- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എല്ലാ ദിവസവും മകള്‍ക്ക് ഇമെയില്‍ അയക്കുന്നത് ഭാവിയില്‍ അവര്‍ക്ക് എല്ലാം ഓര്മിച്ചെടുക്കാന്; രാജകുടുംബം എന്ന കിടങ്ങില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു; എന്നും ഹാരി എന്റെ മാത്രം: കരഞ്ഞും കണ്ണ് തുടച്ചും കൊട്ടാരത്തെ തല്ലിയും മേഗന്‍
ലണ്ടന്‍: ആദ്യത്തെ പോഡ്കാസ്റ്റ് അഭിമുഖത്തിനായി ഇരിക്കുന്ന വേളയില്‍ തന്റെ കുട്ടികള്‍ അയച്ച കത്ത് വായിച്ച് മേഗന്‍ മെര്‍ക്കല്‍ പൊട്ടിക്കരഞ്ഞു. ആദ്യമായി താനും ഹാരിയും ഡേറ്റിംഗ് നടത്തുന്ന സമയത്ത് തങ്ങള്‍ രാജകുടുംബം എന്ന കിടങ്ങിലായിരുന്നു എന്നും മേഗന്‍ പറയുന്നു. അഞ്ചുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കും, മൂന്ന് വയസ്സുകാരിയായ മകള്‍ ലിലിബെറ്റിനും ഭര്‍ത്താവിനും ഒപ്പമുള്ള മോണ്ടെസിറ്റൊയിലെ കുടുംബ ജീവിതത്തെ കുറിച്ചും മേഗന്‍ വാചാലയായി. സുഹൃത്തും ഐ ടി കോസ്മെറ്റിക്സ് സി ഇ ഒ യുമായ ജാമീ കെന്‍ ലിമയ്ക്ക് മുന്നിലായിരുന്നു മേഗന്‍ മനസ്സു തുറന്നത്.
തന്റെ കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ അവര്‍ക്ക് ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ താന്‍ എന്നും അവര്‍ക്ക് ഒരു ഈമെയില്‍ വീതം അയയ്ക്കാറുണ്ടെന്നും മേഗന്‍ പറഞ്ഞു. ഹാരിയുടെ മെയിലില്‍ നിന്നും മക്കള്‍ അയച്ച സന്ദേശം വായിച്ചാണ് മേഗന്‍ വികാരാധീനയായത്. അമ്മയുടെ പാചകം തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്നും, അമ്മയുണ്ടാക്കുന്ന പാന്‍കേക്കുകള്‍ ഏറെ ഇഷ്ടമാണെന്നും പറയുന്ന കുട്ടികള്‍ അമ്മയോട് അളവറ്റ സ്നേഹമാണെന്നും കത്തിലൂടെ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ശൈലിയില്‍ അവര്‍ മമ്മി എന്നാണ് തന്നെ വിളിക്കുന്നതെന്നും ബ്രിട്ടീഷ് ശൈലിയിലുള്ള മോം അല്ലെന്നും മേഗന്‍ എടുത്തു പറഞ്ഞു.
ഹാരിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും മേഗന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുന്നുണ്ട്. എന്നത്തേക്കാളുമേറെ താന്‍ ഇപ്പോള്‍ ഹാരിയെ പ്രണയിക്കുന്നു എന്നും അവര്‍ പറഞ്ഞു. പ്രണയത്തിന്റെ ആരംഭത്തില്‍ എല്ലാം മനോഹരമായിരുന്നു എന്നും അതിനു ശേഷം തങ്ങള്‍ ഒരു കിടങ്ങിലേക്ക് പതിക്കുകയായിരുന്നു എന്നും പറഞ്ഞ് അവര്‍ ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെ ഒളിയമ്പെയ്യാനും മറന്നില്ല. ഇപ്പോള്‍, സ്വതന്ത്ര വായു ശ്വസിക്കാന്‍ ആയപ്പോള്‍ തങ്ങള്‍ പരസ്പരം പ്രണയിച്ച് പരസ്പരം സന്തോഷം നല്‍കുകയാണെന്നും മേഗന്‍ കൂട്ടിച്ചേര്‍ത്തു. സത്യത്തില്‍ ഇതാണ് തങ്ങളുടെ മധുവിധുക്കാലമെന്ന് കരുതുന്നതായും മേഗന്‍ പറഞ്ഞു.
രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ലിക്സ് സീരീസുകളില്‍ മേഗന്‍ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നിരവധി ആരോപണങ്ങല്‍ ഉന്നയിച്ചിട്ടുണ്ട്. വംശീയ വിവേചനം വരെ അതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ മക്കള്‍ വലുതാവുമ്പോള്‍, തങ്ങളുടെ അമ്മ തങ്ങളെ സ്നേഹിച്ചതുപോലെ ആരും ആരെയും സ്നേഹിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഹാരി തന്റേത് മാത്രമാണെന്നും, എക്കാലവും തങ്ങളുടെ ബന്ധം ഇതുപോലെ മധുരമായി തുടരുമെന്നും മേഗന്‍ കൂട്ടിച്ചേര്‍ത്തു.