അടൂര്‍: നഗരസഭാ പരിധിയില്‍ ഭൂരഹിതരായ പട്ടികജാതി, വര്‍ഗ വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഭൂമി അനുവദിച്ചു നല്‍കി തട്ടിപ്പു നടത്തിയ കേസില്‍ നഗരസഭയി ലെ സിപിഎം കൗണ്‍സിലര്‍, മുന്‍ പറക്കോട് എസ്സി ഡവലപ്‌മെന്റ് ഓഫിസര്‍, മുന്‍ എസ്സി പ്രമോട്ടര്‍ എന്നിവര്‍ കുറ്റക്കാരാ ണെന്നു കണ്ടെത്തി എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് (വിജിലന്‍സ്) കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി മുന്‍ പറക്കോട് എസ്സി ഡവലപ്‌മെന്റ് ഓഫിസര്‍ ജേക്കബ് ജോണ്‍, രണ്ടാം പ്രതി മുന്‍ എസ്സി പ്രമോട്ടര്‍ ജി. രാജേന്ദ്രന്‍, മൂന്നാം പ്രതി നഗര സഭയിലെ സിപിഎം കൗണ്‍സിലറും നിലവില്‍ എല്‍ഡിഎ ഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ്.ഷാജ ഹാന്‍ എന്നിവെരയാണു ശി ക്ഷിച്ചത്.

2010-2011 വര്‍ഷത്തില്‍ ഭൂരഹിത ഭവനരഹിത പദ്ധതി പ്രകാരം 40 ഗുണഭോക്താക്കള്‍ക്ക് ഉപയോഗശൂന്യമായ ഭൂമി വാ:ങ്ങി നല്‍കി സര്‍ക്കാരിന് 35 ലക്ഷം രൂപ രൂപ നഷ്ടം വരുത്തിയതിനാണ് ഇവര്‍ക്കെതിരെ പത്തനംതിട്ട വിജിലന്‍സ് യൂണി റ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളക്കെട്ടുള്ള നെല്‍വയല്‍ 4 പേരില്‍ നിന്നായി 29,09,000 രൂപ യ്ക്ക് വാങ്ങുന്നതിനായി കരാര്‍ ഉറപ്പിച്ചശേഷം സര്‍ക്കാര്‍ വിഹിതമായി 35,55,000 രൂപ വാങ്ങിയെടുക്കുകയായിരുന്നു. ഒന്നാം പ്രതി ജേക്കബ് ജോണിനു 12 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും രണ്ടാം പ്രതി രാജേന്ദ്രന് 8 വര്‍ഷം കഠിന തടവും മൂന്നാം പ്രതി ഷാജഹാന് 7 വര്‍ഷം കഠിന തടവുമാണ് വിധിച്ചത്. ഇരുവരും 50,000 രൂപ പിഴയും അടയ്ക്കണം. എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി (വിജിലന്‍സ്) എം.വി.രാ ജകുമാരയാണു ശിക്ഷ വിധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലി ക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

അടൂരിലെ സി പി എം നേതാക്കളുടെ മാനസപുത്രനാണ് ഷാജഹാന്‍. വിജിലന്‍സ് കേസ് നിലനില്‍ക്കവേ ഇയാളെ നഗരസഭ ചെയര്‍മാനാക്കാന്‍ ഏരിയ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി ഉദയഭാനു ഈ നീക്കത്തിന് തടയിട്ടു. ഷാജഹാനെ ഒഴിവാക്കാന്‍ നഗരസഭയില്‍ ആദ്യ രണ്ടര വര്‍ഷം സി പി ഐക്ക് നല്‍കി. അവരുടെ കാലാവധി കഴിഞ്ഞപ്പോള്‍ ചെയര്‍മാനാകാന്‍ ഷാജഹാന്‍ ശ്രമിച്ചു. എന്നാല്‍ ദിവ്യ റെജി മുഹമ്മദിനെ ചെയര്‍ പേഴ്‌സണ്‍ ആക്കി ഈ നീക്കം അട്ടിമറിച്ചു. അവസാന ഒരു വര്‍ഷം ചെയര്‍മാനാക്കാമെന്ന ഏരിയ നേതാവിന്റെ വാക്ക് വിശ്വസിച്ചു ഷാജഹാന്‍ അടങ്ങി.

എന്നാല്‍ അവസാന ഒരു വര്‍ഷം ദിവ്യയെ മാറ്റില്ലെന്ന് വന്നതോടെ വ്യാജ ആരോപണമുയര്‍ത്തി അവരെ പുറത്താക്കാന്‍ സി പി എം ഏരിയാ നേതാവ് ശ്രമിച്ചു. ഇതിന്റെ ഫലമായി സിപിഎം കൗണ്‍സിലര്‍ തന്നെ ചെയര്‍ പേഴ്‌സണ്‍ ലഹരി മാഫിയയുടെ ആളാണെന്ന് ആരോപണമുയര്‍ത്തി. ഇതു പക്ഷേ, കൈവിട്ട കളിയായി. ആരോപണം തിരിച്ചടിച്ചതോടെ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പത്രസമ്മേളനം വിളിച്ച് തലയൂരുകയായിരുന്നു.