- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോങ്ങ് ഫ്ലൈറ്റിൽ മുഷിഞ്ഞിരുന്ന് യാത്രക്കാർ; പാട്ട് കേട്ടും സിനിമ കണ്ടും നേരം പോക്ക്; പൊടുന്നനെ യുവതിയുടെ മോശം പെരുമാറ്റം; പൂർണ നഗ്നയായി വിമാനത്തിനുള്ളിലിരുന്ന് ഇവർ ചെയ്തത്..; കുഞ്ഞുങ്ങളുടെ കണ്ണ് പൊത്തിച്ച് അമ്മമാർ; സോറി പറഞ്ഞ് ക്യാബിൻ ക്രൂ!
ഷിക്കാഗോ: വിമാനയാത്രക്കിടെ ചില യാത്രക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. ആവശ്യമില്ലാതെ മറ്റുള്ളവരെ കാര്യങ്ങളിൽ ഏർപ്പെട്ട് വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നു. വിമാനത്തിനുള്ളിലെ തമ്മിലടി കാരണം ചില ഫ്ലൈറ്റുകൾ ക്യാൻസൽ ആക്കുകയും. ചിലത് അടിയന്തിരമായി ലാൻഡ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ, വിചിത്രമായൊരു സംഭവമാണ് വിമാനത്തിനുള്ളിൽ നടന്നിരിക്കുന്നത്.
ഇതോടെ ജീവനക്കാരും യാത്രക്കാരും ഒരുപോലെ വലഞ്ഞു. വിമാനത്തിൽവെച്ച് യാത്രക്കാരി വിവസ്ത്രയാവുകയും സീറ്റിൽ മലമൂത്രവിസർജനം നടത്തിയതുമാണ് സഹയാത്രികരെയും ജീവനക്കാരെയും വലച്ചിരിക്കുന്നത്. അമ്മമാർ കുഞ്ഞുങ്ങളുടെ കണ്ണ് വരെ പൊത്തിച്ചു. ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു വിചിത്ര സംഭവം നടന്നത്.
പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. യാത്രക്കാരി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനസീറ്റിലിരുന്ന് വിസര്‍ജനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് വിമാനം ഷിക്കാഗോയിലെ മിഡ്‌വേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും പാഞ്ഞെത്തി. യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ശുചീകരണത്തിനായി മണിക്കൂറുകളോളം വിമാനം സര്‍വീസില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ കുറിച്ചു.
അതേസമയം, മറ്റൊരു സംഭവത്തിൽ വിമാനം പറക്കുന്ന സമയത്ത് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം യാത്രക്കാരേയും ജീവനക്കാരേയും പരിഭ്രാന്തരാക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാഡ്രിഡില്‍ നിന്ന് കരാക്കസിലേക്ക് പോകുകയായിരുന്ന സ്പാനിഷ് വിമാനക്കമ്പനിയായ പ്ലസ് എക്സ്ട്രായുടെ എയര്‍ബസ് എ 330 ഇനത്തില്‍ പെട്ട വിമാനത്തിലാണ് ഇത് നടന്നത്.
സംഭവം നടക്കുമ്പോള്‍ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. സീറ്റില്‍ നിന്ന് പെട്ടെന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ് ചെന്ന് അതിന്റെ തുറക്കാനുള്ള ലിവറില്‍ പിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. യാത്രക്കാര്‍ ഇത് കണ്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.