- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും സുഹൃത്തുക്കളെ അറിയിച്ച സൂരജ്; പിന്നീട് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്തു; ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകളും നീക്കി; അമ്മയോട് പറഞ്ഞത് അവള് പുറത്തെന്നും; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മരണത്തില്‍ കുടുംബ പ്രശ്‌നം തന്നെ
കണ്ണൂര്‍: കുവൈത്തില്‍ കുത്തേറ്റ് മരിച്ച നഴ്സുമാരായ മലയാളി ദമ്പതിമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവരും നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബിന്‍സിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. ഭാര്യയുടെ മരണം ചില സുഹൃത്തുക്കളെ സൂരജ് ഫോണില്‍ അറിയിച്ചതായാണ് സൂചനയുണ്ട്. ഇതോടെ കുടുംബ പ്രശ്‌നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്.
'രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. അപകടമാകാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിന്‍സിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിന്‍സിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു.
വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരേയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തോളമായി ഇവര്‍ കുവൈത്തിലാണ്. ഓസ്ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. '12 വര്‍ഷത്തോളമായി കുവൈത്തിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈത്തിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്നേഹത്തിലായിരുന്നു അവരിരുവരും. ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍ പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല' സൂരജിന്റെ ബന്ധു പറയുന്നു. ഇവര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ബിന്‍സിയുടെ വീട്ടിലാണ്.
വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മരണം സംബന്ധിച്ച് കുവൈത്ത് പോലീസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നു. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയത്. അതിന് ശേഷമാണ് ദാരുണ സംഭവങ്ങളുണ്ടായത്.
വെള്ളിയാഴ്ച കുവൈറ്റില്‍ പൊതു അവധിയായതിനാല്‍ ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് സൂചന. മൃതദേഹങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തിയേക്കാം. സൂരജിന്റെ മൂത്ത സഹോദരി സുനിതയും കുവൈറ്റില്‍ നഴ്സാണ്. ഇളയ സഹോദരി സുമി ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നുണ്ട്.