മേരിക്കയിലെ ഒരു പാസ്റ്റര്‍ ഒറ്റസ്തോത്രക്കാഴ്ചയില്‍ തന്നെ നാല്‍പ്പതിനായിരം ഡോളര്‍ തികയ്ക്കാന്‍ വേണ്ടി നടത്തിയ പിരിവ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. പള്ളിയുടെ വാതില്‍ അടച്ച് വിശ്വാസികളെ വൈകാരികമായി ബ്ലാക്ക്മെയില്‍ ചെയ്താണ് പാസ്റ്റര്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയതെന്നാണ് ആരോപണം. ലക്ഷ്യം നേടുന്നത് വരെ വിശ്വാസികളെ ഇയാള്‍ ഭയപ്പെടുത്തിയതായും പറയപ്പെടുന്നു. 58 കാരനായ മാര്‍വിന്‍ സാപ്പ് പ്രമുഖനായ പാസ്റ്ററും ഗായകനുമാണ്.

ഏതാണ്ട് ആയിരത്തോളം വിശ്വാസികളില്‍ നിന്നാണ് ഇയാള്‍ പണം പിരിച്ചത്. പള്ളിയുടെ വാതിലുകള്‍ അടയ്ക്കാന്‍ ഇയാള്‍ ശക്തിയായി ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ആയിരം വെര്‍ച്ച്വല്‍ സന്ദര്‍ശകരും കൂടി ഉള്‍പ്പെടുന്ന സഭയിലെ രണ്ടായിരം അംഗങ്ങള്‍ സ്തോത്രകാഴ്ചയായി ഓരോരുത്തരും 20 ഡോളര്‍ വീതം നല്‍കണമെന്നാണ് മാര്‍വിന്‍ സാപ്പ് ആവശ്യപ്പെട്ടത്. അങ്ങനെ മൊത്തം നാല്‍പ്പതിനായിരം ഡോളര്‍ പിരിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. തന്റെ മരിച്ചു പോയ ഭാര്യയുമൊത്തുള്ള ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച പാസ്റ്റര്‍ 20 ഡോളര്‍ കൊണ്ട് രണ്ട് പേര്‍ക്കും കൂടി സിനിമാ ടിക്കറ്റുകളും പോപ്പ്കോണും പാനീയങ്ങളും വാങ്ങാമായിരുന്നു എന്ന് വളരെ വൈകാരികമായി പറഞ്ഞു. തനിക്ക് അത് ചെറിയ തുകയായിരുന്നില്ല എന്ന് പറഞ്ഞ മാര്‍വിന്‍ താന്‍ ഭാര്യയുടെ കണ്ണുകളിലേക്കാണ് നോക്കിയതെന്നും അവര്‍ തന്റെ കണ്ണുകളിലേക്കാണ് നോക്കിയിരുന്നതെന്നും വിശദീകരിച്ചു.

കൂടാതെ തന്റെ പിന്നില്‍ നില്‍ക്കുന്നവരോട് ഓരോരുത്തരും നൂറ് ഡോളര്‍ വീതം തരണമെന്നും പാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. അംഗങ്ങളില്‍ ആരെങ്കിലും പറഞ്ഞ തുക സംഭാവന ചെയ്യാതെ തടിതപ്പാന്‍ ശ്രമിച്ചാല്‍ അവരെ പിടികൂടാനും മാര്‍വിന്‍സാപ്പ് ഒരുക്കിയിരുന്നു. എല്ലാവരും അള്‍ത്താരയിലേക്ക് കടന്ന് വന്ന് വേണം 20 ഡോളര്‍ നല്‍കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരത്തോളം വിശ്വാസികള്‍ വരിവരിയായി നിന്ന് സ്തോത്ര പിരിവ് നല്‍കുന്നത് തനിക്ക് കാണണമെന്നും പാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്ന്് പശ്ചാത്തലത്തില്‍ ഓര്‍ഗന്‍ സംഗീതം മുഴങ്ങാന്‍ തുടങ്ങി. വിശ്വാസികളില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് മാര്‍വിന്‍ സാപ്പ് അവരോട് ദാനം ആരാധനയാണ് എന്ന് പറയാന്‍ തുടങ്ങി. തുടര്‍ന്ന് എല്ലാവരും അള്‍ത്താരക്ക് മുന്നിലെ ഒരു ബാസ്‌ക്കറ്റിലേക്ക് പണമിടാന്‍ തുടങ്ങി.

തുടര്‍ന്ന് ഇത് സംസാരിക്കേണ്ട സമയമല്ലെന്നും എല്ലാവരും ഇരുപത് ഡോളറിന് മുകളില്‍ പണം നല്‍കണമെന്നും പറയാന്‍ തുടങ്ങി. ഇത് വളരെ പെട്ടെന്ന് ചെയ്ത് തീര്‍ക്കാനുള്ള അത്ഭുത പ്രവൃത്തിയാണെന്നും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മാര്‍വിന്റെ അനുയായികള്‍ പലരും ഈ പ്രവൃത്തിയില്‍ തൃപ്തരല്ല എന്നാണ് പറയപ്പെടുന്നത്. ഇയാള്‍ കാട്ടിയത് മണ്ടത്തരമാണെന്നും പലരും പള്ളിയില്‍ പോകാന്‍ മടിക്കുന്നത് ഇത്തരക്കാര്‍ കാരണമാണെന്നുമാണ് ഒരു സ്ത്രീ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പള്ളിയുടെ വാതിലുകള്‍ പൂട്ടാന്‍ പാസ്റ്റര്‍ ആവശ്യപ്പെട്ടത് ശരിയായ നടപടി അല്ലെന്നും ചിലര്‍ കുറിച്ചു. മര്‍വിന്‍ സാപ്പിന് നാല് മില്യണ്‍ ഡോളറിന്റെ ആസ്തി ഉണ്ടെന്ന കാര്യവും ഒരാള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വിശദീകരണവുമായി എത്തിയ പാസ്റ്റര്‍ വിശദീകരിക്കുന്നത് ദാവീദ് രാജാവ് ദേവാലയം പണിയാനായി സ്വര്‍ണവും വെള്ളിയും നല്‍കിയതിന് ശേഷം തന്റെ ജനങ്ങളോട് അത് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ പുസ്തകത്തിലെ അധ്യായം ചൂണ്ടിക്കാട്ടി കൊണ്ടാണ്.