ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ കണ്ടെത്തുന്നതിനായിട്ടുള്ള നടപിക്രമങ്ങള്‍ക്ക് വത്തിക്കാനില്‍ ഉടന്‍ തുടക്കമാകും. വളരെ നീണ്ട ഒരു പ്രക്രിയയാണ് ഇതിനായി നടത്തുന്നത്. മാര്‍പ്പാപ്പയുടെ മരണം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞാണ് അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. 80 വയസില്‍ താഴെയുളള കര്‍ദ്ദിനാള്‍മാര്‍ക്കാണ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. നിലവില്‍ 135 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇവര്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ക്ലേവില്‍ പ്രവേശിച്ചാല്‍ പിന്നെ ഫലപ്രഖ്യാപനം ആയതിന് ശേഷമേ ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.

ലോകത്തെ ഏറ്റവും രഹസ്യമായി നടത്തുന്ന വോട്ടെടുപ്പാണ് ഇത്. പ്രമുഖ അന്തര്‍ദേശീയ മാധ്യമമായ ഡെയിലി മെയില്‍ ആരാകും അടുത്ത മാര്‍പ്പാപ്പ എന്നറിയാന്‍ വേണ്ടി ചാറ്റ് ജി.പി.ടിയുടെ സഹായം തേടിയിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജി.പി.ടി പ്രകാരം, കത്തോലിക്കാ സഭയുടെ അടുത്ത തലവനാകാന്‍ പോകുന്ന വ്യക്തി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ആണ്. എഴുപത് വയസുകാരനായ ഇദ്ദേഹം ഇറ്റലിക്കാരനാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആത്മീയ പാരമ്പര്യത്തിന്റെ നേര്‍ അവകാശിയായി നേരത്തേയും പലരും ഇദ്ദേഹത്തെയാണ് കണ്ടിരുന്നത്. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ പരോളിന്‍ സേവനം അനുഷ്ഠിക്കുകയാണ്. പരിഷ്‌ക്കരണവാദികള്‍ക്കും പാരമ്പര്യവാദികള്‍ക്കും ഒരേ പോലെ സ്വീകാര്യനാണ് ഇദ്ദേഹം എന്നാണ് ചാറ്റ് ജി.പി.ടി പറയുന്നത്.

മറ്റാര്‍ക്കും മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ പരോളിനെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി എല്ലാവരും അംഗീകരിക്കുമെന്നാണ് ചാറ്റ് ജി.പി.ടി പറയുന്നത്. എന്നാല്‍ നിര്‍മ്മിത ബുദ്ധിക്കും ആരാകും പോപ്പ് എന്ന കാര്യത്തില്‍ കൃത്യമായി ഒരുത്തരം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് രസകരമായ കാര്യം. മൂന്നോ നാലോ പേരുകളില്‍ നിന്നായിരിക്കും ഒരാള്‍ ഉയര്‍ന്ന വരിക എന്നാണ് ചാറ്റ് ജി.പിടിയും പറയുന്നത്. കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് നേരിയ ലീഡ് മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ചാറ്റ്ജിപിടി പറയുന്നത്. മാര്‍പ്പാപ്പയെ തെരഞ്ഞടുക്കാനുള്ള പ്രക്രിയയെ കോണ്‍ക്ലേവ് എന്നാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ ഉടന്‍ തന്നെ വത്തിക്കാനിലേക്ക് എത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ ചടങ്ങില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അവിടെ തന്നെ കഴിയേണ്ടി വരും. കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് നേരിയ ലീഡ് മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ചാറ്റ്ജിപിടി പറയുന്നത്. നിര്‍മ്മിത ബുദ്ധി വാതുവെയ്പിനെ കുറിച്ച് നടത്തിയ വിശകലനത്തിലും കര്‍ദ്ദിനാള്‍ പരോളിന് നേരിയ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തിയത്. പരോളിന് ഇവിടെ 37 ശതമാനം വിജയസാധ്യത കണ്ടെത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരന്‍ എന്ന്് കരുതപ്പെടുന്ന കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിന് 32 ശതമാനം വിജയസാധ്യതയാണ് പ്രവചിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചതിനാല്‍ കര്‍ദ്ദിനാള്‍ പരോളിന്‍ തുടര്‍ച്ചാ സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെട്ടിരുന്നു. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദ്ദിനാള്‍മാരില്‍ 108 പേരെയും നിയമിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. അത് കൊണ്ട് തന്നെ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് താല്‍പ്പര്യമുള്ള വ്യക്തിക്കായിരിക്കും അവര്‍ വോട്ട് ചെയ്യുക എ്ന്നുമാണ് കണക്കുകൂട്ടല്‍. മനിലയിലെ മുന്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ടാഗിള്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. ഏഷ്യന്‍ ഫ്രാന്‍സിസ് എന്ന് പോലും അദ്ദേഹം വിളിക്കപ്പെട്ടിരുന്നു.

മറ്റ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പോപ്പായ കേപ് കോസ്റ്റിലെ മുന്‍ ബിഷപ്പായ 76 കാരനായ പീറ്റര്‍ ടര്‍ക്ക്‌സണ്‍, 72 കാരനായ യാഥാസ്ഥിതിക കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ എന്നിവരും ഉള്‍പ്പെടുന്നു.