- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കുട്ടികളായിരുന്നപ്പോള്‍ മാര്പ്പായാകുമെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു; അന്ന് തമാശയായി പറഞ്ഞ കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ അമ്പരപ്പ്; പ്രിയപ്പെട്ട റോബര്‍ട്ട്്് മാര്‍പ്പായായി മാറുന്നതില്‍ മാതാപിതാക്കളുടെ ആത്മാവുകള്‍ സന്തോഷിക്കും'; കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച് മാര്‍പ്പാപ്പയുടെ സഹോദരന്‍മാര്‍
കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച് മാര്‍പ്പാപ്പയുടെ സഹോദരന്‍മാര്‍
ന്യൂയോര്‍ക്ക്: ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായുള്ള കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്ക് വെച്ച് സഹോദരന്‍മാര്‍. കുട്ടികളായിരുന്നപ്പോള്‍ തങ്ങളുടെ സഹോദരന്‍ മാര്‍പ്പായാകും എന്ന് പറഞ്ഞ് കളിയാക്കുമായിരുന്ന കാര്യം അവര്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് തമാശയായി പറഞ്ഞ കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ അവരെല്ലാം ഏറെ സന്തോഷത്തിലാണ്. എന്നാല്‍ തങ്ങളുടെ കുടുംബത്തിന് കിട്ടുന്ന ശ്രദ്ധയും വാര്‍ത്താ പ്രാധാന്യവും എല്ലാം തന്നെ അവരെ അല്‍പ്പം അസ്വസ്ഥരാക്കുന്നു എന്നും സഹോദരന്‍മാര്‍ പറയുന്നു.
സ്വന്തം സഹോദരന്‍ മാര്‍പ്പാപ്പയായി വത്തിക്കാനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നാണ് പോപ്പിന്റെ സഹോദരന്‍ ലൂയിസ് പ്രെവോസ്റ്റ് വെളിപ്പെടുത്തുന്നത്. കുട്ടിക്കാലത്ത് തങ്ങള്‍ ഇല്ലിനോയിസില്‍ താമസിച്ചിരുന്ന കാലത്ത് ഒരിക്കല്‍ മറ്റൊരു സഹോദരനായ ജോണിനോട് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഒരിക്കല്‍ താന്‍ പോപ്പാകും എന്ന് പറഞ്ഞിരുന്നതായി ലൂയിസ് പ്രൊവോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ഇന്ന് സംഭവിക്കാന്‍ പോകുന്ന കാര്യം അദ്ദേഹം മുന്‍കൂട്ടി പറഞ്ഞതാണോ എന്നാണ് തന്റെ സംശയമെന്നും പ്രൊവോസ്റ്റ് പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ജീവിതത്തില്‍ അങ്ങേയറ്റം വിശുദ്ധി കാത്തു സൂക്ഷിച്ചിരുന്ന സഹോദരന്‍ വതുതാകുമ്പോള്‍ നീ മാര്‍പ്പാപ്പയാകും എന്ന് പറഞ്ഞ് കളിയാക്കിയിരുന്നതായും ലൂയിസ് ഓര്‍ക്കുന്നു. തെരുവിലെ അയല്‍ക്കാരെല്ലാം അദ്ദേഹം മാര്‍പ്പാപ്പ ആകുമെന്ന് പറയുമായിരുന്നതായും എന്നാല്‍ ഒരിക്കലും ഇക്കാര്യം സംഭവിക്കില്ലെന്നാണ് തങ്ങളെല്ലാം കരുതിയിരുന്നത് എന്നുമാണ് ലൂയിസ് വെളിപ്പെടുത്തിയത്.
റോബര്‍ട്ട്് എന്ന വിളിപ്പേരായിരുന്നു മാര്‍പ്പാപ്പക്ക് കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. പ്രിയപ്പെട്ട റോബര്‍ട്ട്്് മാര്‍പ്പായായി മാറുന്നത് കണ്ട് അന്തരിച്ച മാതാപിതാക്കളുടെ ആത്മാവുകള്‍ സന്തോഷിക്കും എന്നാണ് പോപ്പിന്റെ സഹോദരനായ ജോണ്‍ പറയുന്നത്. മാര്‍പ്പാപ്പ ഏറ്റെടുക്കാന്‍ പോകുന്നത് വലിയ ഉത്തരവാദിത്തം ആണെന്നതില്‍ സഹോദരങ്ങള്‍ നേരിയ ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്.
ലോകത്തെ സഭകള്‍ എല്ലാം തന്നെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാര്‍പ്പാപ്പക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള
കോണ്‍ക്ലേവിന് മുന്നോടിയായി താന്‍ സഹോദരനുമായി സംസാരിച്ചിരുന്നു എന്നാണ് ലൂയിസ് വ്യക്തമാക്കുന്നത്. മാര്‍പ്പാപ്പയായി തെരഞ്ഞെടുത്താല്‍ സ്വീകരിക്കുമോ എന്ന തന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു മറുപടി. അത് ദൈവത്തിന്റെ ഇഷ്ടമാണ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. സഹോദരന്‍ മാര്‍പ്പാപ്പ ആയ സ്ഥിതിക്ക് ഇനി നേരിട്ട് കാണാന്‍ തന്നെ കഴിയുമോ എന്നും ലൂയിസ് ആശങ്ക പ്രകടിപ്പിക്കുകയാണ്. അമേരിക്കയിലെങ്ങും തങ്ങളുടെ നാട്ടുകാരന്‍ മാര്‍പ്പാപ്പ ആയതിന്റെ ആഘോഷലഹരിയിലാണ്.