തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. ജൂണ്‍ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം.

ഇത്തവണത്തെ എസ്എസ്എല്‍സി വിജയശതമാനം 99.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 ശതമാനം കുറവ് ആണ്. 61449 പേര്‍ ഫുള്‍ എപ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായി. 2331 സ്‌കൂളുകളാണ് ഈ വര്‍ഷം 100 ശതമാനം വിജയം നേടി മുന്നിട്ട് നില്‍ക്കുന്നത്. 424583 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,115 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 4934 ആയിരുന്നു.

വൈകിട്ട് 4 മണി മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം പിഅര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും.

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

എസ്എസ്എല്‍സി. (എച്ച്‌ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റിഎച്ച്എസ്എല്‍സി. (എച്ച്‌ഐ) റിസള്‍ട്ട് http://thschiexam.kerala.gov.in ലും എഎച്ച്എസ്എല്‍.സി, ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.