഷങ്ങളോളം സുരക്ഷ നൽകുമെങ്കിലും സർജിക്കൽ രീതികളിലൂടെ ശരീരത്തിനുള്ളിൽ പിടിപ്പിക്കുന്നവയാണ്. അതുപോലെ മൂന്നുമാസത്തോളം ഗർഭധാരണം തടയാൻ പ്രാപ്യമാണ് ഈ ഇൻഞ്ചെക്ഷനുകൾ.
ആളുകൾക്ക് സ്വയം ഇൻഞ്ചെക്റ്റ് ചെയ്യാവുന്ന രീതിയിൽ വികസിപ്പിച്ചെടുക്കുക എന്നതാണ് ഗവേഷണ കാലയളവിൽ നേരിട്ട പ്രധാനവെല്ലുവിളിയെന്ന് പഠനത്തിൽ പങ്കാളിയായ ഡോ. ജിയോവാനി ട്രാവെർസോ പറഞ്ഞു. മുറിവും രക്തസ്രാവവും കുറവുവരുന്ന ചെറുസൂചികൾ ഉപയോഗിച്ച് പരമാവധി സൗകര്യപ്രദമാക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവിൽ മനുഷ്യരിൽ പരീക്ഷണം നടക്കാനിരിക്കുന്നതേയുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു.