ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വാണിന്റെ മരണത്തില്‍ പൂതിയ വെളിപ്പെടുത്തല്‍ പുറത്ത്. മാരകമായ ഉത്തേജക ലൈംഗിക മരുന്ന് അടിച്ച് മൂന്ന് ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്‌സ് ആഘോഷമാക്കുമ്പോഴായിരുന്നു മരണം എത്തിയത്. മാര്‍ച്ച് 2022ലായിരുന്നു ഷെയ്ന്‍ വോണിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലഹരിയും പാര്‍ട്ടിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വോണിന്റെ മരണം അന്നും ഇന്നും ദുരൂഹമാണ്. ഇതിനിടെയാണ് ഉത്തേജക മരുന്നിന്റേയും സെക്‌സിന്റേയും വാര്‍ത്തകള്‍ പുറത്തു വരുന്നത്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക ഹൃദയാഘാതമായിരുന്നു മരണം കാരണം എന്നായിരുന്നു നിരീക്ഷണം.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വോണിന്റെ മുറിയില്‍ മാരക ഉത്തേജക മരുന്നായ വയാഗ്ര ജെല്ലി ഉണ്ടായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ക്രിക്കറ്റ് ഇതിഹാസത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ അത് മുറിയില്‍ നിന്നും മാറ്റിയത്രം. തായ്‌ലണ്ടില്‍ സുലഭമായ കാമാഗ്ര എന്ന മരുന്നാണ് മുറിയിലുണ്ടായിരുന്നത്. വോണിന്റെ ശരീരത്തോട് ചേര്‍ന്നായിരുന്നു മരുന്നുണ്ടായിരുന്നത്. ഈ ഉത്തേജക മരുന്ന് ഉപയോഗവും മരണത്തിന് കാരണമായിരിക്കാമെന്ന സംശയം ഉണ്ട്. പോലീസ് റിപ്പോര്‍ട്ടില്‍ നിന്ന് പോലും കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കി. പോലീസ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇതെന്നും പേരു വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ അധികാരികളും ഇതൊന്നും പുറത്തു വരുന്നത് ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ ദേശീയ ഹീറോയുടെ മരണം ഇത്തരത്തില്‍ വിവാദങ്ങളില്‍ പെടാന്‍ ഓസ്‌ട്രേലിയയും ആഗ്രഹിച്ചിരുന്നില്ലത്രേ.

ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. വോണ്‍ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവതികള്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടത്. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്ലന്‍ഡ് പൊലീസ് അറിയിക്കുകയായിരുന്നു അന്ന്.

വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികള്‍ റൂമിലെത്തിയത്. 2.58 ഓടെ ഇവര്‍ റൂമില്‍ നിന്ന് പുറത്തുപോയി. ഈ യുവതികള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തായ്ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.

തായ്‌ലന്റിലെ കോ സമൂയിയിലെ വില്ലയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎല്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ പരീശീലകനായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 1992 നും 2007 നും ഇടയില്‍ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ആകെ 1001 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.